For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സമയദോഷമാണ്, അവരുടെ ഭാവി എന്റെ കൈയ്യിൽ, ജ്യോത്സ്യൻ പ്രവചിച്ചിരുന്നു'; ചെട്ടികുളങ്ങരയിൽ തുലാഭാരം നടത്തി ദിലീപ്!

  |

  സോഷ്യൽമീഡിയകളിൽ വെരിഫൈഡ് പ്രൊഫലുകൾ ഉണ്ടെങ്കിലും വളരെ അധികം ആക്ടീവൊന്നുമല്ല നടൻ ദിലീപ്. സിനിമയുടെ പ്രമോഷന് വേണ്ടിയോ കുടുംബ ചിത്രം പങ്കുവെക്കാനോ ഒക്കെ വേണ്ടി മാത്രമാണ് ദിലീപ് സോഷ്യൽമീഡിയ ഉപയോ​ഗിക്കാറുള്ളത്.

  എന്നാൽ‌ ദിലീപിന് വേണ്ടിയും താരത്തെ എപ്പോഴും സജീവമായി നിർത്താനുമായി നിരവദി സോഷ്യൽമീഡിയ ഫാൻപേജുകൾ പ്രവർത്തിക്കുന്നുണ്ട്. ആ പേജുകളാണ് ദിലീപിന്റെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് ഉടനടി എത്തിക്കുന്നത്.

  Also Read: 'ഒന്ന് മാത്രം മാറില്ല'; കരച്ചിലടക്കാനാവാതെ സമാന്ത; കൈയിൽ ജപമാല കരുതിയതിന് കാരണം

  ബാന്ദ്ര, വോയ്സ് ഓഫ് സത്യനാഥൻ തുടങ്ങിയ സിനിമകളുടെ ലൊക്കേഷൻ ചിത്രങ്ങളും ദിലീപും കുടുംബവും പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആ സോഷ്യൽമീഡിയ വഴിയാണ് പ്രേക്ഷകർ അറിയുന്നത്.

  കഴിഞ്ഞ രണ്ട് ദിവസമായി ഈ പേജ് വഴി ദിലീപിന്റെ ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. സുഹൃത്തുക്കൾക്കും സഹായികൾക്കുമൊപ്പമാണ് ശബരിമല, ഗുരുവായൂർ, ചെട്ടികുളങ്ങര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയത്.

  ദിലീപിന്റെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ ദിലീപിന് ഈയിടയായി ഭക്തി കൂടിയിട്ടുണ്ടെന്നാണ് സോഷ്യൽമീഡിയ വിലയിരുത്തുന്നത്. കാരണം മറ്റുള്ള താരങ്ങൾ ചെറിയൊരു വെക്കേഷൻ കിട്ടിയാലും ഓടി പോകുന്നത് വിദേശ രാജ്യങ്ങൾ‌ സന്ദർശിക്കാനും അവധി ആഘോഷിക്കാനുമാണ്.

  പക്ഷെ ദിലീപ് നേരെ തിരിച്ചാണ്. പ്രാർഥനാലയങ്ങൾ സന്ദർശിക്കാനും അവിചടെ സമയം ചിലവഴിക്കാനുമാണ് ​ദിലീപ് ഇഷ്ടപ്പെടുന്നത്. സുഹൃത്തുക്കളുടെ വിവാഹ ചടങ്ങുകൾക്കോ പരിപാടികളിലോ പങ്കെടുക്കാനെത്തിയാൽ മറ്റുള്ള താരങ്ങൾ ഫങ്ഷൻ നടക്കുന്ന ഹാളിൽ പോയി വിഷ് ചെയ്ത് മടങ്ങും.

  പക്ഷെ ദിലീപും കാവ്യയും അങ്ങനെയല്ല. അടുത്തിടെ സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹ​ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിലീപ് വിവാഹ ചടങ്ങ് നടന്ന പള്ളിയിൽ കയറി പ്രാർഥിച്ച ശേഷമാണ് വരനേയും വധുവിനേയും വിഷ് ചെയ്യാനായി പോയത്.

  കർത്താവിന് മുമ്പിൽ നിന്ന് ഇരുവരും ദീർഘനേരം പ്രാർത്ഥിക്കുന്ന വീഡിയോയും വൈറലായിരുന്നു. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഭഗവതിയുടെ ഇഷ്ട വഴിപാടായ ചാന്താട്ടമാണ് ദിലീപ് കഴിഞ്ഞ ദിവസം നടത്തിയത്.

  രണ്ട് ദിവസം മുമ്പ് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ദർശനം നടത്തിയ ശേഷം ഉണ്ടശർക്കര കൊണ്ട് തുലാഭാരവും നടത്തിയാണ് താരം മടങ്ങിയത്.

  Also Read: സീരിയലിൽ നിന്നും പിന്മാറി അർച്ചന കവി; ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് നടി, സ്റ്റാറാവാന്‍ വീണ്ടും മൃദുല വിജയ്

  ഭദ്രകാളീ ക്ഷേത്രങ്ങളിൽ ദേവീപ്രീതിക്കായി നടത്തുന്ന ഒരു ചടങ്ങാണ് ചാന്താട്ടം. നൂറ് ശതമാനം ദൈവവിശ്വാസിയാണ് താനെന്നും സമയദോഷമെന്നാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ കുറിച്ച് വിശ്വസിക്കുന്നതെന്നും മുമ്പൊരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.

  'എന്തിനാണ് പലർക്കും എന്നോട് ഇത്ര ശത്രുത എന്ന് അറിയില്ല. എനിക്ക് ഭാര്യയും രണ്ട് പെൺമക്കളും സഹോദരങ്ങളും അമ്മയുമുണ്ട്. അവരുടെ ഭാവി കിടക്കുന്നത് എന്റെ കൈയ്യിലാണ്. എന്റെ ദശാകാലത്തെ കുറിച്ച് ജ്യോത്സ്യൻ പങ്കിട്ട വാക്കുകൾ അർത്ഥവത്തായി.'

  'അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും... ഉറപ്പ്. നൂറ് ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷമെന്ന് വിശ്വസിച്ച് സമാധാനിക്കുന്നു.'

  'എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്ത് പ്രാർത്ഥിക്കുന്ന ഞാൻ പോലും അറിയാത്ത എത്രയോ പേരുണ്ട്. എല്ലാം സമയദോഷമെന്ന് വിശ്വസിക്കുന്നു. സഹായിച്ചവർ പോലും തിരിയുന്ന കാലമാണ് ഇത്.'

  'നാല്പത്തിയെട്ടാം പിറന്നാളിന് മുമ്പ് ലാൽ ജോസിന്റെ വീടിനടുത്ത് ഒരു ജ്യോത്സ്യൻ എനിക്ക് അപകടം വരുന്നുണ്ട് എന്ന് പ്രവചിച്ചിരുന്നു. അദ്ദേഹത്തെ പിന്നീട് പോയി കണ്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രവചനം അന്നത്ര കാര്യം ആക്കിയിരുന്നില്ല.'

  'പിന്നീട് ഒരു അപകടം സംഭവിച്ചുവെന്നുമാണ്' ദിലീപ് മുമ്പൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം ഭക്തിയുടെ പേരിൽ നടൻ പുതിയ നാടകം കളിക്കുന്നുവെന്നാണ് ചിലർ സോഷ്യൽമീഡിയിൽ കുറിച്ചത്.

  Read more about: dileep
  English summary
  Social Media Criticized Malayalam Actor Dileep Latest Temple Visit Photos-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X