ടൊവിനോയെ മാത്രമല്ല ദുല്‍ഖറിനേയും പ്രിയ പ്രകാശിനെയും അവര്‍ വെറുതെ വിട്ടില്ല! കഷ്ടം തന്നെ!

അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ നേരിടുന്നതിനായി സിനിമാലോകം ഒന്നടങ്കം മുന്നോട്ട് വന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി താരങ്ങളും സിനിമാലോകവും ഒന്നടങ്കമെത്തിയിരുന്നു. നേരിട്ടും ധനസഹായമെത്തിച്ചുമൊക്കെയാണ് ഇവര്‍ ഈ ദൗത്യത്തില്‍ അണിനിരന്നത്. ഭാഷാഭേദമന്യേയുള്ള സഹായങ്ങളാണ് എത്തിയത്. കേരളത്തെ രക്ഷിക്കുകയെന്ന ദൗത്യത്തെ സിനിമാലോകവും ഏറ്റുപിടിച്ചിരുന്നു. താരങ്ങള്‍ നടത്തിയ ഇടപെടലുകളും ധനസഹായം നല്‍കിയ കാര്യങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പല സുപ്രധാന വിവരങ്ങളും പുറത്തുവിട്ടത്.

വെള്ളപ്പൊക്കം കാരണം വീടുകളില്‍പ്പെട്ട് പോയവരെ ക്യാംപിലേക്കെത്തിക്കാന്‍ ടൊവിനോ തോമസ് മുന്നിലുണ്ടായിരുന്നു. താല്‍ക്കാലിക ആശ്വാസത്തിനായി തന്റെ വീട്ടിലേക്ക് വരാമെന്നും കറന്റ് ഇല്ലെന്ന പ്രശ്‌നമാണ് അവിടെയുള്ളതെന്നും താരം പറഞ്ഞിരുന്നു. വീട്ടിനടുത്തുള്ള ക്യാംപിലേക്കെത്തിയ താരം പിന്നീട് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ക്യാംപിലേക്ക് അവശ്യ സാധനങ്ങളെത്തിക്കുന്നതിനും ടൊവിനോ മുന്നിലുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടറും അരിച്ചാക്ക് ചുമക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട താരത്തിന് ശക്തമായ പിന്തുണ ലഭിക്കുന്നതിനോടൊപ്പം രൂക്ഷ വിമര്‍ശനവും ലഭിച്ചിരുന്നു. ടൊവിനോ മാത്രമല്ല ദുല്‍ഖറും പ്രിയ പ്രകാശ് വാര്യരും മല്ലിക സുകുമാരനുമൊക്കെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നവരാണ്. പ്രളയത്തെയും ട്രോളാക്കിയവരും കുറവല്ല. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ടൊവിനോയ്ക്ക് നേരെ വാളെടുത്തു

ടൊവിനോയ്ക്ക് നേരെ വാളെടുത്തു

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരമാണെന്ന് തെളിയിച്ചിരുന്നു ടൊവിനോ തോമസ്. ഇരിങ്ങാലക്കുടയില്‍ വീട്ടിനടുത്തുള്ള ക്യാംപിലേക്കായിരുന്നു താരം ആദ്യമെത്തിയത്. വീടുകളില്‍പ്പെട്ട് പോയവരെ ക്യാംപിലേക്കെത്തിക്കാനും ക്യാംപിലേക്കാവശ്യമായ സാധനങ്ങളെത്തിക്കാനുമൊക്കെയായി താരം മുന്നിലുണ്ടായിരുന്നു. അതാത് സമയത്തെ അവസ്ഥയെക്കുറിച്ച് താരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. വളര്‍ത്തുമൃഗങ്ങളെയും മറ്റ് പ്രിയപ്പെട്ട കാര്യങ്ങളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങാതെ ടെറസ്സില്‍ കഴിയാമെന്ന് പറഞ്ഞവരോട് നിലവിലെ അവസ്ഥയെക്കുറിച്ചും ഇത് രൂക്ഷമായാല്‍ നിങ്ങള്‍ ഒറ്റപ്പെട്ടുപോയേക്കാം എന്ന മുന്നറിയിപ്പ് നല്‍കാനും അവരെ ക്യാംപിലേക്കെത്തിക്കാനും താരം മുന്നിലുണ്ടായിരുന്നു.

ചുട്ടമറുപടിയുമായി താരം

ചുട്ടമറുപടിയുമായി താരം

തനിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചയാള്‍ക്ക് ടൊവിനോ കൃത്യമായി മറുപടി നല്‍കിയിരുന്നു. അമ്മയുടെ സംഭാവന കുറഞ്ഞുപോയെന്ന തരത്തിലുള്ള വിമര്‍ശനമായിരുന്നു ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ ഇതേക്കുറിച്ച് ആലോചിക്കാതെ നിങ്ങള്‍ എന്ത് ചെയ്തുവെന്നലോചിക്കാനും നല്ല കാര്യങ്ങള്‍ ചെയ്യാനായി മുന്നിട്ടിറങ്ങാനും, നിങ്ങളെപ്പോലെയുള്ളവരുള്ളത് കൊണ്ടാണ് ഇതൊക്കെ വാര്‍ത്തയാവുന്നതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം, നേരത്തെയും താന്‍ തന്നാല്‍ക്കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇനിയും അത് തുടരുമെന്നും താരം പറഞ്ഞിരുന്നു.

 പ്രശസ്തി ആഗ്രഹിച്ചല്ല ഇറങ്ങിയത്

പ്രശസ്തി ആഗ്രഹിച്ചല്ല ഇറങ്ങിയത്

പ്രശസ്തി ആഗ്രഹിച്ചാണ് തരം ഇത്തരമൊരു കാര്യത്തിന് ഇറങ്ങിയതെന്നായിരുന്നു മറ്റൊരു വിമര്‍ശനം. എന്നാല്‍ അത്തരത്തിലൊരു ഉദ്ദേശവുമില്ലെന്നും അത് കേള്‍ക്കുമ്പോള്‍ വല്ലാതെ വേദന തോന്നുന്നുവെന്നും താരം പറഞ്ഞിരുന്നു. നടനായല്ല നല്ലൊരു മനുഷ്യനായാണ് താന്‍ അത് ചെയ്തത്. കൂടെയുള്ളവര്‍ ആപത്തില്‍പ്പെടുമ്പോള്‍ എങ്ങനെ വീട്ടില്‍ സമാധാനത്തോടെയിരിക്കുമെന്നും താരം ചോദിച്ചിരുന്നു. ഇതിന്‍രെ പേരില്‍ ആരും തന്റെ സിനിമ കാണേണ്ടെന്നും സിനിമാപിന്തുണ ആഗ്രഹിച്ചല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഇനിയും അത് തുടരുമെന്നും താരം പറഞ്ഞിരുന്നു.

ദുല്‍ഖറിനെയും വെറുതെ വിട്ടില്ല

ദുല്‍ഖറിനെയും വെറുതെ വിട്ടില്ല

മുന്‍പില്ലാത്ത തരത്തില്‍ മഴ ഭീഷണിയായെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങാനോ തന്നാല്‍ക്കഴിയാവുന്ന കാര്യങ്ങള്‍ നേരിട്ടെത്തിക്കാനോ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ദുല്‍ഖര്‍. ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു താരം. നാട്ടിലെ കാര്യങ്ങളെക്കുറിച്ച് അറിയുന്നുണ്ടെന്നും നേരിട്ടെത്താന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഈ പോസ്റ്റിന് നേരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

ശക്തമായ മറുപടി കൊടുത്തു

ശക്തമായ മറുപടി കൊടുത്തു

നാട്ടിലുണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്‌തേനെയെന്നും പലരും മൗനത്തിലാണെന്നും നിങ്ങളും ആ വഴി തന്നെയായിരിക്കും തുടരുകയെന്നുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു പലരും ഉന്നയിച്ചത്. നേരിട്ട് സാന്നിധ്യമില്ലെങ്കിലും തന്നാല്‍ക്കഴിയാവുന്ന സഹായം ചെയ്തിട്ട് തന്നെയാണ് നില്‍ക്കുന്നതെന്നും അതെല്ലാവരേയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞാണ് താരം വിമര്‍ശകരുടെ വായടിപ്പിച്ചത്.

തിരിച്ചെത്തിയപ്പോള്‍ ചെയ്തത്

തിരിച്ചെത്തിയപ്പോള്‍ ചെയ്തത്

ഷൂട്ടിങ്ങ് കഴിഞ്ഞ് കേരളത്തിലേക്ക് എ്ത്തിയ താരം തന്നാല്‍ക്കഴിയാവുന്ന സഹായങ്ങളുമായി ക്യാംപിലേക്കെത്തിയിരുന്നു. താന്‍ ബ്രാന്‍ഡ് അംബാസിഡറായ ഓട്ടോയുമായി ചേര്‍ന്ന് വസ്ത്രങ്ങളെത്തിച്ചിരുന്നു. ക്യാംപില്‍ കഴിയുന്നവര്‍ക്ക് പുത്തന്‍ വസ്ത്രങ്ങളുമായാണ് താരമെത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെ താരം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്.

മല്ലിക സുകുമാരനെയും കളിയാക്കി

മല്ലിക സുകുമാരനെയും കളിയാക്കി

വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനായി ബിരിയാണിച്ചെമ്പില്‍ കയറിയ മല്ലിക സുകുമാരന് നേരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പൂര്‍ണ്ണിമയും ഇന്ദ്രജിത്തും മക്കളും അന്‍പോട് കൊച്ചിക്കായി സജീവമായി അണിനിരന്നിരുന്നു. സാധനങ്ങള്‍ ആവശ്യപ്പെട്ടും പാക്കിങ്ങിലേര്‍പ്പെട്ടുമൊക്കെ ഇവര്‍ സജീവമായിരുന്നു. വീട്ടിനകത്ത് വെള്ളമെത്തിയതിനെക്കുറിച്ചും സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനിടയില്‍ ചെമ്പില്‍ കയറിയപ്പോള്‍ ആരോ ഒരാള്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതും അത് വൈറലായതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

വിശദമായെഴുതുന്നുണ്ടെന്ന് താരം

വിശദമായെഴുതുന്നുണ്ടെന്ന് താരം

ആ സംഭവത്തിന് ശേഷം നിരവധി കോളുകളാണ് തനിക്ക് വന്നതെന്നും ഭീകാരന്തരീക്ഷമാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഈ സമയത്തും താരത്തിനെതിരെ രൂക്ഷവിമര്‍ശനവും പരിഹസിച്ചുള്ള ട്രോളുകളും ഇറങ്ങിയിരുന്നുവെന്നുള്ളതാണ് മറ്റൊരു ഖേദകരമായ കാര്യം. ആ അനുഭവത്തെക്കുറിച്ച് താന്‍ വിശദമായി എഴുതുന്നെണ്ടെന്നും താരം പറഞ്ഞിരുന്നു.

 പ്രിയ പ്രകാശ് വാര്യര്‍ കുറിച്ചത്

പ്രിയ പ്രകാശ് വാര്യര്‍ കുറിച്ചത്

സോഷ്യല്‍ മീഡിയയുടെ സ്വന്തം താരമായ പ്രിയ പ്രകാശ് വാര്യരും ധനസഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയതിനെക്കുറിച്ച് താരം കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. വാക്കുകളേക്കാള്‍ കൂടുതല്‍ ഈ സമയത്ത് ആവശ്യം ഇത്തരം പ്രവര്‍ത്തനങ്ങളാണെന്നും ഇത് എല്ലാവര്‍ക്കും മാതൃകായവട്ടെയെന്ന് കരുതിയാണ് പറയുന്നതെന്നും താരം കുറിച്ചിരുന്നു. ഇതിനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

പോസ്റ്റ് കാണാം

പ്രിയ പ്രകാശ് വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X