പോസിറ്റിവിറ്റി വേണം, ജീവിക്കൂ... ജീവിക്കാൻ അനുവദിക്കൂവെന്ന് ബാല; അമ്മയോടും കോകിലയോടും സഹതാപമെന്ന് ആരാധകർ!
എലിസബത്ത് ഉദയൻ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി തുടങ്ങിയതോടെയാണ് നടൻ ബാലയുടെ യഥാർത്ഥ മുഖം മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിന് മുമ്പ് താരത്തിന്റെ ആദ്യ ഭാര്യയായിരുന്ന അമൃത സുരേഷും കുടുംബവും പറഞ്ഞിരുന്നതും എലിസബത്ത് ഉദയന്റേതിന് സമാനമായ അനുഭവങ്ങളായിരുന്നു. പക്ഷെ അന്ന് അത് മലയാളികൾ വിശ്വസിക്കാതിരിക്കാൻ കാരണവും ബാല നൽകിയിരുന്ന അഭിമുഖങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്ന പോസ്റ്റുകളുമായിരുന്നു.
ബാലയിൽ നിന്നും എലിസബത്ത് അനുഭവിച്ചത് മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ക്രൂര പീഡനങ്ങൾ നേരിട്ട എലിസബത്ത് ഡിപ്രഷനിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന വീഡിയോകളിൽ എലിസബത്ത് വിവരിക്കുന്നതും ബാലയ്ക്കൊപ്പം കഴിഞ്ഞ കാലത്ത് അനുഭവിച്ച പ്രശ്നങ്ങളാണ്.

ഇപ്പോഴും ബാലയിൽ നിന്നും ഭീഷണികൾ എലിസബത്തിന് ലഭിക്കുന്നുണ്ട്. തന്റെ സ്വകാര്യ ദൃശ്യങ്ങൾ അടക്കം ബാല പകർത്തി സൂക്ഷിച്ചിട്ടുണ്ടെന്നും അവയെല്ലാം പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും എലിസബത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ബാല സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ചർച്ചയാകുന്നത്.
ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കും അമ്മയ്ക്കും ഒപ്പമാണ് പുതിയ വീഡിയോയിൽ ബാല പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവുപോലെ കുക്കിങ് വീഡിയോയാണ് ബാല പങ്കിട്ടത്. എന്നാൽ മുമ്പ് ലഭിച്ചിരുന്നതുപോലൊരു സ്വീകരണം ഇപ്പോൾ ബാലയുടേയും ഭാര്യയുടേയും വീഡിയോകൾക്ക് ലഭിക്കുന്നില്ല. മാത്രമല്ല എലിസബത്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഏറെയും കമന്റുകൾ.
ബാലയുടെ ചെന്നൈയിലെ വീട്ടിൽ വെച്ച് പകർത്തിയതാണ് ഏറ്റവും പുതിയ വീഡിയോ. കോകിലയ്ക്കൊപ്പം ബാലയുടെ അമ്മയേയും കാണാം. ഹോം മെയ്ഡ് ചോക്ലേറ്റ് റെസിപ്പിയാണ് കോകിലയും ബാലയും പുതിയ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് തന്റെ അമ്മയുടെ ഹോം മെയ്ഡ് ചോക്ലേറ്റ് റെസിപ്പിയെന്നും കോകില അമ്മയിൽ നിന്നും പഠിച്ചെടുത്താണ് വീഡിയോയ്ക്ക് വേണ്ടി ചെയ്തിരിക്കുന്നതെന്നുമാണ് ബാല പറഞ്ഞത്.
എന്റെ അമ്മ ചെയ്യുന്ന ഒരു ഹോം മെയ്ഡ് ചോക്ലേറ്റ് റെസിപ്പിയുണ്ട്. അമ്മയുണ്ടാക്കുന്ന ആ ചോക്ലേറ്റിന്റെ അത്രത്തോളം സ്വാദുള്ള മറ്റൊരു ചോക്ലേറ്റ് ഞാൻ കഴിച്ചിട്ടേയില്ല. അമ്മയുടെ റെസിപ്പിക്ക് എപ്പോഴും സ്പെഷ്യാലിറ്റിയുണ്ട്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഇത്തരത്തിൽ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലതാണെന്നും പറഞ്ഞുകൊണ്ടാണ് ബാല വീഡിയോ ആരംഭിച്ചത്. മരുമകൾക്ക് നിർദേശം നൽകിയും കൈ സഹായമായും ബാലയുടെ അമ്മയും വീഡിയോയിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്നുണ്ട്.

എനിക്കും കോകിലയ്ക്കും സ്വീറ്റ്സ് കഴിക്കാൻ പാടില്ല. കോകില സ്വീറ്റ്സ് ഒരുപാട് കുറച്ചു. ഫങ്ഷൻസ് വെക്കുമ്പോൾ നമ്മൾ തന്നെ ഹോം മെയ്ഡ് ചോക്ലേറ്റ് ഉണ്ടാക്കി വിതരണം ചെയ്താൽ എല്ലാവർക്കും അത് ഇഷ്ടപ്പെടും അവർ ആവർത്തിച്ച് വീണ്ടും ചോദിക്കും. ഞങ്ങളുടെ വീട്ടിൽ വരുന്നവർ അമ്മയുണ്ടാക്കിയ ചോക്ലേറ്റ് ചോദിച്ച് മേടിച്ച് കഴിക്കാറുണ്ട്. പോസിറ്റീവായി ലൈഫ് മുന്നോട്ട് കൊണ്ടുപോവുക. കുടുംബത്തോടൊപ്പം എഞ്ചോയ് ചെയ്യുക. എപ്പോഴും പോസിറ്റിവിറ്റി വേണം.
നമ്മൾ കാരണം മറ്റുള്ളവർ ഹാപ്പിയായിരിക്കണം. മറ്റുള്ളവർ ജീവിക്കണം. ജീവിക്കൂ... ജീവിക്കാൻ അനുവദിക്കൂവെന്നുമാണ് ബാല പറഞ്ഞത്. എന്നാൽ വീഡിയോയ്ക്ക് വിമർശനങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ഏറെയും വരുന്നത്. ബാലയുടെ അമ്മയോടും ഭാര്യ കോകിലയോടും സഹതാപമെന്നാണ് ചില പ്രേക്ഷകർ കുറിച്ചത്.
മറ്റുള്ളവരുടെ ജീവിതം തകർത്ത സന്തോഷിച്ച് ജീവിക്കുന്നത് അത്ര നല്ലതല്ലെന്നാണ് മറ്റൊരാൾ കുറിച്ചത്. വിമർശിച്ച് വന്ന കമന്റുകൾ കമന്റ് ബോക്സിൽ നിന്നും നീക്കം ചെയ്തതിനും ബാലയെ പ്രേക്ഷകർ വിമർശിച്ചു. കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതിൽ നിങ്ങൾക്ക് നാണക്കേട് തോന്നുന്നില്ലേ?. നെഗറ്റീവ് കമന്റുകൾ മറച്ചുവെച്ചും ഡിലീറ്റ് ചെയ്തും നിങ്ങൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു ഒരാൾ ചോദിച്ചത്.


Click it and Unblock the Notifications