'മോഹൻലാൽ, മമ്മൂട്ടി പോലെയുള്ളവരോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുമോ?, ഇതിനൊന്നും മറുപടി പറയില്ലെന്ന് തീരുമാനിക്കണം'
എത്രയൊക്കെ വിവാദങ്ങളുണ്ടായാലും ദിലീപ് സിനിമകൾ ആസ്വദിക്കുന്നവരാണ് മലയാളികൾ. ഒരിടവേളയ്ക്കുശേഷം ദിലീപ് എന്ന നടന് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത് പവി കെയർ ടേക്കർ എന്ന സിനിമ തിയേറ്ററിൽ എത്തിയപ്പോഴാണ്. നടൻ കൂടിയായ വിനീത് കുമാറാണ് പവി കെയർ ടേക്കർ സംവിധാനം ചെയ്തത്. സിനിമയുടെ പ്രമോഷനുകളിലെല്ലാം സജീവമായി ദിലീപ് ഉണ്ടായിരുന്നു. അടുത്ത കാലത്ത് റിലീസ് ചെയ്ത നല്ലൊരു ദിലീപ് സിനിമ എന്നാണ് പവി കെയർ ടേക്കറിന് ലഭിക്കുന്ന പ്രതികരണം.
ദിലീപിന്റെ മകൾ മീനാക്ഷി അടക്കം പവി കെയർ ടേക്കറിന്റെ പ്രമോഷൻ തന്റെ സോഷ്യൽമീഡിയ വഴി ചെയ്തിരുന്നു. പ്രമോഷനുകളിൽ എന്ത് തിരിക്കും മാറ്റിവെച്ച് പങ്കെടുക്കുന്ന താരമാണ് ദിലീപ്. അത്തരം അഭിമുഖങ്ങളിൽ താരം പ്രത്യക്ഷ്രപ്പെടുമ്പോൾ കുടുംബത്തെ കുറിച്ച് അടക്കം സംസാരിക്കാറുണ്ട്.

ദിലീപുമായുള്ള വിവാഹശേഷം അഭിമുഖങ്ങളിൽ നിന്നും സിനിമ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് നടി കാവ്യ മാധവൻ. കാവ്യയേയും മക്കളായ മീനാക്ഷിയേയും മഹാലക്ഷ്മിയേയും ആരാധകർക്കും പ്രേക്ഷകർക്കും കാണാൻ ലഭിക്കുന്നത് സിനിമാക്കാരുടെ ഫങ്ഷനുകളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ്. അപ്പോഴൊക്കെ മീഡിയയോട് ഒരു ഹായ് പറഞ്ഞ് ചിരി തൂകി പോകുമെന്നല്ലാതെ കാവ്യ ഒരു അഭിമുഖത്തിനൊന്നും നിൽക്കാറില്ല.
അതുകൊണ്ട് തന്നെ ദിലീപ് വഴിയാണ് കാവ്യയുടെയും മക്കളുടെയും വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. തുറന്ന് സംസാരിക്കുന്നതും ആരെയും നിരാശപ്പെടുത്താത്ത പ്രകൃതവുമായതുകൊണ്ട് തന്നെ പലപ്പോഴും അവതാരകരുടെ ചോദ്യങ്ങൾ ദിലീപുമായുള്ള അഭിമുഖങ്ങളിൽ അതിരുവിട്ട് പോകാറുണ്ട്.
അത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഒരു അവതാരക ചോദിച്ച ചോദ്യങ്ങളെ വിമർശിക്കുകയാണ് പ്രേക്ഷകരും ദിലീപ് ആരാധകരും. ഈ അഭിമുഖങ്ങളിൽ ദിലീപ് പറഞ്ഞ ചില കാര്യങ്ങൾ ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നുണ്ട്. ഭാര്യയ്ക്ക് ഒരു കത്ത് എഴുതാമോയെന്ന് ചോദിച്ച അവതാരകയോട് ദിലീപ് പറഞ്ഞത് അടുത്ത ട്രോളുണ്ടാക്കാൻ ഒന്നും എനിക്ക് പറ്റില്ല. എന്റെ ഭാര്യയ്ക്ക് ഞാൻ കൊടുക്കുന്ന പ്രണയലേഖനം എന്റെ പേഴ്‌സണൽ മാറ്ററാണ്... അത് എന്റെ സ്നേഹമാണ്.
അത് എനിക്ക് നാട്ടുകാരെ കാണിക്കാനോ ബോധിപ്പിക്കാനോ താൽപര്യമില്ല എന്നതായിരുന്നു. ഈ വീഡിയോ വൈറലായതോടെ ഇത്തരം ചോദ്യങ്ങൾ ദിലീപിനെ പോലെയുള്ള താരങ്ങളോട് ചോദിക്കുന്നത് അവസാനിപ്പിക്കണെമെന്നും മോഹൻലാൽ മമ്മൂട്ടി പോലെയുള്ള താരങ്ങളോട് പേപ്പറും പേനയും കൊടുത്തിട്ട് ഭാര്യയ്ക്ക് കത്തെഴുതാമോയെന്ന് ചോദിയ്ക്കാൻ അവതാരകർക്ക് പറ്റുമോ? എന്നുമാണ് ദിലീപ് ആരാധകർ ചോദിക്കുന്നത്.

അവതാരക ദിലീപിനോട് ചോദിച്ച മറ്റൊരു ചോദ്യം... ഇന്ന് ജീവിതത്തിലെ അവസാന ദിവസമാണെങ്കിൽ മക്കൾക്ക് രണ്ടുപേർക്കും എഴുതുന്ന മൂന്നുവരിയുള്ള കത്ത് എന്തായിരിക്കും എന്നതാണ്. അതിന് നടൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... എന്റെ മക്കളെയൊക്കെ ഒരു നിലയിൽ എത്തിക്കാനുള്ളതാണ്. അറം പറ്റുന്നത് ഒന്നും പറയരുത്. ഒരെണ്ണം ചെറുതാണ് എന്നായിരുന്നു. ഈ ഭാഗത്തെയും ആരാധകർ വിമർശിച്ചു.
സിനിമ പ്രൊമോഷന് വേണ്ടി താരങ്ങൾ നൽകുന്ന അഭിമുഖത്തെ ഇത്തരത്തിൽ വളച്ചൊടിച്ച് വീട്ടിലെ വിശേഷങ്ങൾ ചോദിക്കുന്ന രീതിയിലേക്കും ഇന്ന് അവസാന ദിവസമാണ് നിങ്ങൾ നാളെ മുതൽ ഇല്ല നാളെ മരണപ്പെടും എന്നൊക്കെ പറയുന്ന രീതിയിലേക്കും മാറ്റുന്ന ചോദ്യങ്ങൾ അവസാനിപ്പിക്കണം.
അല്ലെങ്കിൽ ഇതിനൊക്കെ മറുപടി പറയില്ലെന്ന് താരങ്ങൾ തീരുമാനിക്കണം എന്നാണ് ആരാധകർ കുറിച്ചത്. ഏറ്റവും അവസാനം ദിലീപ് കുടുബസമേതം മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ജയറാമിന്റെ മകൾ മാളിവകയുടെ വിവാഹത്തിനാണ്. വർഷങ്ങളായി സഹോദരങ്ങളെപ്പോലെ കഴിയുന്നവരാണ് ദിലീപും ജയറാമും. മീനാക്ഷിയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളും മാളവിക ജയറാമാണ്.


Click it and Unblock the Notifications











