'നയൻതാര എപ്പോഴും എടുക്കാനിഷ്ടപ്പെടുന്നതും കൊഞ്ചിക്കുന്നതും ഒരു കുട്ടിയെ മാത്രം, അവർ നോർമൽ പീപ്പിളല്ലല്ലോ'

ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഏറ്റവും കൂടുതൽ ​ഗോസിപ്പുകളിൽ ഇടംപിടിക്കുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുള്ള നടിയാണ് നയൻതാര. നടിയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് സ്വകാര്യ ജീവിതമാണ്. രണ്ട് വർഷം മുമ്പായിരുന്നു സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള വിവാഹം. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം നടന്ന വിവാഹം ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളെ അടക്കം ക്ഷണിച്ച് ആ​ഘോഷമായാണ് നയൻതാരയും വിഘ്നേഷും നടത്തിയത്.

വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ രണ്ടുപേർക്കും ഇരട്ടകുട്ടികൾ പിറന്നു. തങ്ങളുടെ ആൺമക്കൾക്ക് ഉയിർ, ഉലക് എന്നിങ്ങനെയാണ് നയൻതാരയും വിഘ്നേഷും പേര് നൽകിയിരിക്കുന്നത്. സറോ​ഗസിയിലൂടെയായിരുന്നു ഇരുവർക്കും കുഞ്ഞുങ്ങൾ പിറന്നത്. തെന്നിന്ത്യൻ താരങ്ങളിൽ ആദ്യമായി സറോ​ഗസിയിലൂടെ കുഞ്ഞിന് ജന്മം നൽകിയ ദമ്പതികളാണ് നയൻതാരയും വിഘ്നേഷും.

Actress Nayanthara Sons

അതുകൊണ്ട് തന്നെ അന്ന് അത് വലിയൊരു വാർത്തയായിരുന്നു. എന്തിന് ഏറെ തമിഴ്നാട് ​ഗവൺമെന്റ് പോലും സറോ​ഗസി നിയമങ്ങൾ നയൻതാര പാലിച്ചോ എന്നതുമായി ബന്ധപ്പെട്ട് അന്വേഷണം വരെ നടത്തിയിരുന്നു. പക്ഷെ എല്ലാം മുൻകൂട്ടി കണ്ട് നിയമത്തിന്റേതായ വഴിക്ക് തന്നെയാണ് താരദമ്പതികൾ നീങ്ങിയത്. അതോടെ വിവാദങ്ങളും കെട്ടടങ്ങി. ഒരു വയസാകും വരെ മക്കളെ മീഡിയയ്ക്ക് മുമ്പിൽ ഇരുവരും കൊണ്ടുവന്നിരുന്നില്ല.

ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുങ്ങളുടെ ആദ്യ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയ വഴി പുറത്ത് വിട്ടത്. ഇപ്പോൾ ഉയിരിനും ഉലകിനും രണ്ട് വയസാണ് പ്രായം. സിനിമാ തിരക്കുകളിൽ നിന്നും തിരികെ വീട്ടിലേക്ക് ഓടി എത്താൻ നയൻസിനേയും വിഘ്നേഷിനേയും ഏറ്റവും കൂടുതൽ പ്രേരിപ്പിക്കുന്ന ഘടകം മക്കളാണ്. സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം മക്കളെ നയൻതാര ഒപ്പം കൂട്ടാറുണ്ട്.

രണ്ട് മക്കൾക്കൊപ്പം എയർപോട്ടിൽ വന്നിറങ്ങി നടന്നുപോകുന്ന നയൻതാരയാണ് വീഡിയോയിലുള്ളത്. അതിൽ നയൻതാരയുടെ കുട്ടിക്കാലത്തെ രൂപവുമായി സാദൃശ്യമുള്ള മകനെയാണ് നടി എടുത്തിരിക്കുന്നത്. അത് ഉയിരാണോ ഉലകാണോ എന്നത് വ്യക്തമല്ല. കാരണം ആരുടെ പേരാണ് ഉയിർ ആരുടെ പേരാണ് ഉലക് എന്നത് നയൻസും വിക്കിയും വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു കുഞ്ഞിനെ നയൻതാരയുടെ സഹായിയായ പെൺകുട്ടിയാണ് എടുത്തിരിക്കുന്നത്.

Actress Nayanthara Sons

വീഡിയോ വൈറലായതോടെ നയൻതാര എപ്പോഴും എടുക്കാനിഷ്ടപ്പെടുന്നതും കൊഞ്ചിക്കുന്നതും നടിയുടെ കുട്ടിക്കാലത്തെ രൂപവുമായി സാദൃശ്യമുള്ള മകനെയാണെന്നും ഇത് പലപ്പോഴായി വീഡിയോയിലും ചിത്രങ്ങളിലും വ്യക്തമായി കണ്ടിട്ടുള്ളതാണെന്നുമാണ് ആരാധകരിൽ ചിലർ കുറിച്ചത്. നയൻതാരയ്ക്കൊപ്പം വിഘ്നേഷ് ശിവനും ഉണ്ടെങ്കിലും രണ്ട് മക്കളേയും ഇരുകൈകളിലും എടുത്താണ് വിഘ്നേഷ് നടക്കാറുള്ളത്.

അടുത്തിടെ മീഡിയയെ കണ്ടപ്പോൾ മാത്രം സഹായിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിയതിനും സോഷ്യൽമീഡിയ നടിയെ വിമർശിച്ചിരുന്നു. നയൻതാരയും വിഘ്നേഷും നോർമൽ പീപ്പിളല്ലല്ലോ അപ്പോൾ എല്ലാം ഇതുപോലെ വിചിത്രമായിരിക്കും എന്നും കമന്റുകളുണ്ട്. മക്കളുടെ വസ്ത്രത്തോട് ട്വിന്നിങ് ചെയ്തുള്ള കോഡ് സെറ്റും ക്യാപ്പുമായിരുന്നു നയൻതാരയുടെ വേഷം.

അതേസമയം ഡോക്യുമെന്ററി റിലീസിനുശേഷം കേസും വിവാദവും നയൻതാരയെ വിട്ടൊഴിഞ്ഞിട്ടില്ല. മാത്രമല്ല ധനുഷുമായി ബന്ധപ്പെട്ട കേസിൽ ചില തിരിച്ചടികളും കഴിഞ്ഞ ദിവസം നടിക്കുണ്ടായി. നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്ൽ എന്ന ഡോക്യുമെന്ററിക്കെതിരെ സ്റ്റേ ആവശ്യപ്പെട്ട് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ സമർപ്പിച്ച ഇടക്കാല അപേക്ഷ ഫെബ്രുവരി 5ന് കോടതി പരിഗണിക്കുമെന്ന് ഹർജി തള്ളി ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X