Don't Miss!
- News
Video: വെള്ളമടിച്ച് കോൺതെറ്റിയ യുവാവിനെ പോലീസ് പൊക്കി ജയിലിലിട്ടു; പാട്ടുകേട്ട് ബോളിവുഡിലേക്ക് ക്ഷണം
- Automobiles
കാറുകള്‍ മോഡിഫൈ ചെയ്ത് 'കുട്ടപ്പനാക്കിയ' ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Finance
1 വർഷത്തിന് ശേഷം 3 ലക്ഷം രൂപ ആവശ്യമുണ്ടോ? നിങ്ങൾക്ക് പറ്റിയ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Lifestyle
സരസ്വതീദേവി ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ദിനം; വസന്ത പഞ്ചമി ആരാധനയും ശുഭമുഹൂര്‍ത്തവും
- Sports
അര്ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
'നീയാണ് എന്റെ സന്തോഷം... ഇനിയും കാത്തിരിക്കാൻ എനിക്കാവില്ല'; എന്ന് മുതലാണ് ഈ തോന്നലെന്ന് അമൃതയോട് വിമർശകർ!
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. ചെറുപ്പം മുതൽ തന്നെ സംഗീതം പഠിച്ചിരുന്നു അമൃത. സോഷ്യല്‍മീഡിയയിലും സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമൊന്നിച്ചുള്ള ജീവിതം ആരംഭിച്ചത് അടുത്തിടെയാണ്. ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിങ്ങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി അടുത്തത്.

ഗോപി സുന്ദറും അമൃതയും തങ്ങളുടെ ഫോട്ടോകളും പുതിയ വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്.
'എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഞാനിത് വരെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞ് അതൊക്കെ ആരിലേക്കെങ്കിലും എത്താനോ അവരെ വിഷമിപ്പിക്കാനോ താല്‍പര്യപ്പെടുന്നില്ല.'
'അതുകൊണ്ടാണ് എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്' എന്നാണ് വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അമൃത പറഞ്ഞത്.
'ആളുകള്‍ അവര്‍ക്ക് തോന്നുന്നതൊക്കെ പറയുകയാണെന്നും അവിടുന്നും ഇവിടുന്നുമായി താന്‍ കോടികള്‍ തട്ടിയെടുത്തു എന്നൊക്കെയാണ് തന്നെപ്പറ്റി പുറത്ത് വരുന്ന പ്രധാന വ്യാജ വാര്‍ത്തകളെന്നും കോടികളുടെ കണക്ക് കേട്ടാല്‍ പത്ത് ഇരുപത് കോടി തനിക്കിപ്പോള്‍ ഉണ്ടെന്ന് കരുതാമെന്നും സത്യാവസ്ഥ തന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മകള്‍ക്കും അറിയാമെന്നുമാണ്' അമൃത പറഞ്ഞത്.
താന്‍ സീറോയില്‍ നിന്നാണ് ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തതെന്നും അതൊന്നും നാട്ടുകാര്‍ക്ക് അറിയുന്ന കാര്യമല്ലല്ലോ എന്നും താരം പറഞ്ഞിരുന്നു. ആളുകള്‍ പറയുന്ന നിലയ്ക്ക് ആയിരുന്നെങ്കില്‍ അമൃത സുരേഷ് എന്തൊക്കെ നേടിയിട്ടുണ്ടാവും.
എവിടെയോ എത്തിയിട്ടുണ്ടാവും. ഇതിനൊന്നും ആരെയും ഒന്നും പറയാന്‍ പറ്റില്ല. ഇവിടെ വന്ന് കുറച്ച് കമന്റിട്ടിട്ട് പോവുമ്പോള്‍ അവരുടെ ഫ്രസ്ട്രേഷന്‍ കുറയുകയാണെങ്കില്‍ കുറയട്ടെ. അങ്ങനെയെ വിചാരിക്കുന്നുള്ളുവെന്നും തന്റെ വ്യക്തി ജീവിതത്തിലും സന്തോഷത്തിലും തലയിട്ട് കമന്റിടുന്നവരോടായി അമൃത മുമ്പ് പറഞ്ഞിരുന്നു.

വളരെ കുറച്ച് മാസങ്ങളെ ആയിട്ടുള്ളൂ അമൃതയും ഗോപി സുന്ദറും പ്രണയത്തിലായിട്ട്. ഇപ്പോൾ പാട്ടും ഗോപി സുന്ദറും മകളും കുടുംബവുമാണ് അമൃതയുടെ ലോകം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അമൃത സുരേഷ് യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചത്.
ചടങ്ങിൽ പങ്കെടുക്കാൻ ഗോപി സുന്ദർ എത്തിയിരുന്നില്ല. ഗോൾഡൻ വീസ സ്വീകരിച്ച അമൃതയെ അഭിനന്ദിച്ചുകൊണ്ട് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഗോപിയെ മിസ് ചെയ്യുന്നുവെന്നാണ് അമൃത പോസ്റ്റിന് നൽകിയ കമന്റ്.
കഴിഞ്ഞ വർഷം മേയ്യിൽ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിത ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അമൃത പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്റെ സന്തോഷം നീയാണ്. നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല എനിക്ക് എന്ന അടിക്കുറിപ്പോടെയാണ് അമൃത ഫോട്ടോ പങ്കുവെച്ചത്. ഫോട്ടോയും വരികളും അതിവേഗത്തിൽ വൈറലായി.
പലരും അമൃതയെ വിമർശിച്ചു. എന്ന് മുതലാണ് ഈ തോന്നലെന്നാണ് ഒരാൾ അമൃതയെ കളിയാക്കി കമന്റ് ചെയ്തത്. അമൃതയെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് മകൾ പാപ്പുവും. ബാലയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം മകൾ അമൃതയ്ക്കൊപ്പമാണ്.
-
രേവതി ഡിപ്രഷനിൽ ആയിരുന്നു, കുഞ്ഞ് എങ്ങനെ പിറന്നാലെന്താണ്? അതിൽ ഒരു തെറ്റുമില്ല; കുട്ടി പത്മിനി
-
'കാവ്യയുടെയും ദിലീപിന്റെയും പ്രണയം ഉറപ്പിക്കാനെടുത്ത സിനിമ; ദിലീപ് വിചാരിച്ചത് പോലെ ആയിരുന്നില്ല'; ശാന്തിവിള
-
മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല; അടൂരിന്റെ സിനിമയിൽ മോന്ത കാണിക്കാൻ നിൽക്കുന്ന മണ്ടൻമാർ; ശാന്തിവിള