തുണി കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ, പണ്ട് ഹറാമായിരുന്നത് പണവും ഫെയിമും വന്നപ്പോൾ ഹലാലായി; ജാസ്മിന് വിമർശനം!

ബി​​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തും മുമ്പ് വരെ അത്രകണ്ട് എല്ലാ മലയാളികൾക്കും അറിയാതിരുന്ന ചിലർ പിന്നീട് സോഷ്യൽമീഡിയ ഉപയോ​ഗിക്കാത്തവർക്ക് പോലും സുപരിചിതരായി മാറുന്നത് നാം കണ്ടിട്ടുള്ളതാണ്. പ്രേക്ഷകരുടെ ഇഷ്ടവും അനിഷ്ടവും നേടിയവർ ഇക്കൂട്ടത്തലുണ്ടാവും. ഇതിനോടകം നിരവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ ആറാം പതിപ്പ് ആയിരുന്നു അടുത്തിടെ മലയാളത്തിൽ കഴിഞ്ഞത്.

ഇതിലൂടെ നിരവധിപേർ പ്രേക്ഷക പ്രിയം നേടിയിരുന്നു. അക്കൂട്ടത്തിലൊരാളാണ് ജാസ്മിൻ ജാഫർ. ആദ്യം നെ​ഗറ്റീവും പിന്നീട് പ്രേക്ഷകരിൽ സ്നേഹവും ഉണ്ടാക്കിയെടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു. സഹമത്സരാർത്ഥിയായ ​ഗബ്രിയുമായുള്ള സൗഹൃദമായിരുന്നു ഇതിന് കാരണം. ബി​ഗ് ബോസ് അവസാനിച്ചതിനുശേഷവും സോഷ്യൽ മീഡിയ ലോകത്ത് ജാസ്മിൻ സജീവമാണ്.

Jasmin Jaffar

പത്തൊമ്പത് മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് സീസൺ ആറ് ആരംഭിച്ചത്. തുടക്കത്തിൽ ടൈറ്റിൽ വിന്നറാകാൻ ഏറെ ചാൻസുള്ള മത്സരാർത്ഥിയാണെന്ന് പ്രേക്ഷകരെ കൊണ്ട് വിധിയെഴുതിയ ജാസ്മിന് പക്ഷെ രണ്ടാം വാരം അവസാനിച്ചപ്പോഴേക്കും കാലിടറി. ​ഗബ്രിയുമായുള്ള സൗഹൃദവും ഇടപഴകലും ഹൗസിലെന്ന പോലെ പ്രേക്ഷകർക്കിടയിലും ചോദ്യം ചെയ്യപ്പെട്ടു. പിന്നാലെ വലിയ തോതിലുള്ള നാടകീയ രം​ഗങ്ങൾക്ക് വരെ സീസൺ ആറ് സാക്ഷ്യം വഹിച്ചു.

ആരോപണങ്ങൾ ഒരുവഴിക്ക് നടക്കുമ്പോഴും ഷോയ്ക്ക് ശേഷവും ​ഗബ്രിയുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് ജാസ്മിൻ. ​ഗബ്രിയും താനുമായി പ്രണയമില്ലെന്നും എല്ലാക്കാലവും ഒരു സൗഹൃദം തങ്ങൾക്കിടയിലുണ്ടാകുമെന്നുമാണ് ജാസ്മിൻ അടുത്തിടെ പറഞ്ഞത്. ബ്യൂട്ടി വ്ലോ​ഗാറായ ജാസ്മിൻ യാത്രകളും വർക്കുകളുമെല്ലാമായി ഷോയ്ക്കുശേഷം കൂടുതൽ സജീവമാണ്.

കൊല്ലം സ്വദേശിനിയായ ജാസ്മിൻ ബി​ഗ് ബോസിനുശേഷം കരിയറിൽ ശ്രദ്ധിച്ച് തുടങ്ങിയതിനാൽ കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് താമസം. കോളാബ് വർക്കുകളും മറ്റും നിരന്തരമായി വരുമ്പോൾ കൊല്ലത്ത് നിന്ന് കൊച്ചി വരെ ദിവസവും യാത്ര ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള ഒന്നായതോടെയാണ് കൊച്ചിയിൽ താമസം തുടങ്ങിയത്. ഇപ്പോഴിതാ ജാസ്മിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പുതിയ റീലാണ് ചർ‌ച്ചയാകുന്നത്.

കുഞ്ചാക്കോ ബോബന്റെ പ്രണയ ചിത്രങ്ങളിൽ ഒന്നായ മുല്ലവള്ളിയും തേൻമാവും സിനിമയിലെ താമരനൂലിനാൽ എന്ന് തുടങ്ങുന്ന ​ഗാനത്തിനാണ് ജാസ്മിൻ റീൽ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് കുർത്തിയായിരുന്നു ജാസ്മിന്റെ വേഷം. ടോപ്പിന് ചേരുന്ന തരത്തിൽ സിംപിൾ ഹെയർസ്റ്റൈലും ആഭരണങ്ങളുമാണ് ജാസ്മിൻ ധരിച്ചത്. ആദ്യമായാണ് സ്ലീവ് ലെസ് ടോപ്പ് ധരിച്ച് ജാസ്മിൻ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

Jasmin Jaffar News

മുസ്ലീം മതവിശ്വാസിയാണ് ജാസ്മിൻ എന്നതുകൊണ്ട് തന്നെ തട്ടമിടാത്തത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് ജാസ്മിന്റെ പുതിയ റീലിന് വിമർശിച്ചുള്ള കമന്റുകൾ വന്നത്. തുണി കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അക്കൗണ്ട് ബാലൻസ് കൂടുമ്പോൾ കേരളത്തിലെ പെണ്ണുങ്ങളുടെ തുണി കുറയും എന്നത് അറിയില്ലേയെന്നാണ് മറ്റൊരാൾ അതിനുള്ള മറുപടിയായി കുറിച്ചത്. ഇത് ഒരിക്കലും ജാസ്മിനിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.

പ്രശസ്തിയും പണവും മാത്രമാണല്ലേ ഇപ്പോൾ മെയിൻ. ഒരിക്കൽ നിങ്ങളെ കഠിനമായി പിന്തുണച്ചതിൽ ഖേദിക്കുന്നു. നിങ്ങൾക്ക് അർഹമായത് ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇനി എന്തൊക്കെ കാണണം ജാസ്മിനെ?. ഒരുപാട് ഇഷ്ടം തോന്നിയിട്ടാണ് ഉമ്മച്ചിക്കുട്ടിയെ ഫോളോ ചെയ്തത്. ഇയാൾ എപ്പോഴും ആ തട്ടം തന്നെയാണ്. പണ്ട് ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോൾ വെറുത്ത് തുടങ്ങി. പണ്ട് ഹറാമായിരുന്നത് പണവും ഫെയിമും വന്നപ്പോൾ ഹലാലായി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

അതേസമയം ജാസ്മിനെ പിന്തുണച്ചും ചിലർ എത്തിയിട്ടുണ്ട്. സ്ലീവ് ലെസ് നാട്ടിൽ എല്ലാവരും ധരിക്കുന്നതല്ലേ?. അതിൽ എന്താണിത്ര ​ഗുരുതര പ്രശ്നം?. വല്ലവരുടേയും ജീവിതം കണ്ട് കുറ്റവും കുറവും പറഞ്ഞിരിക്കാൻ നല്ല ഇഷ്ടമാണല്ലോ. അവൾ എന്തേലും ഇടട്ടെ നിങ്ങടെ പൈസക്ക് അല്ലല്ലോ എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

Read more about: Jasmin Jaffar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X