'എന്തൊക്കെ കോപ്രായമാണ്... ഛർദ്ദിയും കണ്ടന്റാക്കണോ?, വീഡിയോ നിർത്തി മുതുക് തടവൂ...'; വിജയ്ക്ക് വിമർശനം!

റിയാലിറ്റി ഷോകളും സം​ഗീതവുമാണ് വിജയ് മാധവിനെ പ്രശസ്തനാക്കിയത്. സീരിയലുകൾ വഴിയാണ് ദേവിക നമ്പ്യാർ മലയാളികൾക്ക് സുപരിചിതയായത്. സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും വിവാ​ഹശേഷമാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. തങ്ങളുടെ വിശേഷങ്ങളും പാട്ടിന്റെ കവർ സോങുകളും മകൻ ആത്മജയുടെ വിശേഷങ്ങളുമെല്ലാം ഇരുവരും യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. മകൻ ആത്മജയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദേവികയും വിജയിയും.

ദേവിക അ‍ഞ്ച് മാസം ​​ഗർഭിണിയാണിപ്പോൾ. അടുത്തിടെ അഞ്ചാം മാസത്തിലെ ചടങ്ങിന്റെ വിശേഷങ്ങൾ ഇരുവരും വീഡിയോയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. അഞ്ചാം മാസം അഞ്ച് കൂട്ടം പലഹാരവുമായി ചെറിയൊരു ആഘോഷമാണ് ദേവികയും വിജയിയും നടത്തിയത്. ദേവികയുടെ നാടായ മഞ്ചേരിയിലായിരുന്നു അ‍ഞ്ചാം മാസത്തിലെ ചടങ്ങുകൾ നടന്നത്.

Vijay Madhav Devika Nambiar
Photo Credit: https://www.instagram.com/vijay_madhav

​ഗർഭിണിയായശേഷം ദേവികയും വിജയിയും സ്ഥിരം യാത്രകളാണ്. അടുത്തിടെ കോലാലംപൂർ പോയ വിശേഷങ്ങൾ താരദമ്പതികൾ വീഡിയോയാക്കി പങ്കിട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ വിജയ് മാധവ് പങ്കിട്ട പുതിയ റീൽ വീഡിയോ വൈറലാകുകയാണ്. ഇത്തവണ പ്രതീക്ഷിച്ച ‌സ്വീകരണം വീഡിയോയ്ക്ക് ലഭിച്ചില്ല. പകരം വിമർശനമാണ് സബ്സ്ക്രൈബേഴ്സിൽ നിന്നും വന്നത്. അതിന് കാരണം വീഡിയോയുടെ കണ്ടന്റായിരുന്നു.

യാത്രയ്ക്കിടെ ക്ഷീണിച്ച് അവശയായ ദേവിക ഛർദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. അമ്മയുടെ അവസ്ഥ കണ്ട് ഒന്നര വയസുകാരൻ ആത്മജ കരയുന്നതും റീലിൽ കാണാം. ആദ്യമായാണ് ഇത്തരമൊരു വീഡിയോ റീലാക്കി വിജയ് മാധവ് പങ്കുവെക്കുന്ന​ത്. കൂടാതെ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കിട്ടപ്പോൾ ഒരു സാഡ് ബിജിഎമ്മും വീഡിയോയ്ക്ക് ബാ​ഗ്രൗണ്ട് മ്യൂസിക്കായി ചേർത്തിയിരുന്നു.

അതെല്ലാമാണ് പ്രേക്ഷകരെ പ്രകോപിപ്പിച്ചത്. കരഞ്ഞുവിളിച്ച് അടുത്ത ട്രിപ്പ് തുടങ്ങി എന്നാണ് ദേവിയുടെ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കിട്ട് വിജയ് തലക്കെട്ടായി കുറിച്ചത്. പാക്കിങ്ങൊക്കെ കഴിഞ്ഞ് രാത്രി നേരെ വൈകി കിടക്കുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഈ ഛര്‍ദ്ദിയെന്നും ദേവിക വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെട്ട കമന്റുകൾ ഇങ്ങനെയാണ്... എന്തോ അത്യാഹിതം സംഭവിച്ചതുപോലെയുള്ള ഒരു മ്യൂസിക്ക്.

ഇതൊക്കെ കുറച്ച് ഓവറാണ്. സന്തോഷത്തോടെ സേഫ് ആയിട്ട് ഇരിക്കൂ, എന്തിനാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്, എന്താണ് വിജയ് കാണിക്കുന്നത്. ഒരു ഗർഭിണി ഛർദ്ദിക്കുന്നത് റീൽസാക്കി ഇടാൻ മാത്രമുണ്ടന്ന് എനിക്ക് തോന്നിയില്ല. താങ്കൾ കുറച്ചു ബുന്ദിയുള്ള യുട്യൂബറാണെന്ന് കരുതി, ഛർദിലും ഒരു അനുഗ്രഹം... അതും വീഡിയോയാക്കാൻ പറ്റിയല്ലേ... നമിച്ചു. അമ്മക്ക് പ്രസവവേദന.. മോൾക്ക്‌ വീണവായനയെന്ന് കേട്ടിട്ടേ ഉള്ളൂ... ദാ ഇപ്പൊ കണ്ടു.

Vijay Madhav Devika Nambiar
Photo Credit: https://www.instagram.com/vijay_madhav

ആ കൊച്ചിനെ നോക്കെടോ മനുഷ്യാ... എന്തിനും ക്യാമറയും പൊക്കിപിടിച്ച് ഭാര്യയുടെ മുമ്പിൽ നിന്നോണം. വീഡിയോ നിർത്തി മുതുക് തടവൂ. എല്ലാത്തിനും ഒരു പരിധിയില്ലേ, എന്ത് കോപ്രായമാണ് ഇതൊക്കെ, എല്ലാവരും പ്രസവം വിറ്റ് ജീവിക്കുന്നു. ഭാര്യ ​ഗർഭിണിയായാൽ പിന്നെ യുട്യൂബേഴ്സിന് കോളാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ചിലർ ആദ്യത്തെ കുഞ്ഞ് വലുതാകും മുമ്പ് തന്നെ വീണ്ടും ​ഗർഭിണിയായതിനും ദേവികയെ കുറ്റപ്പെടുത്തി കമന്റുകൾ കുറിച്ചിട്ടുണ്ട്.

നിരവധി നെ​ഗറ്റീവ് കമന്റുകൾ വീഡിയോയ്ക്ക് വന്നുവെങ്കിലും വിജയിയും ദേവികയും ഒന്നിനോടും പ്രതികരിച്ചിട്ടില്ല. 2023ൽ ആറ്റുകാൽ പൊങ്കാലയുടെ സമയത്താണ് കുഞ്ഞ് ആത്മജയുടെ പിറവി. അമ്പലത്തോടടുത്ത ആശുപത്രിയിലാണ് ദേവിക കടിഞ്ഞൂൽ കണ്മണിക്ക് ജന്മം നൽകിയതും. ആത്മജയ്ക്ക് ഒരു വയസ് പിന്നിട്ട് കഴിഞ്ഞ വേളയിലാണ് കുടുംബം വലുതാവുന്ന സന്തോഷം ദേവികയും വിജയ് മാധവും ആരാധകരെ അറിയിച്ചത്.

മകന് വളരെ വ്യത്യസ്തത നിറഞ്ഞ പേരാണ് വിജയ് മാധവും ദേവികാ നമ്പ്യാരും നൽകിയത്. ആത്മജ എന്നാണ് മകന്റെ പേര്. അതിന്റെ പേരിലും വിജയിയും ദേവികയും നിരവധി വിമർശനം കേട്ടിരുന്നു. പെൺകുട്ടികൾക്ക് ഇടുന്ന പേരല്ലേ എന്ന് ചോദിച്ചാണ് പലരും ദമ്പതികളെ വിമർശിച്ച് എത്തിയത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് നർത്തകി കൂടിയായ ദേവിക.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X