'നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു'; ദിലീപിനെ ക്ഷേത്രപരിപാടിക്ക് ക്ഷണിച്ചതിന് വിമർശനം

കഴിഞ്ഞ കുറച്ച് നാളുകളായി നടൻ ദിലീപ് നിരവധി പൊതുപരിപാടികളിൽ അതിഥിയായി പങ്കെടുക്കുന്നുണ്ട്. വളരെ നാളുകളുടെ ‌ഇടവേള അവസാനിപ്പിച്ചാണ് ദിലീപ് വീണ്ടും പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

വിവാദങ്ങളും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പുരോ​ഗമിക്കുന്നതിനാലാണ് ദിലീപ് മനപൂർവം പൊതുവേദികളിൽ നിന്നും അകന്ന് നിന്ന് തുടങ്ങിയത്.

അടുത്തിടെ ഭാര്യ കാവ്യ മാധവനൊപ്പമാണ് ദിലീപ് ഒരു സ്കൂളിലെ പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയത്.

ഇപ്പോഴിത പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയിരിക്കുകയാണ് താരം.

Actor Dileep, Actor Dileep news, Actor Dileep latest,  Actor Dileep family, Actor Dileep controversy, നടൻ ദിലീപ്, ദിലീപ് വാർത്തകൾ, ദിലീപ് സിനിമകൾ, ദിലീപ് വിവാ​ദം

അതിന്റെ വീഡിയോകളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്ര​ദ്ധനേടുന്നത്. ജനങ്ങളോട് വളരെ അധികം നേരം സംസാരിക്കുകയും മിമിക്രി, പാട്ട് മുതലായവ കാണികളുടെ ആവശ്യപ്രകാരം അവതരിപ്പിക്കുകയും ചെയ്തിരുന്നു ദിലീപ്.

നിങ്ങളുടെ ലൈഫിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും നിങ്ങൾ എന്റെ സിനിമ കാണണമെന്നും ദിലീപ് പ്രസം​ഗത്തിനിടെ കാണികളോട് പറയുന്നുണ്ട്. പ്രസംഗത്തിനിടെ ദിലീപ് പാട്ട് പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം.

പാട്ടും പ്രസംഗവും തനിക്കറിയില്ലെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകർ വിടാൻ തയാറായില്ല. അങ്ങനെയെങ്കിൽ ഒരു മിമിക്രിയെങ്കിലും കാണിക്കൂ എന്നായി കാണികൾ.

എന്നാൽ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറഞ്ഞതോടെ ഹർഷാരവം ഉയർന്നു. സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസന്റിനെ അനുകരിച്ച് ദിലീപ് പ്രേക്ഷകരുടെ കയ്യടി നേടി. ഇന്നസെന്റിന് പുറമെ ലാലു അലക്സിനേയും ദിലീപ് അവതരിപ്പിച്ചു.

ഒരു കാലത്ത് മിമിക്രി കൊണ്ട് സ്റ്റേജ് ഷോകളിൽ തിളങ്ങി നിന്നിരുന്നിടത്ത് നിന്നാണ് മലയാള സിനിമയിലെ മുൻനിര നായകനിരയിലേക്ക് ദിലീപ് എത്തിയത്.

ദിലീപ് നായകനാകുന്ന ബാന്ദ്ര സിനിമയുടെ നിർമാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്.

പാവപ്പെട്ടവർക്കായുള്ള ചികിത്സാ ധനസഹായവും പഠനോപകരണങ്ങളും ദിലീപ് ചടങ്ങിൽ വിതരണം ചെയ്തു.

ചലച്ചിത്ര പിന്നണിഗായകൻ നജിം അർഷാദ് നയിച്ച ഗാനമേളയും ഉദ്ഘാടന പരിപാടിക്ക് ശേഷം അരങ്ങേറി. ദിലീപിന്റെ പുതിയ വീ‍ഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പതിവ് പോലെ ആളുകൾ കമന്റുമായി എത്തി.

ചിലർ ദിലീപിനെ ക്ഷേത്ര പരിപാടിയിൽ അതിഥിയായി ക്ഷണിച്ചതിനെയാണ് വിമർശിച്ചത്. പഴയ കാലത്തേക്ക് ഒരു ഓർമ്മ...എപ്പോഴും നല്ലതാണ്,

വെളുപ്പിച്ചു എടുക്കാൻ വല്ലാണ്ട് കഷ്ടപെടുന്നുണ്ട്, നഷ്ടപെട്ട ജന പിന്തുണ വീണ്ടെടുക്കാൻ വല്ലാതെ കഷ്ടപെടുന്നുണ്ട് പാവം, ഇനിയുള്ള കാലം പഴയ മിമിക്രിയുമായി കഴിഞ്ഞുകൂടാം എന്നിങ്ങനെയെല്ലാമാണ് ദിലീപിനെ വിമർശിച്ച് വരുന്ന കമന്റുകൾ.

Actor Dileep, Actor Dileep news, Actor Dileep latest,  Actor Dileep family, Actor Dileep controversy, നടൻ ദിലീപ്, ദിലീപ് വാർത്തകൾ, ദിലീപ് സിനിമകൾ, ദിലീപ് വിവാ​ദം

​നെ​ഗറ്റീവ് കമന്റുകൾ വർധിച്ചപ്പോൾ ഒരു വിഭാ​ഗം ആളുകൾ നടനെ അനുകൂലിച്ചുമെത്തി. ജനങ്ങൾക്ക് പ്രിയപ്പെട്ടവൻ ആയത് കൊണ്ടാണ് ജനപ്രിയൻ എന്ന പട്ടം അയാൾക്ക് തന്നെ ജനങ്ങൾ ചാർത്തി കൊടുത്തത്, ഒരു ജാടയില്ലാത്ത മനുഷ്യൻ എന്നെല്ലാമാണ് അനുകൂലിച്ചവർ കുറിച്ചത്.

ദിലീപ് സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായിട്ടുള്ള താരമല്ല. അതുകൊണ്ട് ദിലീപിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് അദ്ദേ​ഹത്തിന്റെ സോഷ്യൽമീഡിയ പേജുവഴിയാണ്.

കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ​ദിലീപ് സിനിമ. ചിത്രത്തിൽ ഉർവശിയായിരുന്നു ദിലീപിന്റെ നായിക. നാദിർഷയാണ് സിനിമ സംവിധാനം ചെയ്തത്.

നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്.

സാം സി എസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സിനിമയ്ക്ക് വേണ്ടി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഇരിക്കുന്നത്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X