For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സോനുവിനെ കാണുമ്പോൾ വിഷമം തോന്നുന്നു, ആദ്യമായിട്ടാണോ അച്ഛനാകുന്നത്'; ബഷീർ ബഷിയെ വിമർശിച്ച് ആരാധകർ!

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സെലിബ്രിറ്റിയാണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

  സോഷ്യൽമീഡിയ വഴിയാണ് ബഷീർ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷിയെ ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ അടുത്തറിഞ്ഞത്. ബി​​ഗ് ബോസ് മലയാളം ഒന്നാം സീസണിലായിരുന്നു ബഷീർ ബഷി പങ്കെടുത്തത്.

  'ഞങ്ങളും അവനെപ്പോലെയാവാനാണ് ആ​ഗ്രഹിക്കുന്നത്, ഏറ്റവും കൂളസ്റ്റ് മനുഷ്യനാണ്'; പ്രണവിനെ കുറിച്ച് കല്യാണി!

  പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്. ‌ബി​ഗ് ബോസിൽ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യൽമീഡിയയിലും ബഷീറിന് ആരാധകർ വർധിച്ചു. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

  ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകളാണുള്ളത്. ബഷീർ ബഷിക്ക് രണ്ട് ഭാര്യമാരാണുള്ളത്. അത് ആദ്യമായി ബഷീർ ബഷി വെളിപ്പെടുത്തിയത് ബി​ഗ് ബോസിൽ മത്സരാർഥിയായി വന്നപ്പോഴായിരുന്നു.

  'കല്യാണം കഴിച്ചാൽ അടുത്ത ദിവസം ഡിവോഴ്സാകും'; വിവാഹം വൈകുന്നതിനുള്ള കാരണത്തെ കുറിച്ച് അരിസ്റ്റോ സുരേഷ്!

  ബഷീറിന്റെ വെളിപ്പെടുത്തൽ പ്രേക്ഷകർക്കും സഹമത്സരാർഥികൾക്കും വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത സഖികൾ. ആദ്യ ഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.

  തന്റെ ജീവിതത്തിൽ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് അദ്ദേഹം മുമ്പ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ബഷീറിന്റെ വെബ് സീരീസായ കല്ലുമ്മക്കായ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  മോഡലായി ശ്രദ്ധിക്കപ്പെടും മുമ്പ് കപ്പലണ്ടി കച്ചവടം നടത്തുകയായിരുന്നു ബഷീർ. കുടുംബത്തെ സഹായിക്കാൻ തന്നാൽ ആകുംപോലെയെല്ലാം ബഷീർ കഷ്ടപ്പെടാൻ തയ്യാറായിരുന്നു.

  കപ്പലണ്ടി കച്ചവടം നടത്തുന്നതിന്റെ ഇടയിലാണ് സുഹാനയുമായി ബഷീർ പ്രണയത്തിലായത്. കച്ചവടത്തിനിടയിൽ പുള്ളിക്കാരിയെ കണ്ട് പരിചയപ്പെട്ട് അടുപ്പമായതാണെന്ന് ബഷീർ പലപ്പോഴായി പറഞ്ഞിരുന്നു.

  ബഷീറും കുടുംബവും ഇപ്പോൾ പുതിയ സന്തോഷത്തിലാണ്. വീട്ടിലേക്ക് പുതിയൊരു കുഞ്ഞ് കൂടി പിറക്കാൻ പോകുന്നവെന്നതാണ് ആ സന്തോഷം.

  കഴിഞ്ഞ ദിവസമാണ് തന്റെ രണ്ടാം ഭാര്യ മഷൂറ ​ഗർഭിണിയാണെന്ന് ബഷീർ അറിയിച്ചത്. ആദ്യ ഭാര്യ സുഹാനയിൽ ബഷീർ ബഷിക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്.

  പ്രഗ്നൻസി കിറ്റിൽ ടെസ്റ്റ് ചെയ്യുന്നതും പോസിറ്റീവാണെന്നറിഞ്ഞതിന് ശേഷമുള്ള സുഹാനയുടേയും മക്കളുടേയും പ്രതികരണവും എല്ലാം ഉൾപ്പെടുത്തി മഷൂറയും ബഷീറും കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു.

  കൂടാതെ ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്ത ​ഗർഭിണിയാണെന്ന് ഉറപ്പ് വരുത്തുന്ന വീഡിയോയും ബഷീറും കുടുംബവും പങ്കുവെച്ചിരുന്നു.

  ആ വീഡിയോയ്ക്ക് നേരെ ഇപ്പോൾ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. ചിലർ ബഷീറിനേയും മഷൂറയേയും കുറ്റപ്പെടുത്തുകയും മറ്റ് ചിലർ അനുകൂലിച്ചുമാണ് കമന്റുകൾ ചെയ്തിരിക്കുന്നത്.

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  രണ്ടാം ഭാര്യയ്ക്കും തന്റെ ഭർത്താവിനുമൊപ്പം രണ്ടാം ഭാര്യയുടെ പ്ര​ഗ്നൻസി ടെസ്റ്റ് ചെയ്യാൻ പോകുന്ന സുഹാനയെ കാണുമ്പോൾ വിഷണം തോന്നുന്നുവെന്നാണ് ചിലർ വീഡിയോ കണ്ട് കമന്റ് ചെയ്തത്.

  'ബഷീർ സുഹാനയെ ഇത്രത്തോളം കെയർ ചെയ്തിരുന്നോ?, പാവം സോനു അവര് ജീവിച്ചോട്ടെ എന്ന മട്ടിൽ ആണ്, ബഷീറിന്റെ സന്തോഷം കണ്ടാൽ ആദ്യമായി അപ്പനാവുന്നത് പോലെയാണല്ലോ' എന്നൊക്കെയായിരുന്നു കമന്റുകൾ വന്നത്. രണ്ട് പേരുടേയും മക്കളെ ഒരേ വീട്ടിൽ നിന്ന് വളർത്തി സ്‌നേഹമുള്ളവരാക്കുക.

  ഇതൊന്നും നടക്കില്ലെന്ന് കരുതുന്ന സമൂഹത്തിന് അതൊരു മാതൃക തന്നെയാവും, സൈഗുവും സുനുവും ബിഗ് ബ്രദറും സിസ്റ്ററും ആവുകയല്ലേ, ആഗ്രഹിക്കുന്ന പോലെ ട്വിൻ ബേബീസ് ഉണ്ടാവട്ടെ എന്നും സന്തോഷത്തോടെ ഇരിക്കുക എന്നിങ്ങനെയാണ് ബഷീറിനേയും കുടുംബത്തേയും ആശംസിച്ച് വന്ന കമന്റുകൾ.

  Read more about: basheer bashi
  English summary
  social media criticizing basheer bashi after second wife mashura pregnancy, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X