'നിവിൻ ഒന്നും അല്ലെന്ന് പറഞ്ഞത് പോലെ തോന്നി, നിവിന്റെ റേഞ്ചൊന്നും ഒരു യൂത്ത് സ്റ്റാറിനുമില്ല'; ജീനിന് വിമർശനം

അച്ഛൻ ലാലിന്റെ പാത പിന്തുടർ‌ന്നാണ് ലാൽ ജൂനിയർ എന്നറിയപ്പെടുന്ന ജീൻ പോൾ‌ ലാൽ സിനിമയിലേക്ക് എത്തുന്നത്. നടനായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീൻ പോളിലെ സംവിധായകനാണ് ആരാധകർ ഏറെയും. സംവിധായകനായുള്ള അരങ്ങേറ്റ സിനിമ തന്നെ വലിയ വിജയമായിരുന്നു. ഹണി ബീ ആയിരുന്നു ആദ്യം സംവിധാനം ചെയ്തത്. പിന്നീടങ്ങോട്ട് ഹണി ബീ 2, ​ഹായ് ഐ ആം ടോണി, ഡ്രൈവിങ് ലൈസൻസ്, സുനാമി എന്നിങ്ങനെ നിരവധി സിനിമകൾ ചെയ്തു.

സുനാമിക്കുശേഷം ജീൻ സംവിധായകന്റെ കുപ്പായമണിയുന്ന ഏറ്റവും പുതിയ സിനിമ നടികർ നാളെ തിയേറ്ററുകളിലെത്തും. ടൊവിനോ തോമസ് നായകനായകുന്ന സിനിമയിൽ ഭാവനയാണ് നായിക. ബാലു വർ​ഗീസ്, ചന്തു സലീംകുമാർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ച് കഴിഞ്ഞു.

Jean Paul Lal nivin pauly

പക്കാ എൻ്റർടെയ്ൻമെൻ്റ് ഉറപ്പ് നൽകിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. അതേസമയം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫിൽമബീറ്റ് മലയാളത്തിന് നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കവെ നടൻ നിവിൻ പോളിയെ കുറിച്ച് ജീൻ പോൾ പറഞ്ഞ ചില കാര്യങ്ങൾ സിനിമാപ്രേമികളെ പ്രകോപിപ്പിച്ചു. നടികറിലെ നായക കഥാപാത്രം എത്തരത്തിലുള്ള വ്യക്തിയാണ് വിശദീകരിക്കാൻ നിവിന്റെ സിനിമാ ജീവിതത്തെ ഉദാഹരണമായി ജീൻ പറഞ്ഞതാണ് സിനിമാപ്രേമികളെ ചൊടിപ്പിച്ചത്.

നിവിൻ ഇപ്പോൾ ഒന്നും അല്ലെന്ന് ജീൻ പറഞ്ഞത് പോലെ തോന്നിയെന്നാണ് വീഡിയോ ശ്രദ്ധനേടിയതോടെ ആരാധകർ കുറിക്കുന്നത്. അപ്രതീക്ഷിതമായി കിട്ടിയ സ്റ്റാര്‍ഡത്തിനുശേഷം മോശം സിനിമകള്‍ ചെയ്യുന്നതില്‍ വിമര്‍ശനം നേരിടേണ്ടി വരുന്ന നടന്റെ കഥയാണ് നടികര്‍ പറയുന്നത്. സൂപ്പര്‍സ്റ്റാര്‍ എന്നതിന്റെ ഡെഫനിഷനെന്താണെന്ന് ചോദിച്ചപ്പോഴാണ് ജീന്‍ പോള്‍ നിവിന്റെ പേര് പറഞ്ഞത്.

'ഈ സിനിമയിലെ സൂപ്പര്‍സ്റ്റാറെന്ന് പറയുന്നത് അടുപ്പിച്ച് മൂന്ന്, നാല് സിനിമകള്‍ ഹിറ്റായപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പദവി തേടി വരികയും എന്നാല്‍ അത് എങ്ങനെ മെയിന്റൈന്‍ ചെയ്യണമെന്നറിയാതെ വിമര്‍ശനത്തിന് വിധേയമാകുന്ന ഒരു നടനാണ് ഈ സിനിമയിലെ ഡേവിഡ് പടിക്കല്‍. ഞാന്‍ ഒട്ടും കുറച്ചു പറയുന്നതല്ല. അതും ഇതുമായി യാതൊരു ബന്ധവുമില്ല. നിങ്ങള്‍ക്ക് മനസിലാവാന്‍ വേണ്ടി പറയുകയാണ്. നിവിന്‍ പോളി എന്ന നടനെ ഉദാഹരണമായി എടുക്കാം.'

'നിവിന്റ കാര്യത്തില്‍ പ്രേമത്തിന്റെ സമയത്ത് അടുപ്പിച്ച് മൂന്ന് നാല് ഗംഭീര ഹിറ്റ് കിട്ടിയ നടനാണ്. ആ ഒരു ബൂം ഉണ്ടല്ലോ... അണ്‍ബിലീവബിളായിട്ടുള്ള ബൂമാണത്. നിവിനെ പോലൊരു സാധരണക്കാരന് ആ ബൂം റെഗുലേറ്റ് ചെയ്ത് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെയൊരു സൂപ്പര്‍സാറ്റാറാണ് നമ്മുടെ നായകന്‍.'

Jean Paul Lal nivin pauly

'സുഹൃത്തുക്കളുടെ സപ്പോര്‍ട്ടും കഠിന പ്രയത്‌നവും കൊണ്ട് സിനിമയില്‍ വരുന്നു. അയാളുടെ സിനിമകള്‍ ഗംഭീര വിജയമാകുന്നു. വൈഡായിട്ടുള്ള അക്‌സപ്റ്റന്‍സ് കിട്ടുന്നു. ആ ഫെയിം ഇയാള്‍ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്നതാണ് സിനിമയുടെ കഥ', എന്നാണ് ജീൻ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്. ഇതോടെ സിനിമാപ്രേമികൾ കമന്റുമായി എത്തി.

നിവിൻ ഇപ്പോൾ ഒന്നും അല്ലെന്ന് പറഞ്ഞത് പോലെ തോന്നി, നിവിന്റെ റേഞ്ചൊന്നും ഒരു യൂത്ത് സ്റ്റാറിനുമില്ല, നിവിൻ പോളി കൊടുത്ത ഹിറ്റുകൾ ഒന്നും ഇവിടെ ഒരു യൂത്തൻ സ്റ്റാറും കൊടുത്തിട്ടില്ല. ഇപ്പോൾ കുറച്ച് പടങ്ങൾ മോശമായിയെന്ന് കരുതി തരംതാഴ്ത്തി കാണരുത്. നിവിൻ തിരിച്ചുവന്നാൽ യൂത്തിലെ സൂപ്പർസ്റ്റാറുകൾ പോലും ഉണ്ടാകില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അതേസമയം വർഷങ്ങൾക്കുശേഷം റിലീസ് ചെയ്ത് വിജയമായശേഷം നിവിൻ തിരിച്ചുവന്നാണ് പ്രേക്ഷകർ പറയുന്നത്. അതുപോലെ നിവിന്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന സിനിമ മികച്ചപ്രതികരണമാണ് നേടുന്നത്.

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X