'അറിയാവുന്ന ആരോടെങ്കിലും ചോദിക്കാമായിരുന്നു..., ആദ്യമായി കല്യാണം കഴിക്കുന്നതിനാൽ ഒന്നും കാണുന്നില്ലായിരുന്നു'
കഴിഞ്ഞ ദിവസമായിരുന്നു നടിയും സ്റ്റാർ മാജിക്ക് താരവുമായ ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയെ താലി ചാർത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കൊച്ചിയിലായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ശ്രീവിദ്യയയും രാഹുലും വിവാഹിതരാകുന്നത്. അങ്ങനെ ആറ് വര്‍ഷത്തെ പ്രണയത്തിനും തമാശയ്ക്കും ഓര്‍മകള്‍ക്കും ശേഷം ദേ ഈ പെണ്ണിനെ ഞാന്‍ എന്റെ പെണ്ണുമ്പിള്ളയാക്കാന്‍ പോകുകയാണ്.
അപ്പോള്‍ ഞാന്‍ പോയി ഒന്ന് കല്ല്യാണം കഴിച്ചിട്ട് വരാം... എന്നാണ് വർഷങ്ങൾക്ക് മുമ്പ് ശ്രീവിദ്യയ്ക്കൊപ്പം പകർത്തിയ ഒരു ചിത്രത്തിനൊപ്പം രാഹുല്‍ കുറിച്ചത്. രാഹുൽ തിരുവനന്തപുരം സ്വദേശിയും ശ്രീവിദ്യ കാസർഗോഡ് സ്വദേശിനിയുമാണ്.

സെലിബ്രിറ്റികളുടെ പ്രത്യേകിച്ച് നടിമാരുടെ യഥാർത്ഥ ജീവിതത്തിലെ വെഡ്ഡിങ് ലുക്ക് കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. മാസങ്ങളായി വിവാഹത്തിനുള്ള ഒരുക്കങ്ങൾ ശ്രീവിദ്യ ആരംഭിച്ചതുകൊണ്ട് തന്നെ നടിയുടെ വെഡ്ഡിങ് ലുക്ക് കാണാൻ ആരാധകർ ആകാംഷയിലായിരുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള സോഫ്റ്റ് സിൽക്ക് സാരിയായിരുന്നു ശ്രീവിദ്യയുടെ വിവാഹവസ്ത്രം.
നിറയെ ഗോള്‍ഡന്‍ സീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞു. തല നിറയെ മുല്ലപ്പൂവും ചൂടിയിരുന്നു. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കുര്‍ത്തയും മുണ്ടും ഷോളുമായിരുന്നു രാഹുലിന്റെ ഔട്ട്ഫിറ്റ്. എന്നാൽ നടിയുടെ വെഡ്ഡിങ് ഔട്ട് ഫിറ്റിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.
സ്വർണ്ണ നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു വരൻ രാഹുൽ ധരിച്ചിരുന്നത്. എന്നാൽ ഇരുവരുടേയും രണ്ടാമത്തെ ലുക്കിനും വലിയ ജനപ്രീതി ലഭിച്ചില്ല. അടുത്തിടെയായി വധുവും വരനും ഓരേ നിറത്തിലുള്ള വിവാഹ വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ടാണ് തങ്ങൾ കോൺട്രാസ്റ്റ് കളറിൽ വിവാഹ വസ്ത്രങ്ങൾ ചെയ്തതെന്നാണ് ഇരുവരും പറഞ്ഞത്.

എന്റെ കോസ്റ്റ്യൂംസ് ഒന്നും തന്നെ ഞാൻ ട്രയൽ ചെയ്തിട്ടില്ല. സാരി ഞാൻ ഫോട്ടോയിൽ കണ്ടിട്ട് സെലക്ട് ചെയ്തതാണ്. ഇങ്ങനൊരു ബ്രൈഡുണ്ടാകുമോയെന്ന് സംശയമാണ്. എല്ലാം അങ്ങനെയാണ് കാരണം കുറച്ച് തിരക്കായിരുന്നു. അതുകൊണ്ട് തന്നെ ഒരു സജഷനും സത്യത്തിൽ ആരോടും ചോദിച്ചിട്ടില്ല. ഹണിമൂണിനായി ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ടെന്നും ഇരുവരും വിവാഹശേഷം മാധ്യമങ്ങോട് സംസാരിക്കവെ പറഞ്ഞു.
ശ്രീവിദ്യയുടെ പ്രതികരണം വൈറലായപ്പോൾ അറിയാവുന്ന ആരോടെങ്കിലും വസ്ത്രത്തിന്റെയും മേക്കപ്പിന്റെയും കാര്യത്തിൽ സജഷൻ ചോദിക്കാമായിരുന്നുവെന്നും എല്ലാം പാളിയെന്നും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. അതേസമയം വിവാഹം നടക്കുന്ന സമയത്ത് തനിക്കൊന്നും കാണുന്നില്ലായിരുന്നുവെന്നായിരുന്നു വരൻ രാഹുലിന്റെ പ്രതികരണം. എനിക്ക് ഒന്നും കാണുന്നില്ലായിരുന്നു. അതായത് ആദ്യമായിട്ടാണല്ലോ കല്യാണം കഴിക്കുന്നത്.
അതിന്റെ ടെൻഷനും പേടിയും കാരണം ഒന്നും കാണാൻ പറ്റുന്നില്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു. നേരത്തെ ഹല്‍ദി, സംഗീത് ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പച്ച നിറത്തിലുള്ള സ്‌കര്‍ട്ടും ചോളിയുമായിരുന്നു ഹല്‍ദി ചടങ്ങില്‍ ശ്രീവിദ്യയുടെ ഔട്ട്ഫിറ്റ്.
പച്ചയും പിങ്കും നിറത്തിലുള്ള ഓവര്‍കോട്ടിനൊപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു രാഹുല്‍ ധരിച്ചത്. കടും ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ചോളിയായിരുന്നു സംഗീത് നൈറ്റില്‍ വധുവിന്റെ ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള ഷെര്‍വാണിയാണ് രാഹുല്‍ ധരിച്ചത്.


Click it and Unblock the Notifications