'വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?'; റാംപിൽ ഇറങ്ങിയ അമലയ്ക്ക് വിമർശനം

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് നടി അമല പോൾ‌. വൈകാതെ താരം ഒരു കുഞ്ഞിന് ജന്മം നൽകും. ഭർത്താവ് ജഗത് ദേശായിക്കൊപ്പം ​​ഗർഭകാലം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ അമല സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. ഒമ്പത് മാസത്തിലേക്ക് കടന്നുവെന്നുള്ള സന്തോഷം കഴിഞ്ഞ ദിവസം ഒരു കുറിപ്പിലൂടെ അമല പങ്കിട്ടിരുന്നു. താൻ നായികയായെത്തിയ ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിലെ ഗാനത്തിന് പാട്ടുപാടി ചുവടുവെക്കുന്ന വീഡിയോയാണ് അമല പങ്കുവെച്ചത്.

ഒമ്പതാം മാസത്തിലേക്ക് കടക്കുന്നു... എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദി എന്ന കുറിപ്പോടെയാണ് വീഡിയോ താരം പങ്കുവെച്ചത്. ഇതിന് പിന്നാലെ നിറവയറിൽ റാംപിൽ തിളങ്ങുന്ന അമലയുടെ വീഡിയോ വൈറലാവുകയാണ്.

Amala Paul

ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചിയും കെഎൽഎഫ് നിര്‍മല്‍ കോള്‍ഡ് പ്രസ് വിര്‍ജിന്‍ കോക്കനട്ട് ഓയിലും സംയുക്തമായി അവതരിപ്പിച്ച കിന്‍ഡര്‍ താരാട്ടഴക് സീസണ്‍ ത്രീയാണ് കൊച്ചിയില്‍ അരങ്ങേറിയത്. അമ്മയാകാന്‍ ഒരുങ്ങുന്ന അമല പോളിന്റെ സാന്നിധ്യം ഫാഷന്‍ ഷോയെ കൂടുതല്‍ മനോഹരമാക്കി.

അന്താരാഷ്ട്ര മാതൃദിനത്തോട് അനുബന്ധിച്ചാണ് ഗര്‍ഭിണികള്‍ക്കായുള്ള ഫാഷന്‍ ഷോ കൊച്ചിയില്‍ അരങ്ങേറിയത്. നൂറ് കണക്കിന് ഗര്‍ഭിണികളാണ് ഫാഷന്‍ ഷോയില്‍ അണിനിരന്നത്. അവർക്കൊപ്പമാണ് അമലയും റാംപിൽ എത്തിയത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ അമല പോള്‍ പറഞ്ഞത്.

അവിടെ വെച്ച് തന്നെ അമലയുടെ ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. കൂമന്‍ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നുണ്ട്. ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചിന് ആസിഫ് അലിയും എത്തിയിരുന്നു. പരിപാടിയിൽ‌ പങ്കെടുക്കാനെത്തിയ ആസിഫ് അലി അമല പോളിനെ ഹ​ഗ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ അസിഫ് അലിക്കും അമല പോളിനും നേരെ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്.

പൂർണ ​ഗർഭിണിയായിരിക്കെ മോഡേൺ വസ്ത്രത്തിൽ റാംപിൽ ഇറങ്ങി എന്നതും ആസിഫ് അലി അമലയെ കെട്ടിപിടിക്കുകയും വയറിൽ തലോടുകയും ചെയ്തുവെന്നതുമാണ് പലരും ഇരുവരെയും വിമർശിക്കാൻ കാരണമായത്. വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ കാണാമായിരുന്നു.

Amala Paul

ഇവർക്ക് വീട്ടിൽ ഇരുന്നൂടേ?, കയ്യുടെ തുമ്പത്തുള്ള തുണി അൽ‌പം മുകളിലായി ഇട്ടാൽ കുറച്ച് നന്നാകുമായിരുന്നു. കുറച്ച് ഇറക്കം കുറഞ്ഞാലും വേണ്ടില്ല എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ. ചിലർ അമലയെ അനുകൂലിച്ചും രം​ഗത്തെത്തിയിട്ടുണ്ട്. മലയാളികൾ നിലവാരമില്ലാത്തവരായി മാറുന്നു, അവരുടെ ജീവിതം ജോലിയും രണ്ടും ഒരുപോലെ കൊണ്ടുപോകുന്നു അതിൽ എന്താണ് തെറ്റ്, ജീവിക്കുന്ന അവർക്ക് ഒരു കുഴപ്പമില്ല.

കുഴപ്പവും പ്രശ്നങ്ങളും കമന്റ് ബോക്സിലെ ആളുകൾക്കാണ് എന്നിങ്ങനെ നീളുന്നു അമലയെ അനുകൂലിച്ചുള്ള കമന്റുകൾ. അടുത്തിടെ ആടുജീവിതം സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഏറെ വിമർശനം കേട്ട നടിയാണ് അമല. ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം.

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ഏറ്റെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആഴ്ച്ചകളോളം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും താൻ അമ്മയാകാൻ പോകുന്ന സന്തോഷം അമല പങ്കുവെച്ചിരുന്നു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X