»   » ഒന്നിന് പിറകെ ഒന്നായി നിവിന്‍ പോളിയെ അനുകരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍.. ഇത് കോപ്പിയടിയെന്ന് പറയാമോ?

ഒന്നിന് പിറകെ ഒന്നായി നിവിന്‍ പോളിയെ അനുകരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍.. ഇത് കോപ്പിയടിയെന്ന് പറയാമോ?

Posted By: Kishor
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി - മലയാളത്തിലെ യുവതാരങ്ങളിലെ സൂപ്പര്‍ സ്റ്റാറുകള്‍. ആരാണ് മെച്ചം എന്ന് ചോദിക്കാതിരിക്കുകയാണ് നല്ലത്. അത്രയ്ക്കാണ് രണ്ടുപേരുടെയും ഹിറ്റുകളും ഫാന്‍ ബേസും. ശരിക്കും യുവതലമുറയുടെ രോമാഞ്ചങ്ങള്‍. രണ്ടുപേരും ഒരുമിച്ചുള്ള ബാംഗ്ലൂര്‍ ഡേയ്‌സൊക്കെ ശരിക്കും ആഘോഷമായിരുന്നു.

എന്ന് കരുതി ദുല്‍ഖര്‍ നിവിന്‍ പോളിയെ അനുകരിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ സമ്മതിച്ചുകൊടുക്കാന്‍ പറ്റുമോ. സോഷ്യല്‍ മീഡിയയിലെ ചില സിനിമാഗ്രൂപ്പുകളിലാണ് ചര്‍ച്ച കൊഴുക്കുന്നത്. എന്നാല്‍ ഇത് കോപ്പിയടിയും അനുകരണവും ഒന്നുമല്ല എന്ന് പറയുന്നവരാണ് കൂടുതല്‍. എന്നാലും വെറുതെ ഒന്ന് നോക്കൂ, നിവിന്‍ പോളിയും ദുല്‍ഖറും തമ്മിലുളള ആ ഒരു ഇത്..

ജോക്കബും ജോമോനും

ജേക്കബിന്റെ സ്വര്‍ഗരാജ്യം കണ്ടവര്‍ പിന്നെ ജോമോന്റെ സുവിശേഷം കാണണ്ട എന്നാണ് ആളുകള്‍ പറഞ്ഞുനടക്കുന്നത്. ഇവിടെ തുടങ്ങിയതാണ് താരതമ്യം. നിവിന്റെ ജേക്കബിന് പിന്നാലെയാണ് ദുല്‍ഖറിന്റെ ജോമോന്‍ ഇറങ്ങിയത്.

താടിയില്‍ തുടങ്ങാം

പ്രേമത്തില്‍ നിവിന്‍ പോളി താടി വെച്ച ലുക്ക് അടിപൊളിയായിരുന്നു. ശരിക്കും ബ്ലോക്ക് ബസ്റ്ററായി പ്രേമം. തൊട്ടുപിന്നാലെ ഇതാ ദുല്‍ഖര്‍ സല്‍മാനും താടിവെച്ച് അഭിനയിച്ചു. ചിത്രം ചാര്‍ളി. പടം സൂപ്പര്‍ഹിറ്റായി, ദുല്‍ഖറിന് അവാര്‍ഡും കിട്ടി.

ഇനി മീശയായാലോ

ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ പോളി കട്ടിമീശ വെച്ച് അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ വിടുമോ. കമ്മട്ടിപ്പാടത്തിലെ ദുല്‍ഖറിന് കട്ടിമീശയായിരുന്നു. രണ്ട് പടങ്ങളും നന്നായി ഓടി.

രണ്ടുപേരും സഖാവാണ്

സഖാവ് എന്നാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിന് പേര്. ദുല്‍ഖറും സഖാവാകുകയാണ്. അതും അമേരിക്കയിലെ സഖാവ്. - എങ്ങനെയുണ്ട് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം.

മലരേ സായി പല്ലവീ

പ്രേമത്തില്‍ നിവിന്‍ പോളിയുടെ നായികയായിരുന്നു മലര്‍ മിസ് എന്ന സായി പല്ലവി. പിന്നാലെ സായി പല്ലവി ദുല്‍ഖര്‍ സല്‍മാനും നായികയായി ചിത്രം കലി.

English summary
Social media compare Nivin Pauly and Dulquer Salmaan, why?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam