'ലിസ്റ്റിനെ അനശ്വര അവ​ഗണിച്ചു കണ്ടഭാവം നടിച്ചില്ല, അയാളില്ലെങ്കിൽ ഈ പടം സംഭവിക്കില്ലായിരുന്നു'; കമന്റുകൾ!

മലയാളത്തിലെ ഒട്ടുമിക്ക വിജയ സിനിമകളുടെയും ഭാ​ഗമായി മുൻനിര നായികയായി മാറി കഴിഞ്ഞ യുവതാരം അനശ്വര രാജൻ. ഉദാഹരണം സുജാതയിൽ തുടങ്ങിയതാണ് അനശ്വര രാജന്റെ സിനിമാ ജീവിതം. വളരെ കുറച്ച് സിനിമകളിലെ ഇക്കാലയളവിൽ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ചെയ്‍തതൊക്കെ മികച്ച കഥാപാത്രങ്ങളായിരുന്നു. ചുരുങ്ങിയകാലം കൊണ്ട് അനശ്വര രാജന് ഹിറ്റുകള്‍ സ്വന്തമാക്കാനുമായി.

ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളുടെ വേഷം ചെയ്തശേഷം ഈ ചിത്രത്തിനുശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നായികയായിട്ടാണ് അനശ്വര അഭിനയിച്ചത്. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു അനശ്വരയുടേത്. തണ്ണീർമത്തൻ ദിനങ്ങൾ വിജയമായതിനാൽ ഗിരീഷ് എ ഡിയുടെ വരാനിരിക്കുന്ന ചിത്രം സൂപ്പർ ശരണ്യയിലും അനശ്വര നായികയായി.

Anaswara Rajan

പിന്നീട് തുടരെ തുടരെ നല്ല പ്രോജക്ടുകളുടെ ഭാ​ഗമാകാൻ അവസരങ്ങൾ അനശ്വരയെ തേടി എത്തുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച് കഴി‍ഞ്ഞു അനശ്വര. സൂപ്പർ ശരണ്യയ്ക്കുശേഷം ചില പരാജയങ്ങൾ അനശ്വരയ്ക്ക് നേരിടേണ്ടി വന്നു. അതിനിടയിലാണ് പ്രണയവിലാസത്തിൽ അവസരം ലഭിക്കുന്നത്. അവിടെ നിന്ന് അങ്ങോട്ട് വിജയങ്ങളുടെ ഘോഷയാത്രയായിരുന്നു.

പിന്നീട് ചെയ്ത നേര്, അബ്രഹാം ഓസ്ലർ എന്നിവയെല്ലാം ഹിറ്റായിരുന്നു. നേര് ഒരു മോഹൻലാൽ സിനിമയായിരുന്നുവെങ്കിൽ കൂടിയും ചിത്രത്തിന്റെ റിലീസിനുശേഷം ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ചത് അനശ്വരയായിരുന്നു. അന്ധയായ പെൺകുട്ടിയായി മനോഹരമായാണ് അനശ്വര അഭിനയിച്ചത്. അനശ്വരയിലെ അഭിനേത്രിക്ക് ആരാധകരുണ്ടായതും നേരിന് ശേഷമാണ്.

നടിയുടെ ഏറ്റവും പുതിയ റിലീസ് നിവിൻ പോളി സിനിമ മലയാള ഫ്രം ഇന്ത്യയാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയിൽ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. സിനിമയുടെ പ്രമോഷനുമായി സജീവമായി അനശ്വരയുണ്ട്. ഇന്ന് തൊഴിലാളി ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

അതേസമയം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രെസ്മീറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള അനശ്വരയുടെ ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രചരിക്കുന്ന വീഡിയോയിൽ വേദിയിലേക്ക് ഓടി കയറുന്ന അനശ്വരയെ കാണാം. നടി വരുന്നത് കണ്ട് നിർമാതാവ് ലിസ്റ്റിൻ ചിരിക്കുകയും പരിജയം പുതുക്കുന്ന രീതിയിൽ കൈ കാണിക്കുകയും ചെയ്യുന്നുണ്ട്.

Anaswara Rajan

എന്നാൽ അനശ്വര തിരിച്ച് ചിരിച്ച് കാണിച്ചുവോ എന്നത് വ്യക്തമല്ല. പക്ഷെ ലിസ്റ്റിന് അടുത്തായി ഇരുന്ന നിവിൻ പോളിക്കും സംവിധായകൻ ഡിജോയ്ക്കും മറ്റൊരാൾക്കും അനശ്വര ഓടിച്ചെന്ന് ഷേക്ക് ഹാന്റ് കൊടുത്ത് വിശേഷങ്ങൾ തിരക്കി. വീഡിയോ വൈറലായതോടെ ലിസ്റ്റിനെ മനപൂർവം അനശ്വര അവ​ഗണിച്ചുവെന്നാണ് സോഷ്യൽമീഡിയ പറയുന്നത്.

അത്തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വന്നവയിൽ ഏറെയും. എഴുന്നേറ്റ് നിന്നവർക്ക് മാത്രം അനശ്വര കൈ കൊടുത്തു, ലിസ്റ്റിനെ അവ​ഗണിച്ചു കണ്ടഭാവം നടിച്ചില്ല, അയാളില്ലെങ്കിൽ ഈ പടം പോലും സംഭവിക്കില്ലായിരുന്നു, ലിസ്റ്റിൻ സ്റ്റീഫനെ അനശ്വര മൈൻഡ് ചെയ്തില്ല, ലിസ്റ്റിൻ പേയ്‌മെന്റ് ഒന്നും ഫുള്ളായിട്ട് കൊടുത്തില്ലെന്ന് തോന്നുന്നു. അതാണോ അനശ്വര മൈന്റ് ചെയ്യാതിരുന്നത്, ലിസ്റ്റിൽ സ്റ്റീഫന്റെ പടം ഇനി അനശ്വര നോക്കണ്ട.

ഒരാൾക്ക് മാത്രം കൈ കൊടുത്തില്ല, ലിസ്റ്റിനെ മനപൂർവ്വം അവോയ്ഡ് ചെയ്തതായിരിക്കില്ല. പക്ഷെ എന്നാലും ചെയ്യാൻ പാടില്ലാത്തതാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ജീൻസും ഷർട്ടും ധരിച്ചാണ് അനശ്വര എത്തിയത്. നടിയുടെ വസ്ത്രധാരണത്തെ പരിഹസിച്ചും കമന്റുകളുണ്ട്.

അതേസമയം ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങൾക്കുശേഷം ഷാരിസ് മുഹമ്മദ്- ഡിജോ ജോസ് ആന്റണി കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരിക്കുന്നത്.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X