ലൈഫ് സെറ്റിലാക്കാൻ കല്യാണം കഴിച്ച വ്യക്തി, താൽപര്യമില്ലെങ്കിൽ ഡിവോഴ്സാകൂ, ജസ്റ്റ് ഫെമിനിസം തിങ്സ്; വിമർശനം!

By Desk

സമൂഹമാധ്യമങ്ങൾ സജീവമായശേഷം സെലിബ്രിറ്റികളുടെ അഭിമുഖങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളുടെ പ്രതികരണങ്ങൾ വരാറുണ്ട്. ചിലപ്പോൾ ആളുകളുടെ പ്രതികരണം ക്രൂരമായ ഭാഷയിലേക്ക് മാറാറുണ്ട്. നടി റിമ കല്ലിങ്കൽ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചശേഷം വലിയ രീതിയിൽ ട്രോളും പരിഹാസവും ഏറ്റ് വാങ്ങുന്നുണ്ട്. വിവാഹം ഒരു ട്രാപ്പാണെന്നാണ് കഴിഞ്ഞ ദിവസം ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെ നടി പറഞ്ഞത്.

വിവാഹക്കരാറിൽ ഒപ്പിട്ടുവെന്നതിൽ ഇപ്പോഴും തനിക്ക് കുറ്റബോധമുണ്ടെന്നും നടി പറഞ്ഞിരുന്നു. സംവിധായകൻ ആഷിക് അബുവിനെയാണ് റിമ വിവാ​ഹം ചെയ്തത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. 2013ൽ ചെറിയാെരു ചടങ്ങിലാണ് ഇരുവരും വിവാ​ഹിതരായത്.

Rima Kallingal
Photo Credit: Rima Kallingal / Instagram

രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടതോടെ ചടങ്ങുകൾ അവസാനിച്ചു. ഇപ്പോഴും ഇരുവരും സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ്. കുടുംബ ജീവിതം മനോഹരമായി കൊണ്ടുപോവുക മാത്രമല്ല രണ്ടുപേരും അവരവരുടെ സ്വാതന്ത്രങ്ങളും സ്വപ്നങ്ങളും സാധിച്ച് എടുക്കുന്നുമുണ്ട്. വിവാഹത്തോടെ ആഷിക്കിന്റെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ലെങ്കിലും എന്റെ ജീവിതം മാറിപ്പോയി.

ഒരു പരിധി വരെ നമ്മള്‍ തന്നെ വരുത്തിവെക്കുന്നതാണിത്. ഈ മെസേജിങ് എല്ലാം ഇന്‍വിസിബിള്‍ ആണ്. ഇങ്ങനൊക്കെ ആയിരിക്കണമെന്ന് തലമുറകളായി എയറിലുള്ളതാണ്. നിങ്ങള്‍ ഈ വ്യക്തിയെ പ്രണയിക്കുന്നുവെന്ന് ഒരാള്‍ എഴുതി അംഗീകരിച്ച് തരേണ്ടതില്ല. എനിക്ക് ആ രേഖയോട് വലിയ പ്രശ്‌നമുണ്ട്. പ്രശ്‌നം ഞങ്ങളുടെ ഇടയിലല്ല. പക്ഷെ ഈ സിസ്റ്റം പ്രശ്‌നമാണ്.

ഇത് നമ്മുടെ ജീവിതത്തില്‍ ഒന്നും പുതുതായി കൂട്ടിച്ചേര്‍ക്കുന്നില്ല. എന്നാല്‍ അതുകാരണം ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഞാനും ആഷിക്കും പണ്ട് പ്രേമിച്ചതിലും സുന്ദരമായിട്ടാണ് ഇപ്പോള്‍ പ്രേമിക്കുന്നത്. അതിന് വിവാഹത്തിന്റെ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. കല്യാണം കഴിക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നില്ല. മാതാപിതാക്കൾക്ക് ഒരു രജിസ്റ്ററിൽ ഒപ്പുവെക്കുന്നത് ഒരു സമാധാനമാണ്.

അതിനുവേണ്ടി ചെയ്തു. വിവാഹം ഒരു ട്രാപ്പാണെന്ന് വിവാഹശേഷം മനസിലായി എന്നുമാണ് റിമ പറഞ്ഞത്. നടിയുടെ വാക്കുകൾ വൈറലായപ്പോൾ പതിവുപോലെ ചിലർ അനുകൂലിച്ചു. നിങ്ങളുടെ കൈവശം ആവശ്യത്തിന് പണമുണ്ടെങ്കിൽ വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. വിവാഹം ട്രാപ്പാണെന്നത് ശരിയാണ്.

Rima Kallingal
Photo Credit: Rima Kallingal / Instagram

മാതാപിതാക്കളും ബന്ധുക്കളും നിർബന്ധിക്കുന്നില്ലെങ്കിൽ പല പുരുഷന്മാരും സ്ത്രീകളും വിവാഹം ഒഴിവാക്കുന്നതിന് ഒരു കാരണം അതാണ്, വിവാഹം കെണിയായി കാണാത്തവരും തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വളരെ സന്തുഷ്ടരുമായ പലരും ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മൾ അതിനെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. ചിലർക്ക് ഇത് ഒരു കെണിയാണ്. മറ്റുള്ളവർക്ക് ഒരു കെണിയല്ല, റിമ പറയുന്നത് സത്യമാണ്. വിവാഹം എന്ന ആശയം യഥാർത്ഥത്തിൽ ഒരു വലിയ സാമൂഹിക ബന്ധനമാണ്.

രണ്ട് സ്വതന്ത്ര വ്യക്തികൾ തമ്മിലുള്ള സ്നേഹവും ബന്ധവുമാണ് പ്രധാനം എന്നാണ് അനുകൂലിച്ചവർ കുറിച്ചത്. ലൈഫ് സെറ്റിലാക്കാൻ കല്യാണം കഴിച്ച വ്യക്തിക്ക് ഇതൊക്കെ പറയാൻ എന്താണ് അവകാശം. വിവാഹ ജീവിതം താൽപര്യമില്ലെങ്കിൽ ഡിവോഴ്സാകൂ. ശേഷം ഉപദേശിക്കൂ. റിമയുടെ വാക്കുകൾ ജസ്റ്റ് ഫെമിനിസം തിങ്സ് ആയി മാത്രമെ പരി​ഗണിക്കാൻ കഴിയൂ.

ഇതൊന്നും സമൂഹത്തിനോ പുതുതലമുറയ്ക്കോ നല്ലൊരു മെസേജ് നൽകുന്നില്ല എന്നിങ്ങനെയാണ് ആളുകൾ അവരുടെ അഭിപ്രായം വ്യക്തമാക്കി കുറിച്ചത്. ആഷിക് അബുവുമായുള്ള വിവാഹശേഷവും വളരെ അധികം വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള നടിയാണ് റിമ. സിനിമ അവസരങ്ങൾ കുറയാനും വിവാഹം കാരണമായതായും നടി വെളിപ്പെടുത്തിയിരുന്നു. നീലവെളിച്ചമാണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമ.

More from Filmibeat

Read more about: rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X