എനിക്കിട്ട് വെക്കുന്നവര്‍ക്കുള്ള മറുപടിയാണ് എന്റെ കണ്ടന്റ്, എഫ്.ബി മാമന്മാര്‍ ബോഡിഷെയിം ചെയ്യാറുണ്ട്!
രസകരമായ കണ്ടന്റിലൂടെ നിരവധി ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്സ്. അടുത്തിടെ ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ അമല ഷാജിയുടെ അമ്മ ഗ്രീഷ്മ ബോസിനെ അധിക്ഷേപിച്ച് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഗ്രീഷ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ താഴെയായിരുന്നു അമലയുടെ അമ്മ ബീന ഷാജി ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള കമന്റ് ഇട്ടത്.
കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ ഗ്രീഷ്മ കമന്റ് സ്റ്റോറിയാക്കി ബീന ഷാജിക്ക് മറുപടിയും നല്‍കിയിരുന്നു. നാല് മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ... ഇത്തിര ബോധമാകാം ആന്റി എ്‌നാണ് ഗ്രീഷ്മ മറുപടിയായി കുറിച്ചത്. ഇതിന് പിന്നാലെ ബീന ഷാജി കമന്റ് വലിക്കുകയും ചെയ്തിരുന്നു.

കാലിക പ്രസക്തിയുള്ള കാര്യങ്ങള്‍ തമാശയിലൂടെ അവതരിപ്പിക്കുന്ന ഗ്രീഷ്മയുടെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഇപ്പോള്‍ ഗ്രീഷ്മ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കണ്ടന്റിനെക്കുറിച്ചും ബോഡിഷെയിമിങ്ങിനെക്കുറിച്ചും പറയുന്ന കാര്യങ്ങളാണ് വൈറല്‍ ആകുന്നത്. താന്‍ ചെയ്യുന്ന വീഡിയോകള്‍ എല്ലാം തനിക്ക് പണി തരുന്നവര്‍ക്കുള്ള മറുപടിയായാണ് ചെയ്യാറുള്ളതെന്നും അഭിമുഖത്തില്‍ ഗ്രീഷ്മ പറയുന്നുണ്ട്.
എന്റെ ലുക്കിനെ അടിസ്ഥാനപ്പെടുത്തിയൊക്കെ വരുന്ന ബോഡി ഷെയ്മിംഗ് കമന്റുകള്‍ ഉണ്ടാവുന്നുണ്ട്. ഫേസ്ബുക്കിലാണ് കൂടുതലും. അവിടെ കുറച്ച് അമ്മാവന്മാരൊക്കെ ഉണ്ട്. വീട്ടില്‍ നിന്ന് വീഡിയോ ചെയ്യുമ്പോള്‍ അധികവും അധികവും അതേ രൂപത്തില്‍ ആയിരിക്കും വീഡിയോ ചെയ്യുന്നത്. അപ്പോള്‍ അത് ഇഷ്ടപ്പെടാതെ വരുന്നവരുണ്ട് കൂടുതലും. പക്ഷെ ഇപ്പോള്‍ ബോഡി ഷെയിമിംഗ് പൊതുവെ കുറവാണ്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒക്കെ ആയിരിക്കും ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ അത്തരം അനുഭവങ്ങള്‍ നന്നേ കുറവാണ്. ആരും മോശം കമന്റുകള്‍ ഇടാറില്ല. ഒരേ വീഡിയോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ വരുന്ന കമന്റുകളും എഫ് ബിയില്‍ വരുന്ന കമന്റുകളും തമ്മില്‍ തന്നെ വ്യത്യാസമുണ്ട്. ആദ്യം ഫോണ്‍ സ്‌ക്രീനില്‍ എന്നെ കാണാന്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇത് ആളുകള്‍ക്ക് കണ്ടാല്‍ ഇഷ്ടപ്പെടുമോ എന്ന് സംശയമുണ്ടായിരുന്നു.
പിന്നെ എനിക്ക് എന്റെ സൗണ്ട് എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു. ഞാന്‍ ചെയ്യുന്നത് എനിക്ക് കേള്‍ക്കുമ്പോള്‍ തന്നെ എന്തോപോലെ തോന്നുമായിരുന്നു. ഇപ്പോള്‍ അത് കേട്ട് കേട്ട് ശീലമായി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ നമ്മുടെ ശരീരം എങ്ങനെയാണോ അതാണ് പെര്‍ഫെക്ട് ബോഡി എന്ന് പറയുന്നത്. ഇഷ്ടമുള്ളത് കഴിക്കുക. നമ്മള്‍ ആഗ്രഹിക്കുന്ന പോലെ ഒരു ലൈഫ് അങ്ങനെ നമുക്ക് കൊണ്ട് പോകാന്‍ പറ്റുന്നുണ്ടെങ്കില്‍ അതാണ് പെര്‍ഫെക്ട് ബോഡി.

കഴിച്ച് അത് അസുഖമായി മാറുമ്പോള്‍ നല്ലതാണ് എന്നല്ല. പക്ഷെ, വണ്ണം ഉള്ള ആളാണ്. പക്ഷെ അതുകൊണ്ട് അയാള്‍ക്ക് ഒരു കുഴപ്പവുമില്ലെങ്കില്‍ അയാള്‍ അങ്ങനെ തന്നെ ഇരുന്നോട്ടെ. വേറെ ആര്‍ക്കാണ് പ്രശ്‌നം. അല്ലെങ്കിലും അയാള്‍ക്കാവില്ല പ്രശ്‌നം. കാണുന്നവര്‍ക്കാണ് പ്രശ്‌നം. ഒരു കുരുവന്നാലും അയാള്‍ക്ക് അതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പക്ഷെ കാണുന്നവര്‍ക്കായിരിക്കും കുഴപ്പം.
ജീവിതത്തില്‍ അങ്ങനെ ഭയങ്കരമായ വിഷമം ഒന്നുമില്ല. എന്നാലും ഇരുപതുകളുടെ അവസാനത്തില്‍ നാട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടിക്ക് ഉണ്ടാവുന്ന വിഷമങ്ങള്‍ ഒക്കെയ ഉള്ളു. അത് ഞാന്‍ വീഡിയോസിലൂടെ പറഞ്ഞ് തീര്‍ക്കാറും ഉണ്ട്. ഞാന്‍ ചെയ്യുന്ന വീഡിയോകളില്‍ കൂടുതലും എനിക്കിട്ട് വെക്കുന്നവര്‍ക്ക് വേണ്ടി ചെയ്യുന്നതാണ്.


Click it and Unblock the Notifications