'​ഗബ്രിയുടെ നാർസിസവും ജാസ്മിന്റെ ഈ​ഗോയുമാണ് ബിബിയിലും ഇപ്പോൾ പുറത്തും കാണുന്നത്'; ജബ്രിക്ക് വിമർശനം!

ബി​ഗ് ബോസ് ഹൗസിൽ വെച്ച് രൂപം കൊണ്ട സൗഹൃദമാണ് ജാസ്മിൻ ജാഫറിന്റെയും ​ഗബ്രി ജോസിന്റെയും. ആ സൗഹൃദം തന്നെയാണ് ഹൗസിലായിരുന്നപ്പോൾ ഇരുവരുടെയും മത്സരത്തെ ബാധിച്ചതും. കണ്ടുമുട്ടി രണ്ടാം ദിവസം മുതൽ അടുത്ത സുഹൃത്തുക്കൾ എന്നതുപോലെയായിരുന്നു ഇരുവരുടെയും പെരുമാറ്റം. മാത്രമല്ല പതിയെ ഇരുവരും ഒരു കോമ്പോയായി ടീമായി രൂപം പ്രാപിച്ചാണ് ടാസ്ക്കുകൾ ചെയ്തിരുന്നത്. പലപ്പോഴും സൗഹൃദം പരിധിവിട്ട് പോകുന്നുവെന്ന തോന്നൽ പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കും തോന്നി തുടങ്ങിയതോടെ വിമർശനം ഉയരാൻ തുടങ്ങി.

അമ്പത് ദിവസം മാത്രമെ ​ഗബ്രിക്ക് മത്സരത്തിൽ നിൽക്കാൻ സാധിച്ചുള്ളു. അതിന് കാരണവും ജാസ്മിനുമായുള്ള സൗഹൃദമായിരുന്നു. മകളുടെ ​ഗെയിം ​ഗബ്രി കാരണം നശിക്കുന്നുവെന്ന തോന്നൽ ജാസ്മിന്റെ പിതാവിനും വന്നിരുന്നു.

Jasmin Jaffar gabri

അത് അദ്ദേഹം പലപ്പോഴായി പലരോട് പറയുകയും ​ഗബ്രിയെ മോശം വാക്കുകൾ ഉപയോ​ഗിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ​ഗ്രാന്റ് ഫിനാലെ അടുത്തപ്പോഴും ജബ്രി ജോഡിക്കാണ് ഏറ്റവും വിമർശനം നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ ​ഗ്രാന്റ് ഫിനാലെയിൽ മൂന്നാം സ്ഥാനം നേടാൻ മാത്രമെ ജാസ്മിന് കഴിഞ്ഞുള്ളു. മാത്രമല്ല ജാസ്മിന്റെ കുടുംബം വരെ എതിർത്ത സ്ഥിതിക്ക് ഇരുവരും ഷോ അവസാനിക്കുമ്പോൾ രണ്ട് വഴിക്ക് പിരിഞ്ഞ് പോകുമെന്നാണ് പ്രേക്ഷകരും ആരാധകരും കരുതിയിരുന്നത്.

എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. ഇപ്പോഴും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ബി​ഗ് ബോസിനുശേഷം കൊച്ചിയിൽ ഫ്ലാറ്റെടുത്ത് സെറ്റിൽഡാണ് കൊല്ലംകാരിയായ ജാസ്മിൻ. ഷോയിൽ നിന്നും പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾക്കും പ്രമോഷൻ പരിപാടികൾക്കും ജബ്രി കോമ്പോയെയാണ് ക്ഷണിക്കുന്നത്.

അടുത്തിടെ ജാസ്മിന്റെ പിന്തുണയോടെ ഒരു യുട്യൂബ് ചാനൽ‌ ​ഗബ്രിയും ആരംഭിച്ചിരുന്നു. വെറും നാല് ലോങ് വീഡിയോകൾ മാത്രം അപ്ലോഡ് ചെയ്ത് തൊണ്ണൂറായിരത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ നേടി കഴിഞ്ഞു ​ഗബ്രി. എല്ലാ വീഡിയോകളും ട്രെന്റിങിലുമായിരുന്നു. പ്രമോഷൻ വീഡിയോകളിൽ പോലും ഇരുവരും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോഴിതാ ജാസ്മിന്റെ ചാനലിൽ‌ ഇരുവരും ചെയ്ത ഒരു പ്രമോഷൻ വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ബാം​ഗ്ലൂരുള്ള എസ് വ്യാസ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോയാണ് ഇരുവരും ചെയ്തത്. എസ് വ്യാസ യൂണിവേഴ്സിറ്റിയിലെ കോഴ്സുകൾ അടക്കം എല്ലാ വിശദാംശങ്ങളും ഇരുവരും 12 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. വീഡിയോ വളരെ പെട്ടന്ന് തന്നെ വൈറലായി.

Jasmin Jaffar gabri

പ്രമോഷനായിരുന്നിട്ടും വീഡിയോ ആസ്വദിച്ച് കണ്ടത് ജബ്രി കോമ്പോയ്ക്ക് വേണ്ടിയാണെന്നാണ് കമന്റുകളിൽ ഏറെയും. വ്ലോ​ഗുകളിൽ വ​രുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അടക്കം കമന്റുകളുണ്ട്. വിമർശിച്ചും നിരവധി കമന്റുകൾ‌ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജാസ്മിൻ തട്ടം ധരിക്കാത്തതിനെ വിമർശിച്ച് അടക്കം കമന്റുകളുണ്ട്.

ഈ യൂണിവേഴ്സിറ്റിയിൽ ബിഎസ്സി റോമാൻസോളജി കോഴ്സുണ്ടോ.... ഇവരുടെ വ്ലോഗും ഫ്ലേർട്ടിങും കണ്ടിട്ട് ഇത് ഒരു യൂണിവേഴ്സിറ്റി പ്രമോഷനാണെന്ന് തോന്നിയില്ല, ആർക്കെന്ത് വന്നാലും ഞാൻ എന്റെ കാര്യം കാണും എന്ന ഗബ്രിയുടെ നാർസിസവും ചത്താലും ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്... തോൽവി സമ്മതിക്കില്ല എന്ന ജാസ്മിന്റെ ഈഗോയുമാണ് ബിബിയിലും ഇപ്പോൾ പുറത്തും കണ്ട് കൊണ്ടിരിക്കുന്നത്, ഗബ്രി കല്യാണം കഴിഞ്ഞ് രണ്ട് പിള്ളേരായാലും ജാസ്മിൻ അപ്പോഴും ​ഗബ്രിക്കൊപ്പമിരുന്ന് നാട്ടുകാരുടെ മുമ്പിൽ പുഴുത്ത് നടക്കും എന്നിങ്ങനെ എല്ലാമാണ് വിമർശനം.

ജാസ്മിനും ​ഗബ്രിയും ഒരുമിച്ചുള്ള ചെറിയ റീൽ വീഡിയോകൾ പോലും ട്രെന്റിങിൽ കയറാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടാൽ ആ വീഡിയോ തീർച്ചയായും മില്യൺ അടിക്കും. ബ്യൂട്ടി വ്ലോ​ഗറായ ജാസ്മിൻ ‌ബി​ഗ് ബോസിൽ മാത്രമല്ല കുക്ക് വിത്ത് കോമഡി എന്ന ഷോയിലേയും മത്സരാർത്ഥിയായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X