ക്യൂട്ടാകാൻ കോപ്രായം... അപ്രതീക്ഷിതമായി മുടിയിൽ പിടിച്ച് വലിച്ചാൽ വേദനിക്കും; നടൻ പ്രദീപ് രംഗനാഥന് വിമർശനം!
പ്രേമലുവിനുശേഷം തമിഴിൽ നിന്നാണ് മമിത ബൈജുവിനെ തേടി ഏറെയും അവസരങ്ങൾ വരുന്നത്. റിബൽ എന്ന ജിവി പ്രകാശ് സിനിമയായിരുന്നു മമിതയുടെ ആദ്യ തമിഴ് ചിത്രം. രണ്ടാമത്തെ ചിത്രമായ ഡ്യൂഡ് ഒക്ടോബർ 17ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. സിനിമയുടെ പ്രമോഷനായി തെന്നിന്ത്യയൊട്ടാകെ സഞ്ചരിക്കുകയാണ് മമിതയും പ്രദീപും. കഴിഞ്ഞ ദിവസം നായിക മമിതയും നായകൻ പ്രദീപ് രംഗനാഥനും തെലുങ്കാനയിൽ പ്രമോഷനായി പോയിരുന്നു.
അവിടെ നിന്നുള്ള ഒരു വീഡിയോയാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ക്യൂട്ടായ എന്തെങ്കിലും ഒരു ആക്ട് ചെയ്യാമോയെന്ന് അവതാരക ആവശ്യപ്പെട്ടതിനെ തുടർന്ന് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നുമുള്ള ഒരു രംഗം ഇരുവരും ചേര്‍ന്ന് വേദിയില്‍ റിക്രിയേറ്റ് ചെയ്തു.

ട്രെയിലറിൽ മമിതയാണ് ക്യൂട്ടായി ബിഹേവ് ചെയ്യുന്നത്. എന്നാൽ ഇവിടെ പ്രദീപ് രംഗനാഥൻ മമിതയുടെ റോളും മമിത പ്രദീപിന്റെ റോളുമാണ് പ്ലെ ചെയ്തത്. മമിതയുടെ കവിളിൽ പിടിച്ച ശേഷം പ്രദീപ് മുടിയിലും പിടിച്ച് വലിച്ചു. ഇത് ക്യൂട്ടല്ലെന്ന മറുപടിയാണ് മമിതയിൽ നിന്നും വന്നത്. സിനിമയിൽ മമിത ക്യൂട്ടായി പെരുമാറാൻ ശ്രമിക്കുമ്പോൾ ഇതേ ഡയലോഗ് പ്രദീപ് പറയുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
എന്നാൽ മമിതയുടെ തെന്നിന്ത്യൻ ആരാധകർക്ക് പ്രദീപിന്റെ പ്രവൃത്തി ഇഷ്ടപ്പെട്ടില്ല. മലയാളി പ്രേക്ഷകരിൽ ഒരു വിഭാഗവും വീഡിയോ വൈറലായതോടെ പ്രദീപിനെ വിമർശിച്ച് എത്തി. ഇതൊക്കെ ക്യൂട്ടനെസ് ആണെന്നാണോ വിചാരം എന്നാൽ ക്യൂട്ട് ആയിട്ടില്ലെന്ന ഡയലോഗ് ട്രെയിലറിൽ നിന്നും കടമെടുത്താണ് മമിത പ്രദീപിനോട് പറഞ്ഞതെന്ന് പോലും മനസിലാക്കാതെയാണ് ഭൂരിഭാഗം ഹേറ്റ് കമന്റുകളും.
ക്യൂട്ടാകാൻ കോപ്രായം... അപ്രതീക്ഷിതമായി മുടിയിൽ പിടിച്ച് വലിച്ചാൽ വേദനിക്കും, പ്രദീപിനൊപ്പം അഭിനയിച്ചതിൽ മമിത ഇപ്പോൾ ഖേദിക്കുന്നുണ്ടാകും, ഇതൊക്കെ വളരെ മോശമായ പ്രവൃത്തിയാണ്, നടൻ എന്ന രീതിയിൽ തന്നെ പ്രദീപ് ഇറിറ്റേറ്റിങ്ങാണ്. ഇപ്പോൾ സ്വഭാവം കൊണ്ടും വെറുപ്പിക്കുന്നു എന്നിങ്ങനെയാണ് കമന്റുകൾ. പലരും ട്രെയിലറിലെ രംഗമാണ് താരങ്ങൾ റിക്രീയേറ്റ് ചെയ്തതെന്ന് പോലും മനസിലാക്കാൻ ശ്രമിച്ചിട്ടില്ല.
ക്യൂട്ട്നെസ് ഇട്ട പ്രദീപിന് മമിത് തക്കതായ മറുപടി കൊടുത്തു. അതിന് അഭിനന്ദനങ്ങൾ എന്നും കമന്റുകളുണ്ട്. തമിഴിൽ വിജയ് അടക്കമുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമിതയ്ക്ക് നല്ലൊരു സൗഹൃദമുള്ളത് പ്രദീപുമായിട്ടാണ്. സഹതാരങ്ങൾ എന്നതിലുപരി രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറി കഴിഞ്ഞു.

ആദ്യമായി പ്രദീപിനെ മീറ്റ് ചെയ്യുന്നത് കീർത്തീശ്വരൻ സാറിന്റെ ഓഫീസിൽ വെച്ചാണ്. അവിടെ വെച്ച് സ്ക്രിപ്റ്റ് റീഡിങ് സെഷനുണ്ടായിരുന്നു. അന്ന് അവിടെ ആദ്യമായി കണ്ടു. അതിനുശേഷം രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങൾക്ക് ഒരു ഫോട്ടോഷൂട്ടും ഉണ്ടായിരുന്നു. ഭയങ്കര കാഷ്വൽ ഫോട്ടോഷൂട്ടായിരുന്നു. അന്ന് ഞങ്ങൾക്കിടയിൽ ഒരു സിങ്കുണ്ടായിരുന്നു. സഹ താരങ്ങളെ കംഫേർട്ടബിൾ ആക്കുന്ന പ്രകൃതമാണ് പ്രദീപ് സാറിന്റേത്.
അതുകൊണ്ട് തന്നെ അഭിനയിക്കുമ്പോൾ ഇൻഹിബിഷൻസ് ഉണ്ടായിരുന്നില്ല. തുടക്കം മുതൽ സുഹൃത്തുക്കളെപ്പോലെയാണ് പോയത്. അതുകൊണ്ട് തന്നെ ഈസിയായിരുന്നു അഭിനയിക്കാനും എന്നാണ് പ്രദീപിനൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കിട്ട് മമിത പറഞ്ഞത്. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവഹിച്ച ഡ്യൂഡ് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ.രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
സായ് അഭയ്ശങ്കർ സംഗീതം നൽകിയ പാട്ടുകള്‍ ആഗോള ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ച് കഴിഞ്ഞു. മുപ്പത്തിരണ്ടുകാരൻ പ്രദീപിന്റെ നാലാമത്തെ സിനിമയാണ് ഡ്യൂഡ്. ജയംരവിയുടെ കോമാളി സംവിധാനം ചെയ്താണ് തമിഴ് സിനിമയിൽ പ്രദീപ് ചുവടുറപ്പിച്ചത്.


Click it and Unblock the Notifications











