'ഭാ​ഗ്യയുടെ വരൻ നിസാരക്കാരനൊന്നുമാകില്ല, വെറും ഒരു ബിസിനസുകാരന് സുരേഷ് ​ഗോപി മകളെ നൽകുമോ?'; ചർച്ചകൾ!

മക്കളെന്നാൽ ജീവനാണ് നടൻ സുരേഷ് ​ഗോപിക്ക്. ഒരു വയസിൽ തനിക്ക് അപകടത്തിൽ നഷ്ടപ്പെട്ട മകൾ ലക്ഷ്മിയെ കുറിച്ച് ഇപ്പോൾ സംസാരിക്കുമ്പോഴും സുരേഷ് ​ഗോപിയുടെ കണ്ണുകൾ നിറയാറുണ്ട്. ലക്ഷ്മിയുടെ വേർപാടുണ്ടാക്കിയ വേദന താൻ മരിച്ച് ദഹിപ്പിച്ചാലും തന്റെ ചാരത്തിനും അതുണ്ടാകുമെന്നാണ് താരം പറയാറുള്ളത്.

നാല് മക്കളാണ് സുരേഷ് ​ഗോപിക്ക്. അതിൽ മകൾ ഭാ​ഗ്യയുടെ വിവാ​ഹം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ​ഗോപി. സുരേഷ് ​ഗോപിയുടെ കുടുംബത്തിൽ നടക്കാൻ പോകുന്ന ആദ്യത്തെ വിവാ​ഹം കൂടിയാണ് ഭാ​ഗ്യയുടേത്.

കുറച്ച് നാളുകൾക്ക് മുമ്പ് വളരെ ലളിതമായാണ് ഭാ​ഗ്യയുടെ വിവാഹനിശ്ചയം സുരേഷ് ​ഗോപിയുടെ വസതിയിൽ നടന്നത്. ശ്രേയസ് മോഹനാണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തിടെ ഭാ​ഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ബിരുദം നേടിയിരുന്നു.

Suresh Gopi

ഭാ​ഗ്യ പങ്കുവെച്ച ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാ​ഗ്യ. ​ഗായിക കൂടിയാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. വിവാഹം അടുത്തതോടെ സുരേഷ് ​ഗോപി വിവാഹത്തിനുള്ള അതിഥികളെ ക്ഷണിച്ച് തുടങ്ങിയിട്ടുണ്ട്.

ഭാര്യ രാധികക്കും മകൾ ഭാഗ്യക്കുമൊപ്പം കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയാണ് ക്ഷണക്കത്ത് സുരേഷ് ​ഗോപി നൽകിയത്. ഒപ്പം താമര രൂപത്തിലുള്ള ഒരു ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം മേദിക്ക് സമ്മാനിച്ചു.

മോദിക്കൊപ്പമുള്ള ചിത്രം സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2024 ജനുവരി 17ആം തീയതി ഗുരുവായൂരിൽ വെച്ചാണ് ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റിസപ്ഷനുണ്ടാകും.

എന്നാൽ സുരേഷ് ആളുകളെ ക്ഷണിച്ച് തുടങ്ങിയതോടെ വിവാഹം നേരത്തെ നടത്താൻ കുടുംബം തീരുമാനിച്ചുവോയെന്ന സംശയം ആരാധകർക്കുണ്ട്. കാരണം കഴിഞ്ഞ ദിവസം ബാച്ച്ലർ പാർട്ടി നടന്നതിന്റെ വിശേഷങ്ങൾ പങ്കിട്ട് ഭാ​ഗ്യ എത്തിയിരുന്നു.

suresh gopi

ഇത്തവണ ഓണം പോലും വലുതായി സെലിബ്രേറ്റ് ചെയ്തിരുന്നില്ല സുരേഷ് ​ഗോപിയും കുടുംബവും. കാരണം മകളുടെ വിവാഹം ഇനി ആഘോഷിക്കാമെന്ന തീരുമാനത്തിലാണ് കുടുംബം. സുരേഷ് ​ഗോപി മകൾക്കായി കണ്ടെത്തിയ വരനെ കുറിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. വെറുമൊരു ബിസിനസുകാരന് മകളെ സുരേഷ് ​ഗോപി കെട്ടിച്ച് കൊടുക്കില്ലെന്നും മരുമകൻ നിസാരക്കാരനായിരിക്കില്ലെന്നുമെല്ലാമാണ് സോഷ്യൽമീഡിയയുടെ നിരീക്ഷണം.

പാരമ്പര്യമായി തറവാട്ടുകാരും വലിയ ബിസിനസ് ബാക്ഗ്രൗണ്ടും ഒക്കെ ഉള്ള തറവാട്ടിലേക്കാകും മകളെ കൈപിടിച്ചുവിടുന്നത് എന്നും ആരാധകർ പറയുന്നുണ്ട്. അതേസമയം മേ ഹൂം മൂസയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. ​ഗരുഡനാണ് റിലീസിന് ഒരുങ്ങുന്ന സിനിമ.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X