ഇത്രയൊക്കെ അനുഭവിച്ചിട്ടും അത് തന്നെ ആവർത്തിച്ചു, അന്ന് എന്തുകൊണ്ട് മിണ്ടിയില്ല; നാഗചൈതന്യയ്ക്ക് വിമർശനം!
ഏഴ് വർഷത്തോളം നീണ്ടുനിന്ന പ്രണയം... പിന്നീട് നാടറിഞ്ഞുള്ള ആഘോഷമായുള്ള വിവാഹം. നാല് വർഷത്തോളം ഒരുമിച്ചുള്ള ദാമ്പത്യം. പതിനൊന്ന് വർഷത്തെ ആത്മബന്ധം ഉണ്ടായിട്ടും നാഗചൈതന്യ അക്കിനേനിയും സാമന്ത റൂത്ത് പ്രഭുവും വേർപിരിയാൻ തീരുമാനിച്ചുവെന്നത് ആരാധകരെ മാത്രമല്ല തെന്നിന്ത്യൻ സിനിമാ മേഖലയെ മുഴുവൻ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു. പേരിനൊപ്പമുണ്ടായിരുന്ന അക്കിനേനിയെന്ന വാൽകഷ്ണം മുറിച്ചുമാറ്റികൊണ്ടാണ് നാഗചൈതന്യയുമായുള്ള വിവാഹബന്ധത്തിൽ വീണ വിള്ളലിനെ കുറിച്ച് സാമന്ത ആദ്യം സൂചന നൽകിയത്.
പിന്നീട് ഇരുവരും വേർപിരിയുകയാണോ എന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളും ഗോസിപ്പുകളും പ്രചരിക്കാൻ തുടങ്ങിയതോടെ ഇരുവരും തങ്ങൾ വിവാഹമോചിതരായിയെന്ന് കുറിപ്പിലൂടെ അറിയിച്ചു. ചായ്സാം ജോഡി അതുവരെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന സെലിബ്രിറ്റി കപ്പിളായിരുന്നു.

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും കൂടുതൽ ചർച്ചകൾ സോഷ്യൽമീഡിയയിൽ നടന്നത് വേർപിരിയാനുള്ള കാരണം എന്തായിരിക്കും എന്നതിനെ സംബന്ധിച്ചായിരുന്നു. സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും പലവിധ ഊഹാപോഹങ്ങളും പ്രചരിച്ചു. അത് ഏറ്റവും കൂടുതൽ ബാധിച്ചത് സാമന്തയുടെ സ്വൈര്യജീവിതത്തെയായിരുന്നു. സഹികെട്ട് നടി തന്നെ പ്രതികരിച്ച് രംഗത്തെത്തുകയും സൈബർ ബുള്ളിയിങ്ങിൽ നിന്നും രക്ഷനേടാൻ നിയമ സഹായം തേടുകയും ചെയ്തിരുന്നു.
ദാമ്പത്യജീവിതത്തിൽ സാമന്ത കൈകൊണ്ട ചില തെറ്റായ തീരുമാനങ്ങളാണ് വിവാഹമോചനത്തിന് കാരണമെന്നും പ്രചരിച്ചിരുന്നു. ഇവയിൽ നിന്നെല്ലാം പുറത്ത് കടക്കാൻ താൻ ഒരുപാട് അനുഭവിക്കേണ്ടി വന്നുവെന്ന് പിന്നീട് സാമന്ത തന്നെ വെളിപ്പെടുത്തിയിരുന്നു. ആദ്യ വിവാഹബന്ധം തകർന്നശേഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെയാണ് വിവാഹം ചെയ്തത്.
അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. ശോഭിതയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയപ്പോൾ മുതൽ സാമന്തയുടെ ആരാധകർ നടനെതിരെ ഹേറ്റുമായി എത്തിയിരുന്നു. നാഗചൈതന്യയുടെ പുതിയ ജീവിത പങ്കാളിയെന്ന രീതിയിൽ ശോഭിതയ്ക്ക് നേരെയും സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്. പൊതുവെ സോഷ്യൽമീഡിയയിൽ സമയം ചിലവഴിക്കാൻ താൽപര്യമില്ലാത്തയാളാണ് നാഗചൈതന്യ.
അഭിമുഖങ്ങളിലും വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളു. വിവാഹമോചനം കഴിഞ്ഞ് മൂന്ന് വർഷം പിന്നിടുമ്പോഴാണ് ആദ്യ വിവാഹബന്ധത്തിൽ സംഭവിച്ചതിനെ കുറിച്ച് നാഗചൈതന്യ ആദ്യമായി പ്രതികരിക്കുന്നത് തന്നെ. കഴിഞ്ഞ ദിവസം നൽകിയൊരു അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് നടൻ പറഞ്ഞ് ആയിരം വട്ടം ചിന്തിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്നും താനും തകർന്ന കുടുംബത്തിൽ വളർന്നയാൾ ആണെന്നുമായിരുന്നു.

ഞങ്ങൾക്ക് ഞങ്ങളുടേതായ വഴിയിൽ കൂടി സഞ്ചരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അത് ഞങ്ങളുടെ മാത്രം കാരണങ്ങളാണ്. ഞാനും സാമന്തയും ഒരുമിച്ചാണ് ഈ തീരുമാനം എടുത്തത്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ നല്ലൊരു ജീവിതമാണ് നയിക്കുന്നത്. ഞങ്ങളുടെ സ്വകാര്യത നിങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. പക്ഷെ നിർഭാഗ്യവശാൽ ഞങ്ങളുടെ ജീവിതമാണ് എല്ലാവരുടെയും ചർച്ചാവിഷയം. ഏറെ ആലോചിച്ച ശേഷം എടുത്തൊരു വൈകാരിക തീരുമാനമായിരുന്നു അത്. ഒരു തകർന്ന കുടുംബത്തിൽ നിന്നാണ് ഞാനും വരുന്നത്.
ഇതുപോലെയുളള പല അനുഭവങ്ങളും ഞാൻ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്... അനുഭവിച്ചിട്ടുണ്ട്. ഒരു ബന്ധം തകരാൻ പോകുന്നതിന് മുമ്പ് ആയിരം തവണ ഞാൻ ചിന്തിക്കും. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ അറിയാമായിരുന്നു എന്നാണ് നാഗചൈതന്യ പറഞ്ഞത്. എന്നാൽ നടന്റെ വാക്കുകൾ വൈറലായതോടെ വിമർശനമാണ് കൂടുതൽ നാഗചൈതന്യയ്ക്ക് ലഭിക്കുന്നത്.
ഇത്രയൊക്കെ അനുഭവിച്ചിട്ടും വീണ്ടും അത് തന്നെ ആവർത്തിക്കുകയല്ലേ ചെയ്തത്. സാമന്ത സൈബർ ബുള്ളിയിങ്ങിന്റെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ അത് അവസാനിപ്പിക്കാൻ വേണ്ടി ഒരു വാക്ക് സംസാരിക്കാമായിരുന്നില്ലേ?, സാമന്ത വിവാഹമോചനശേഷം അക്ഷരാർത്ഥത്തിൽ തകർന്നുപോയി. പക്ഷെ നിങ്ങൾ വളരെ വേഗത്തിൽ സന്തോഷത്തോടെ മൂവ്ഡോണായി.
ഹൃദയശൂന്യൻ എന്നാല്ലാതെ എന്ത് വിളിക്കാൻ, ഇതൊന്ന് കേട്ട് നിങ്ങളോട് സിംബതി തോന്നുന്നില്ല എന്നിങ്ങനെയാണ് കമന്റുകൾ. അതേസമയം സാമന്തയ്ക്കുള്ള സ്ട്രോങ്ങ് പിആർ ആണ് നാഗചൈതന്യയും ശോഭിതയും ഇപ്പോൾ അനുഭവിക്കുന്ന സൈബർ ബുള്ളിയിങിന് കാരണമെന്നും സാമന്ത കരഞ്ഞ് കാണിച്ചതിനാൽ സത്യം എന്താണെന്ന് അന്വേഷിക്കാതെ എല്ലാവരും നാഗചൈതന്യയെ വെറുക്കുകയാണെന്നുള്ള തരത്തിൽ നടനെ അനുകൂലിച്ചും കമന്റുകളുണ്ട്.


Click it and Unblock the Notifications