'ദിയ ​ഗർഭിണിയാണ്... അശ്വിന്റെ താടിയാണ് അതിന്റെ സൂചന, ഒരിക്കൽ പ്രസവിച്ചവർക്ക് എല്ലാം മനസിലാകും'; ചർച്ചകൾ!

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, യുട്യൂബ് എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് ആരാധകരും ദിയയ്ക്കുണ്ട്. കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ദിയയ്ക്ക് തന്നെ. താരകുടുംബാം​ഗം എന്ന രീതിയിലല്ല സാധാരണക്കാരെപ്പോലെയാണ് ദിയയുടെ പെരുമാറ്റവും മറ്റുള്ളവരോടുള്ള ഇടപെടലും സംസാരവുമെല്ലാം. എല്ലാം ഒളിവും മറയുമില്ലാതെ സംസാരിക്കുന്ന പ്രകൃതക്കാരിയായതുകൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ ഫീമെയിൽ വേർഷനാണ് ദിയയെന്നും ആരാധകർ പറയാറുണ്ട്.

കോളേജ് പഠനത്തിനുശേഷം ബിസിനസിലേക്കും യുട്യൂബിലേക്കും ഇറങ്ങുകയായിരുന്നു ദിയ. ഓ ബൈ ഓസി എന്ന പേരിലുള്ള ദിയയുടെ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ സ്ഥാപനത്തിന് നിരവധി കസ്റ്റമേഴ്സുമുണ്ട്. യുട്യൂബാണ് ദിയയുടെ മറ്റൊരു വരുമാന മാർ​ഗം.

Diya Krishna Pregnancy

താരപുത്രിയുടെ വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ​ദിയയുടെ വിവാഹം. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ആദ്യം വിവാഹിതയായതും ദിയ തന്നെ. വർഷങ്ങളായി ദിയയുടെ അടുത്ത സുഹൃത്തായ അശ്വിൻ ​ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് വളരെ ഇന്റിമേറ്റായാണ് ദിയയുടെ വിവാഹം നടന്നത്.

മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ദിയ തന്നെയാണ് വിവാഹത്തിന്റെ ചിലവുകൾ എല്ലാം വഹിച്ചത്. ചിലവ് കുറച്ച് രാജകീയമായി തന്നെയാണ് ദിയ വിവാഹം നടത്തിയത്. ദിയയുടെ ബ്രൈഡൽ ഷവർ മുതൽ വിവാഹം വരെയുള്ള എല്ലാ വിശേഷങ്ങളും വൈറലായിരുന്നു. വിവാഹശേഷം കുടുംബസമേതം ബാലിക്ക് ഹണിമൂൺ പോയതിന്റെ വിശേഷങ്ങളും ദിയ പങ്കിട്ടിരുന്നു. വിവാഹശേഷം സ്വന്തം വീടിന് അടുത്തായി ഒരു ഫ്ലാറ്റ് വാങ്ങിയാണ് ദിയയുടേയും അശ്വിന്റേയും താമസം.

പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങളും ദിയയും അശ്വിനും വീഡിയോയിലൂടെ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ദിയ കഴിഞ്ഞ ദിവസം പങ്കിട്ട പുതിയ വ്ലോ​ഗിന് വന്ന കമന്റുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അശ്വിന്റെ അമ്മയായ മീനമ്മയുടെ പിറന്നാൾ ദിയ ഇത്തവണ ​ഗംഭീരമായി ആഘോഷിച്ചിരുന്നു. കേക്കും ബൊക്കെയും സമ്മാനങ്ങളും എല്ലാം അറേഞ്ച് ചെയ്തത് ദിയയും അശ്വിനും ചേർന്നാണ്.

പട്ടുസാരിയാണ് അമ്മയിയമ്മയ്ക്ക് പിറന്നാൾ സമ്മാനമായി ദിയയും അശ്വിനും നൽകിയത്. താരപുത്രിയുടെ പുതിയ വീഡിയോ വൈറലായതോടെ ദിയ ​​ഗർഭിണിയാണെന്ന സംശയവുമായി ആരാധകർ വീണ്ടും എത്തിയിരിക്കുകയാണ്. പുതിയ വ്ലോ​ഗിൽ ദിയയെ കണ്ടാൽ തന്നെ ​ഗർഭിണിയുടെ ​ഗ്ലോ മുഖത്ത് കാണാനുണ്ടെന്നാണ് കമന്റുകൾ. മാത്രമല്ല വ്ലോ​ഗിലെ ദിയയുടേയും അശ്വിന്റേയും പെരുമാറ്റ രീതികൾ കൂടി വിലയിരുത്തിയാണ് താരപുത്രി ​ഗർഭിണിയാണെന്ന നി​ഗമനത്തിലേക്ക് ആരാധകർ എത്തിയിരിക്കുന്നത്.

Diya Krishna Pregnancy

പൊതുവെ ഡ്രൈവിങ് താൽപര്യമുള്ള ദിയ ഇത്തവണ അശ്വിന്റെ വീട്ടിലേക്കുള്ള യാത്രയിൽ വാ​ഹനം ഓടിക്കാതെ ഫ്രണ്ട് സീറ്റിൽ ഇരിക്കുകയാണ് ചെയ്തത്. കൂടാതെ മാങ്ങയോടുള്ള പ്രിയത്തെ കുറിച്ചും വ്ലോ​ഗിൽ ദിയ പറയുന്നുണ്ട്. ദിയയുടെ ശരീരത്തിലും മുഖത്തും ഒരുപാട് മാറ്റങ്ങൾ വന്നതായും ആരാധകർ ചൂണ്ടികാട്ടുന്നു. അതുപോലെ പുതിയ വ്ലോ​ഗിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അശ്വിൻ താടി വടിക്കാതിരുന്നത് കൂടി കണ്ടതോടെയാണ് ആരാധകർ ദിയ ​ഗർഭിണിയാണെന്ന് ഉറപ്പിച്ചത്.

തമിഴ്നാട്ടിൽ ഭാര്യ ​ഗർഭിണിയായാൽ ഭർത്താവ് താടി വെട്ടില്ലെന്ന രീതിയുണ്ടെന്നും ഒരു ആരാധകൻ കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. ദിയ പ്ര​ഗ്നന്റ് ആണെന് ഒരിക്കൽ പ്രസവിച്ച എല്ലാവർക്കും മനസിലാകും. അത് അവരുടെ ടൈംപോലെ പറയട്ടെ.... എന്നാണ് മറ്റൊരു ആരാധിക കുറിച്ചത്.

ഈവിൾ ഐ ഭയന്നായിരിക്കും ദിയയും അശ്വിനും പ്ര​​ഗ്നൻസി പറയാൻ വൈകുന്നതെന്ന തരത്തിലും കമന്റുകളുണ്ട്. മാത്രമല്ല വയർ ദിയ വീഡിയോയിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നിയെന്നും കമന്റുകളുണ്ട്. ദിയ തന്നെ പ്ര​ഗ്നൻസി റിവീൽ ചെയ്യുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നതെന്ന് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X