അവളുടെ കരണകുറ്റിക്ക് ആദ്യം കൊടുക്കണം, വേടൻ എന്നല്ല ആരായാലും സപ്പോർട്ട് ചെയ്യും; 'സ്ത്രീക്ക് സ്ത്രീ ശത്രു'
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തുവെന്നത്. മൂന്ന് സ്ത്രീകൾ വേടന് എതിരെ പീഡനത്തിന് കേസ് കൊടുത്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ആരോപണ വിധേയനായ ആളെ മാറ്റി നിർത്താതെ നോമിനേഷനിൽ ഉൾപ്പെടുത്തിയതിന് എതിരെയായിരുന്നു ഒരു വിഭാഗം ആളുകൾ പ്രതിഷേധിച്ചത്.
ഇപ്പോഴിതാ വേടൻ വിഷയത്തിൽ നടി പ്രിയങ്ക അനൂപ് പറഞ്ഞ വാക്കുകളും അതിന് എതിരെ വന്ന സോഷ്യൽമീഡിയ പ്രതികരണങ്ങളുമാണ് ശ്രദ്ധ നേടുന്നത്. സിനിമ എന്നത് ഒരു ജോലിയാണ്. ഞാൻ ചെയ്യുന്നത് ഒരു തൊഴിലാണ്. സിനിമ മാത്രമല്ല ആശുപത്രി, സ്കൂൾ, ബിസിനസ് അടക്കം ഒരുപാട് സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നവരില്ലേ. എന്തിനാണ് അഡ്ജസ്റ്റ്മെന്റ് ചെയ്യുന്നത്. അതിന്റെ ആവശ്യമില്ല. നമുക്ക് നല്ലതെന്ന് തോന്നുന്നത് നമുക്ക് തെരഞ്ഞെടുക്കാം.

റിയാക്ട് ചെയ്യണമെങ്കിൽ സ്പോട്ടിൽ റിയാക്ട് ചെയ്യാം. അല്ലാതെ കുറേ നാളുകൾ കഴിഞ്ഞിട്ടല്ല റിയാക്ട് ചെയ്യേണ്ടത്. എനിക്ക് മോശമായ അനുഭവം ഉണ്ടായാൽ ഞാൻ സ്പോട്ടിൽ പറഞ്ഞിരിക്കും. അതാണ് ഞാൻ. അതുപോലെ എല്ലാവരും ചെയ്താൽ മതി. തൊഴിൽ സ്ഥലത്ത് ഒരു പ്രശ്നവും ഉണ്ടാവില്ല. ആരെങ്കിലും ഇഷ്ടമില്ലാത്ത പ്രവൃത്തിയോ വർത്തമാനമോ പറഞ്ഞാൽ അപ്പോൾ തന്നെ ഇറങ്ങിപ്പോകാൻ എനിക്ക് അറിയാം. ആ ഒരു തന്റേടം ജീവിതത്തിൽ നമുക്ക് വേണം.
അല്ലാതെ ഒരു സിനിമയിലും ജോലി സ്ഥലത്തും അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരില്ല. കഴിവുണ്ടെങ്കിൽ എന്തായാലും അവർ കയറി വരും. അല്ലാതെ ജീവിതം നഷ്ടപ്പെടുത്തി ഒന്നും നേടാൻ ആഗ്രഹിക്കരുത്. അങ്ങനൊരു ആഗ്രഹം എനിക്കില്ല. അഡ്ജസ്റ്റ്മെന്റിന് തയ്യാറായി വർക്ക് വേണ്ടെന്ന നിലപാട് നമുക്ക് ഉണ്ടായിരിക്കണം.
എന്തെങ്കിലും പ്രശ്നം വന്ന് കഴിഞ്ഞാൽ സ്പോട്ടിൽ പ്രതികരിക്കാൻ നമ്മൾ പഠിക്കണം. അല്ലാതെ ഒരു മാസവും ഒരു വർഷവും കഴിഞ്ഞ് അവൻ എന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് വരുന്നവളുടെ കരണകുറ്റിക്ക് ആദ്യം കൊടുക്കണം. ഞാൻ അതേ പറയൂ. അവർക്ക് പാരന്റ്സ് ഇല്ലേ. ഒരു പെൺകുട്ടിയെ തനിച്ച് വിടുമ്പോൾ മാതാപിതാക്കൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ഒരു കൊല്ലം കഴിഞ്ഞാണോ പാരന്റ്സ് അന്വേഷിക്കുന്നത്?. ആരെങ്കിലും വിളിച്ചാൽ തന്നെ... നമ്പർ കൊടുത്തതുകൊണ്ട് വിളിച്ചതല്ലേ. എന്തിന് കൊടുത്തു.
ഒരു വർഷത്തോളം ബന്ധം എന്തിന് വളർത്തി. ഒരു നെഗറ്റീവും എനിക്ക് ഇല്ല. വേടൻ എന്നല്ല ആരായാലും ഒരു സ്ത്രീയെ അഞ്ച് തവണ ബലാൽത്സംഗം ചെയ്യാൻ പറ്റുമോ?. ഞാനും ഒരു സ്ത്രീയാണ്. ഒരു തവണ ബലാൽത്സംഗം ചെയ്യാം. ബാക്കി നാല് തവണയും ബലാൽത്സംഗം ചെയ്യാൻ പറ്റില്ല. ആരാണ് അത് പറഞ്ഞത്. അത് തെറ്റാണ്.

വേടൻ എന്നല്ല ആരായാലും ഞാൻ സപ്പോർട്ട് ചെയ്യും. പറഞ്ഞിട്ട് ഇപ്പോൾ എന്തായി?. ആ കേസ് എവിടെ?. വേടൻ ഇപ്പോഴും പാട്ട് പാടുന്നില്ലേ?. സ്റ്റേജിൽ ഇഷ്ടം പോലെ ഓഡിയൻസ് അവനില്ലേ?. അവാർഡ് കിട്ടിയില്ലേ?. അതൊക്കെ കഴിവ് അല്ലേ?. പാവം ഒരു അച്ഛനും അമ്മയുമൊക്കെയുള്ള മനുഷ്യനാണ് വേടൻ. എങ്ങനെയൊക്കയോ പാട്ട് പാടി അവനവന്റെ കഴിവ് വലുതാക്കി വന്ന് ഇത്രയേറെ ആരാധകരെ ഉണ്ടാക്കിയെടുക്കാൻ പെടുന്നപാട് വലുതാണ്.
ഒരുപാട് അധ്വാനം വേണം എന്നാണ് പ്രിയങ്ക പറഞ്ഞത്. സ്ത്രീക്ക് ശത്രു മറ്റൊരു സ്ത്രീ എന്നതുപോലെയായിരുന്നു പ്രിയങ്കയുടെ വാക്കുകളെന്നാണ് നടിയെ വിമർശിച്ച് ആളുകൾ കുറിച്ചത്. ഒരു സ്ത്രീയെ അഞ്ച് തവണ ബലാൽത്സംഗം ചെയ്യാൻ പറ്റുമോ?. ഞാനും ഒരു സ്ത്രീയാണ്. ഒരു തവണ ബലാൽത്സംഗം ചെയ്യാുൻ മാത്രമെ പറ്റൂവെന്ന് പറയുന്നത് തെറ്റാണ് എന്ന് മാത്രമല്ല. അങ്ങേയറ്റം ഇൻസെൻസിറ്റീവ് കൂടിയാണ്. വേടന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല.
പക്ഷെ പല തവണ ഒരാളിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നവരുടെ ഒരുപാട് കേസുകളുണ്ട്. അത് സ്ത്രീകളുടെ മാത്രം കാര്യത്തിൽ സംഭവിക്കുന്ന ഒന്നുമല്ല. പലതവണ സംഭവിച്ചിട്ടും അതിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ലെങ്കിൽ അത് പവർ ഉള്ള ഒരാളുടെ ഇൻഫ്ലൂവൻസിനെ പേടിച്ചിട്ടാകാം. ആളുകൾക്ക് ഓർമശക്തി കുറവായതുകൊണ്ട് പ്രിയങ്കയെപ്പോലുള്ളവർക്ക് ഇങ്ങനെയുള്ള ഡയലോഗുകൾ അടിച്ച് കയ്യടി നേടാൻ വളരെ എളുപ്പമാണ് എന്നിങ്ങനേയും പ്രതികരണങ്ങളുണ്ട്.


Click it and Unblock the Notifications











