സായ് പല്ലവിയുടെ പേര് പറഞ്ഞതും സദസിൽ ആരവം, മുഖം ചുളിച്ച് കീർത്തി, അഭിനയം പഠിക്കൂവെന്ന് കമന്റ്!

By Desk

പത്ത് വർഷത്തിനുള്ളിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന വളർച്ചയാണ് നടി സായ് പല്ലവിയുടെ സിനിമാ ജീവിതത്തിൽ ഉണ്ടായത്. കഠിനാധ്വാനവും ഭാ​ഗ്യവും ഒരുപോലെ തുണച്ചുവെന്ന് വേണം സായ് പല്ലവിയുടെ വിജയത്തെ കുറിച്ച് വിവരിക്കുമ്പോൾ പറയാൻ. തമിഴ്നാട്ടിൽ നിന്നും എത്തി മലയാളികൾ​ക്ക് പ്രിയങ്കരിയാവുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല. വിരലിലെണ്ണാവുന്ന നായിക നടിമാർക്ക് മാത്രമെ അത്തരമൊരു ഭാ​ഗ്യം ലഭിച്ചിട്ടുള്ളു. അതിലൊരാളാണ് സായ് പല്ലവി സെന്താമരൈ.

പ്രേമത്തിലെ മലർ ടീച്ചറായി സായ് പല്ലവിയെ അൽഫോൺസ് മലയാളികൾ‌ക്ക് പരിചയപ്പെടുത്തുമ്പോൾ പഠനവും നൃത്തവുമെല്ലാമായി തിരക്കിലായിരുന്നു നടി. മലർ ടീച്ചറിന് സ്വീകാര്യത ലഭിച്ചതോടെ പിന്നീട് തുടരെ തുടരെ ചിത്രങ്ങളായി. തമിഴിലും തെലുങ്കിലും അടക്കം മുൻനിര നായികമാരുടെ നിരയിലാണ് ഇപ്പോൾ സായ് പല്ലവിയുടെ സ്ഥാനം.

Keerthy Suresh Sai Pallavi

അമരൻ റിലീസിനുശേഷം സായ് പല്ലവിയുടെ താരമൂല്യവും ഉയർന്നു. സാക്ഷാൻ മണിരത്നം പോലും നടിയുടെ ആരാധകനായി മാറി കഴിഞ്ഞു. അഭിനയത്തിലെ സ്വഭാവികതയാണ് സായ് പല്ലവിയെ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിക്കാൻ ഒരു കാരണം. മറ്റൊന്ന് നടിയുടെ വ്യക്തി ജീവിതമാണ്. പൊതുവെ തെന്നിന്ത്യൻ നടിമാരിൽ കണ്ട് വരുന്ന ആഡംബര ജീവിതം സായ് പല്ലവിക്ക് ഇല്ല.

വസ്ത്രത്തിലും സംസാരത്തിലും പെരുമാറ്റത്തിലും നിലപാടുകളുടെ കാര്യത്തിലുമെല്ലാം സായ് പല്ലവി വ്യത്യസ്തയാണ്. നായികയായി അഭിനയിച്ച് തുടങ്ങിയപ്പോൾ വന്ന ഫെയർനെസ് ക്രീം പരസ്യം ലക്ഷങ്ങൾ വാ​ഗ്ദാനം ചെയ്തിട്ടും നടി നിരസിച്ചു. സാമൂഹിക വിഷയങ്ങളിൽ നടി നടത്തുന്ന ഇടപെടലുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ തെന്നിന്ത്യയിൽ സജീവമായി നിൽക്കുന്ന നായികമാരിൽ ​ഹേറ്റേഴ്സ് കുറവുള്ള അഭിനേത്രിയും സായ് പല്ലവിയാണ്.

തെലുങ്കിൽ പോലും വലിയൊരു ആരാധകവൃന്ദം നടിക്കുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയും കീർത്തി സുരേഷ് ഒരുമിച്ച് ഒരു സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടപ്പോഴുള്ള വീഡിയോയും അതിന് പ്രേക്ഷകർ കുറിച്ച കമന്റുകളുമാണ് ശ്രദ്ധനേടുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പുറത്ത് വന്ന വീഡിയോയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഒരു തെലുങ്ക് സിനിമയുടെ പ്രമോഷൻ ചടങ്ങിൽ അതിഥികളായി എത്തിയതായിരുന്നു സായ് പല്ലവിയും കീർത്തി സുരേഷും രശ്മിക മന്ദാനയും.

മൂന്ന് പേരുടെയും പേരെടുത്ത് സിനിമയുടെ അണിയറപ്രവർത്തകരിൽ ഒരാൾ സംസാരിച്ചു. രശ്മികയുടേയും കീർത്തിയുടേയും പേരുകൾ അദ്ദേഹം പറഞ്ഞപ്പോൾ സദസ് മൂകമായിരുന്നു. എന്നാൽ മൂന്നാമതായി സായ് പല്ലവിയുടെ പേര് പറഞ്ഞതും സദസിൽ നിന്നും ആർപ്പും ആരവവും ഉയർന്നു. കുറച്ച് മിനിറ്റുകൾ ആ ആരവം നീണ്ടുനിന്നു.

Keerthy Suresh Sai Pallavi

തുടർന്ന് പ്രസം​ഗിക്കാൻ ആവാതെ അദ്ദേഹം കുറച്ച് നേരത്തേക്ക് മൈക്ക് മാറ്റിവെച്ച് നിശബ്ദനായി നിന്നു. ശേഷം ലേഡി പവൻ കല്യാൺ എന്നാണ് സായ് പല്ലവിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴുള്ള കീർത്തിയുടെ മുഖഭാവമാണ് വീഡിയോ മാസങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകാൻ കാരണം.

സായ് പല്ലവിയുടെ പേര് കേട്ട് സദസിൽ നിന്നും ആരവവും കരഘോഷവും ഉയർന്നപ്പോൾ താൽപര്യമില്ലാത്ത രീതിയിൽ കീർത്തിയുടെ മുഖഭാവങ്ങൾ മാറുന്നതും നെറ്റി ചുളിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. സഹതാരത്തിന്റെ വളർച്ച കീർത്തി ദഹിക്കുന്നിലെന്നത് മുഖത്തെ ഭാവങ്ങളിൽ നിന്നും വ്യക്തമാണെന്നാണ് കമന്റുകൾ. തുണി കുറച്ചാൽ പോര അഭിനയം വേണമെന്നും സായ് പല്ലവി ‍ഡീസന്റായി അഭിനയിച്ചാണ് ആരാധകരെ നേടിയതെന്നുമായിരുന്നു മറ്റൊരു കമന്റ്.

കീർത്തിക്ക് അഭിനയവും അറിയില്ല. മര്യാദയും അറിയില്ല. ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ക്യൂട്ട് എന്ന ഉദ്ദേശം കൊണ്ട് കോക്രി വരെ കാണിച്ച് നോക്കി ഒന്നും ക്ലിക്കായില്ല. കീർത്തിക്ക് സുഖിച്ചിട്ടില്ലെന്നത് മുഖത്ത് നിന്നും വായിക്കാം, കീർത്തിയുടെ മുഖത്ത് നിരാശ വ്യക്തമായി കാണാം... എന്നിങ്ങനെ എല്ലാമായിരുന്നു കമന്റുകൾ. അഭിനയത്തോടുള്ള അതിയായ മോഹം കൊണ്ട് സിനിമയിലെത്തി കീർത്തി അടുത്തിടെ ബോളിവുഡിലും അരങ്ങേറിയിരുന്നു.

More from Filmibeat

Read more about: keerthy suresh sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X