'ഇക്കിളി സിനിമകളിൽ അഭിനയിച്ച് കുറെ കിട്ടിക്കാണുമല്ലോ അതൊക്കെ ഇങ്ങനെ പൊടിക്ക്... 100 ദിവസം ഓടുമോ എന്തോ?'

സോഷ്യൽമീഡിയ സജീവമായതോടെ ഏറ്റവും കൂടുതൽ വൈറലാകാറുള്ള ഒരു കണ്ടന്റ് സെലിബ്രിറ്റികളുടെ പ്രണയം, വിവാഹം എന്നിവയാണ്. സോഷ്യൽമീഡിയ വഴി മാത്രമെ തങ്ങൾക്ക് കൂടുതലായും ആരാധകരിലേക്ക് ഇറങ്ങി ചെയ്യാൻ കഴിയുകയുള്ളു എന്നതുകൊണ്ട് തന്നെ പ്രണയം, വിവാഹം എന്നിവ എല്ലാം സംബന്ധിച്ചുള്ള ആദ്യ അപ്ഡേറ്റ് സെലിബ്രിറ്റികൾ പങ്കുവെക്കുന്നതും സോഷ്യൽമീഡിയ വഴിയാണ്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്നത് താരങ്ങളായ സ്വാസിക വിജയിയുടെയും പ്രേം ജേക്കബിന്റെയും വിവാഹമായിരുന്നു.

ഒരു മ്യൂസിക്ക് വീഡിയോ പങ്കിട്ടുകൊണ്ടാണ് തന്റെ വിവാഹത്തിന്റെ ആഘോഷം സ്വാസിക ആരംഭിച്ചത്. പിന്നീട് അങ്ങോട്ട് താലികെട്ട്, റിസപ്ഷൻ, ​ഗുലാബി, പൂൾ പാർട്ടി തുടങ്ങിയവയുടെ ഫോട്ടോകളുടെയും വീഡിയോകളുടെയും കുത്തൊഴുക്കായിരുന്നു. പ്രേമും സ്വാസികയും രണ്ട് മത വിശ്വാസികളായതിനാൽ ഇരുവരുടെയും വിവാഹം ബീച്ച് വെഡ്ഡിങായാണ് നടത്തിയത്.

Swasika

അടുത്തിടെയായി സ്വാസികയുടെ സോഷ്യൽമീഡിയ പേജ് തുറന്നാൽ വിവാഹ ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ വിവാഹത്തിന് തലേദിവസം നടന്ന ഫ്രണ്ട്സിന്റെ പൂൾ പാർട്ടി ആഘോഷത്തിന്റെ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് സ്വാസിക വിജയ്.

പൂൾ‌ പാർ‌ട്ടി ഒരു പക്ഷെ ഒരു മലയാളി സെലിബ്രിറ്റിയുടെ വിവാഹ​ത്തിൽ ആദ്യമായാകും ആരാധകർ കാണുന്നത്. അതുകൊണ്ട് തന്നെ പൂൾ പാർട്ടി ചിത്രങ്ങൾ വന്നപ്പോഴും ആരാധകർക്ക് സംശയങ്ങൾ ഏറെയായിരുന്നു. ബാച്ചിലർ പാർ‌ട്ടി തന്നെയാണ് പൂൾ പാർട്ടികൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വാസികയെ മുട്ടിൽ കുത്തി നിന്ന് പ്രപ്പോസ് ചെയ്തശേഷമാണ് പ്രേമും സംഘവും സ്വാസികയുമായി പൂളിലേക്ക് ഇറങ്ങി ആഘോഷം തുടങ്ങിയത്. രണ്ടുപേരുടെയും സുഹൃത്തുക്കളെല്ലാം പൂൾ പാർ‌‍ട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഡിജെയും ലൈറ്റ് സെറ്റപ്പും എല്ലാമായി ഫുൾ വൈബിലാണ് പൂൾ പാർട്ടി സ്വാസികയും പ്രേമും ഒരുക്കിയത്. വെള്ളത്തിനടിയിൽ വെച്ച് സ്വാസികയും പ്രേമും ലിപ് ലോക്ക് ചെയ്യുന്ന രം​ഗങ്ങളും പൂൾ പാർട്ടി വീഡിയോയിൽ കാണാം.

അതേസമയം പൂൾ പാർട്ടി വീഡിയോ പങ്കിട്ട് എത്തിയ സ്വാസികയ്ക്ക് വലിയ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ ഏറെയായിട്ടും ഇപ്പോഴും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോയും ഫോട്ടോയും സ്വാസിക പങ്കിടുന്നതിലെ അമർഷമായിരുന്നു ചിലരുടെ കമന്റുകൾ മുഴുവൻ.

Swasika

മറ്റ് ചിലർക്ക് പൂൾ പാർട്ടിക്കിടയിൽ ലിപ് ലോക്ക് പോലുള്ള സ്വാസികയും പ്രേമും ചെയ്തതിലുള്ള ദേഷ്യവും വിയോജിപ്പുമായിരുന്നു. വേറെ ചിലർ പണം ധൂർത്ത് അടിച്ചതിനെ വിമർശിച്ചുള്ള കമന്റുമായാണ് എത്തിയത്. വളരെ തരംതാണ തരത്തിലുള്ള കമന്റുകളും സ്വാസിക പങ്കിട്ട പൂൾ പാർട്ടി വീഡിയോ‌യ്ക്ക് താഴെ കാണാം.

ഇത് തീർന്നില്ലേ ഇതുവരെ മെഗാ സീരിയലാണോ?, അടുത്തതായി അവതരിപ്പിക്കുന്നു കിടപ്പറരംഗം..., എത്ര നാളത്തേക്ക് ഉണ്ടാകുമോ ആവോ, ഇതിന്റെ ക്ലൈമാക്സായില്ലേ?, എന്ത് വെറുപ്പിക്കലാണ്, സിനിമ പോലെയാണ് ജീവിതവും 100 ദിവസം ഓടുമോ എന്തോ ആവോ കാത്തിരുന്ന് കാണാം, എന്തിനാ മോളെ ഇങ്ങനെയൊക്കെ ഓവറാക്കല്ലേ..., ഇക്കിളി സിനിമകളിൽ അഭിനയിച്ച് കുറെ കിട്ടിക്കാണുമല്ലോ അതൊക്കെ ഇങ്ങനെ പൊടിക്ക്... എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

വിമർശിച്ചുള്ള നിരവധി കമന്റുകൾ വന്നിട്ടുണ്ടെങ്കിലും സ്വാസിക ഒന്നിനോടും പ്രതികരിച്ചിട്ടില്ല. രണ്ട് വർഷത്തോളം പ്രണയിച്ചശേഷമാണ് സ്വാസികയും പ്രേമും വിവാഹിതരായത്. പ്രേമിനെ സ്വാസികയാണ് ആദ്യം പ്രപ്പോസ് ചെയ്തത്. മുപ്പത്തിരണ്ടുകാരിയായ സ്വാസിക സീരിയൽ വഴിയാണ് സിനിമയിൽ എത്തിയത്.

വളരെ കുറച്ച് നാളുകളെയായുള്ളു താരം നായികവേഷം ചെയ്ത് തുടങ്ങിയിട്ട്. ചതുരമാണ് അടുത്തിടെ സ്വാസികയുടേതായി പുറത്തിറങ്ങിയതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. തന്റെ ഇമേജ് ബ്രേക്ക് ചെയ്ത് വളരെ റിസ്ക്കെടുത്താണ് ചതുരത്തിലെ സലൈനയുടെ വേഷം സ്വാസിക അവതരിപ്പിച്ചത്.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X