'ചേർത്ത് പിടിക്കുന്നത് പോലുമില്ല, മറ്റുള്ള കാര്യങ്ങൾ ആസ്വദിക്കുന്ന തിരക്കിൽ'; നെപ്പോളിയന്റെ മരുമകൾക്ക് വിമർശനം

നടന്‍ നെപ്പോളിയന്റെ മകന്‍ ധനൂഷ് അടുത്തിടെയാണ് ജപ്പാനില്‍ വെച്ച് വിവാഹിതനായത്. തമിഴ്നാട് സ്വദേശിനിയായ അക്ഷയയെയാണ് ധനൂഷ് വിവാഹം ചെയ്തത്. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്. മകന്റെ വിവാഹവേളയില്‍ വികാരഭരിതനായിരിക്കുന്ന നെപ്പോളിയന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

സിനിമാതാരങ്ങളായ കാര്‍ത്തി, ശരത്കുമാര്‍, രാധിക, സുഹാസിനി, കൊറിയോഗ്രാഫർ കല മാസ്റ്റര്‍ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ നിന്നും വലിയൊരു സംഘം ജപ്പാനില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നേരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നടന്‍ ശിവകാര്‍ത്തികേയന്‍ വീഡിയോ കോളിലൂടെ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചതും ശ്രദ്ധനേടിയിരുന്നു.

Actor Nepoleon son

ഭിന്നശേഷിക്കാരനായ ധനൂഷിന്റെ വിവാഹം തീരുമാനിച്ചപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയാണ്. മകന് വേണ്ടി മരുമകളെ നെപ്പോളിയൻ പണം എറിഞ്ഞ് വാങ്ങി എന്ന തരത്തിൽ വരെ സംസാരങ്ങൾ വന്നിരുന്നു. മകന്റെ ആ​ഗ്രഹപ്രകാരമാണ് കോടികൾ പൊടിച്ച് ജപ്പാനിൽ വിവാഹ ചടങ്ങുകൾ നെപ്പോളിയൻ നടത്തിയത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ജപ്പാൻ ചുറ്റി കാണാൻ വിനോദയാത്ര വരെ നെപ്പോളിയൻ നടത്തിയിരുന്നു.

തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന പെൺകുട്ടിയാണ് അക്ഷയ. നെപ്പോളിയനും കുടുംബവും തന്നെയാണ് വിവാഹ ചടങ്ങുകൾ എല്ലാം ഏറ്റെടുത്ത് നടത്തിയത്. രണ്ട് ആൺമക്കളാണ് നെപ്പോളിയനുള്ളത്. മകന് മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ചുവെന്ന് മനസിലാക്കിയപ്പോഴാണ് അവനായി അമേരിക്കയിലേക്ക് കുടുബസമേതം നടൻ താമസം മാറിയത്.

അമേരിക്കയിൽ ഫാമും ബം​ഗ്ലാവും കൃഷിയുമെല്ലാമായി കോടീശ്വരനായാണ് നെപ്പോളിയന്റെ ജീവിതം. വിവാഹശേഷം മകനും മരുമകൾക്കും ഒപ്പം നെപ്പോളിയന്റെ കുടുംബവും ഹണിമൂൺ ട്രിപ്പിലാണ്. ഇപ്പോഴിതാ ധനൂഷിന്റെയും അക്ഷയയുടേയും ഏറ്റവും പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. അമ്മായിയമ്മയ്ക്കും ഭർത്താവിനുമൊപ്പം ജപ്പാനിലെ ഒരു ഷോപ്പിങ് മാളിൽ കറങ്ങുന്ന അക്ഷയയാണ് വീഡിയോയിലുള്ളത്.

അമ്മായിയമ്മയും മരുമകളും ജീൻസും ഓരേ ഡിസൈനിലുള്ള ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. ഷോപ്പിങ് ചെയ്തും കാഴ്ചകൾ ആസ്വദിച്ചും നടക്കുന്ന അക്ഷയയാണ് വീഡിയോയിലുള്ളത്. എന്നാൽ വീഡിയോ പുറത്ത് വന്നതോടെ അക്ഷയയ്ക്ക് വിമർശനമാണ് കൂടുതൽ ലഭിച്ചത്. ഭർത്താവ് ധനൂഷുമായി അക്ഷയയ്ക്ക് യാതൊരു തരത്തിലുള്ള അടുപ്പമുള്ളതായി തോന്നുന്നില്ലെന്നാണ് കമന്റുകൾ ഏറെയും. കൈപിടിച്ച് നിൽക്കാൻ അക്ഷയയ്ക്ക് താൽപര്യമില്ലെന്നും കമന്റുകളുണ്ട്.

Nepoleon son dhanoosh

ധനൂഷിനെ അക്ഷയ ഒന്ന് ചേർത്ത് പിടിക്കുന്നത് പോലുമില്ല. മറ്റുള്ള കാര്യങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ് അക്ഷയ, അക്ഷയ എപ്പോഴും പുഞ്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ചിരി യഥാർത്ഥമാണോ വ്യാജമാണോ എന്ന് പോലും മനസിലാകുന്നില്ല, ധനുഷും അക്ഷയയും തമ്മിലുള്ള ആത്മ ബന്ധം വർധിപ്പിക്കുക. അവൾ ധനൂഷിനെ പരിപാലിക്കട്ടെ അമ്മ ഇനിയെങ്കിലും വിരമിക്കൂ, ധനൂഷിനെ ഒന്ന് തൊടാൻ പോലും അക്ഷയ തയ്യാറാവുന്നില്ലല്ലോ..., ധനൂഷ് വളരെ ബുദ്ധിമാനായ കുട്ടിയാണ്.

അവൾ ടൈംപാസിനാണ് വന്നതാണെന്ന് അവന് മനസിലായിയെന്ന് തോന്നുന്നു, അക്ഷയ മറ്റ് കാര്യങ്ങൾ ആസ്വദിക്കുകയാണ്. അവൾ ധനുഷിനോട് ഒട്ടും കരുതലും സ്നേഹവുമുള്ളവളല്ല. മാതാപിതാക്കൾ തന്നെ ധനൂഷിനെ നോക്കുന്നതാണ് നല്ലത് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ചിലർ ഇരുവർക്കും ആശംസകൾ നേർന്നും എത്തിയിട്ടുണ്ട്. ഹണിമൂൺ കഴിഞ്ഞ് മടങ്ങിയെത്തിയാൽ ധനൂഷും അക്ഷയയും അമേരിക്കയിൽ സെറ്റിൽഡാകും.

അതേസമയം ധനൂഷിനെ കൂടാതെ ​ഗുണാൽ എന്നൊരു മകൻ കൂടി നെപ്പോളിയനുണ്ട്. ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനൂഷ്. ചെറിയ പ്രായത്തില്‍ തന്നെ ധനൂഷിന്റെ രോഗവിവരം കണ്ടെത്തിയിരുന്നു. അമേരിക്കയിൽ സെറ്റിൽഡായശേഷം അഭിനയത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് നെപ്പോളിയൻ.

More from Filmibeat

Read more about: actror
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X