'ബാല ആദ്യം ഭാര്യയെ സംരക്ഷിക്കൂ... ആ സ്ത്രീ ഒരുപാട് കഷ്ടപ്പെടുന്നു, സഹായിച്ചിട്ട് എന്തിന് വിളിച്ച് പറയുന്നു'

സിനിമകൾ നിരന്തരമായി ചെയ്യുന്നതുകൊണ്ടല്ല നടൻ ബാല എപ്പോഴും വാർത്തകളിൽ നിറയുന്നത്. സ്വകാര്യ ജീവിതം വിവാദവും ചർച്ചയുമാകുന്നതുകൊണ്ടാണ്. ഒരു തുറന്ന പുസ്തകം പോലെ ജീവിക്കുന്ന ബാല തന്റെ കുടുംബ ജീവിതത്തിലുണ്ടായിട്ടുള്ള കാര്യങ്ങൾ വരെ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തിയിട്ടുണ്ട്. വളരെ വർഷങ്ങളായി മലയാള സിനിമയുടെ ഭാ​ഗമായ നടൻ തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളി എന്നതുപോലെയാണ് കേരളത്തിലെ ജനങ്ങൾ ബാലയെ കാണുന്നത്. കൊച്ചിയിൽ സ്ഥിരതാമസക്കാരനായ ബാല കേരളത്തിന്റെ മരുമകൻ കൂടിയാണ്.

കാരണം ബാല ആദ്യം വിവാ​ഹം ചെയ്തതും രണ്ടാമത് വിവാ​ഹം ചെയ്തതും മലയാളികളായ പെൺകുട്ടികളെയാണ്. ആദ്യ വിവാഹത്തിൽ ഒരു മകളും ബാലയ്ക്കുണ്ട്. രണ്ടാം ഭാര്യ എലിസബത്ത് ഒരു ഡോക്ടറാണ്. സിനിമാ അഭിനയം മാത്രമല്ല സന്നദ്ധപ്രവർത്തനങ്ങളിലും സജീവമാണ് ബാല. തന്റെ വരുമാനത്തിന്റെ നല്ലൊരു ഭാ​ഗം നിർ‌ധനരുടെ വീട് നിർമാണത്തിനും ചികിത്സയ്ക്കും പഠനത്തിനും മറ്റുമാണ് ബാല ചിലവഴിക്കുന്നത്.

Bala

ഒരുപാട് പേർ ദിവസവും ബാലയെ അന്വേഷിച്ച് സഹായം ചോദിച്ച് എത്താറുമുണ്ട്. തന്റെ സന്നദ്ധപ്രവർത്തനങ്ങളുടെ വീഡിയോ ബാല സോഷ്യൽമീഡിയ വഴി നിരന്തരമായി പങ്കുവെക്കാറുള്ളതുകൊണ്ട് തന്നെ സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗം ഇതിന് എതിരാണ്. താൻ ചെയ്യുന്ന സഹായങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പരസ്യപ്പെടുത്തി ചീപ്പ് പബ്ലിസിറ്റിയാണ് ബാല ഉദ്ദേശിക്കുന്നതെന്നാണ് വിമർശകരുടെ വാദം.

ഇപ്പോഴിതാ കഴിഞ്ഞ ​​ദിവസം ബാല പങ്കുവെച്ച ഒരു വീഡിയോയും അതിന് താഴെ വന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്. സിനിമയിൽ ആർട്ട് ഡയറക്ടറായിരുന്ന കൊല്ലം സ്വദേശിയായ കിഡ്നി രോ​ഗിക്ക് ചികിത്സ സഹായം നൽകിയതിന്റെ വീഡിയോയാണ് ബാല പങ്കിട്ടത്. നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുള്ള ചെറുപ്പക്കാരനാണ് ബാല ധനസഹായം ചെയ്തത്.

താരം പങ്കിട്ട വീഡിയോയിൽ ചെറുപ്പക്കാരൻ തന്റെ രോ​ഗാവസ്ഥയെ കുറിച്ചും ജോലിയെ കുറിച്ചും പറയുന്നതും ബാല പണം കൈമാറുന്നതും കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്. സ്വന്തം ഭാര്യയെ സംരക്ഷിക്കൂ... ആ പാവം ഒരുപാട് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു. നിങ്ങൾ വെറും പബ്ലിസിറ്റിക് വേണ്ടി ചെയ്യുന്നതാണോ ഈ ഹെൽപ്പ്?. സഹായം ചെയ്തത് എന്തിന് വിളിച്ച് പറയുന്നു? എന്നായിരുന്നു ഒരാൾ താരത്തെ വിമർശിച്ച് ചോദിച്ചത്.

കമന്റ് ഇഷ്ടപ്പെടാതിരുന്ന ബാല അതിനോട് പ്രതികരിച്ചിട്ടുമുണ്ട്. സ്വന്തം ഭാര്യയെ സംരക്ഷിക്കൂ എന്നായിരുന്നു ബാല കമന്റിട്ട വ്യക്തിക്ക് നൽ‌കിയ മറുപടി. ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്താണ്. ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകളെ കുറിച്ചും പണമില്ലാതിരുന്നപ്പോൾ സഹപ്രവർത്തകർ സഹായിച്ചതിനെ കുറിച്ചും എലിസബത്ത് തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരോട് പറഞ്ഞിരുന്നു.

Bala

കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്തും ബാലയും വേർപിരിഞ്ഞാണ് താമസം. അതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. എലിസബത്ത് കൂടെയില്ലാത്തതിന് പിന്നിലെ കാരണം മാധ്യമങ്ങൾ ചോദിച്ചപ്പോൾ അത് വിധിയെന്ന് മാത്രമാണ് ബാല മറുപടി നൽകിയത്. സിനിമാ-സീരിയൽ താരങ്ങൾ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നത് സാധാരണമാണ്.

എന്നാൽ ബാലയെപ്പോലെ അവരാരും ഒരോന്നും വീഡിയോയായി സഹായം സ്വീകരിക്കുന്നവരുടെ ഐഡന്റിറ്റി അടക്കം വെളിപ്പെടുത്തി വീഡിയോ പങ്കിടാറില്ല. അതുതന്നെയാണ് ബാലയുടെ വീഡിയോകൾ കാണുമ്പോൾ‌ ജനങ്ങൾ വിമർശിക്കാൻ കാരണവും. എന്തൊരു പ്രഹസനമാണ് സജീ... കുറച്ച് കാശ് കൊടുത്തിട്ട് വീഡിയോ ഷൂട്ട് ചെയ്ത് നാട്ടുകാരെ അറിയിക്കുന്നു...

ആളുകളെ കയ്യിലെടുക്കാനുള്ള ഡ്രാമയല്ലേ... ഇതൊക്കെ എങ്ങനെ സാധിക്കൂ..? ഇങ്ങനെ പോകുന്നു ബാലയെ വിമർശിച്ചുള്ള കമന്റുകൾ. കഴിഞ്ഞ ദിവസം മുൻ ഭാര്യ അമൃത ബാല പറഞ്ഞ ചില പ്രസ്താവനകൾ തെളിവ് സഹിതം തള്ളി രം​ഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. മകളെ ചൊല്ലിയാണ് ബാലയും മുൻ‍ ഭാര്യ അമൃതയും തമ്മിലുള്ള ശീതയുദ്ധം നടക്കുന്നത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X