പുതിയ വീട്ടിൽ‌ താമസിച്ച് കൊതിതീരും മുമ്പ് ഭാര്യയുടെ മരണം, ഉല്ലാസിന് ഇത്രയേറെ പ്രശ്നങ്ങളോയെന്ന് ആരാധകർ!

മിമിക്രി, സ്കിറ്റ്, റിയാലിറ്റി ഷോകൾ, കോമഡി പരിപാടികൾ എന്നിവയിലൂടെ വളരെ നാളുകളായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരമാണ് ഉല്ലാസ് പന്തളം. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലും ‌ഉല്ലാസ് പന്തളം വളരെ സജീവമായുണ്ട്.

വിദേശത്തും സ്വദേശത്തും നിരവധി വേദികളിൽ ഉല്ലാസും സംഘവും ചിരിമഴ പെയ്യിക്കുന്നുണ്ട്. എല്ലാവർക്കും വളരെ സുപരിചിതമായ മുഖമാണ് ഉല്ലാസ് പന്തളത്തിന്റേത് എന്നതുകൊണ്ട് തന്നെ ഇന്ന് പുലർച്ചെ കേട്ട ഉല്ലാസിന്റെ ഭാര്യയുടെ മരണ വാർത്ത ആർക്കും വിശ്വസിക്കാനായില്ല.

ഉല്ലാസിന്റെ പുതിയ വീട്ടിലാണ് താരത്തിന്റെ ഭാര്യ ആശയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആശ മരിക്കുന്ന സമയത്ത് ഉല്ലാസ് വീട്ടിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഉല്ലാസ് പന്തളം പോലീസിൽ പരാതി നൽകിയിരുന്നു.

ശേഷമാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉല്ലാസിന്റെ ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പുതിയ വീട്ടിൽ‌ താമസിച്ച് കൊതിതീരും മുമ്പ് ഭാര്യയുടെ മരണം

ഉല്ലാസും ഭാര്യയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. ഉല്ലാസ് പുതിയ വീട് വച്ചതും താമസം മാറിയിട്ട് വളരെ കുറ‌ച്ച് നാളുകളെ ആയിട്ടുള്ളു. അതെ വീട്ടിൽ തന്നെയാണ് താരത്തിന്റെ ഭാര്യ ആശയുടെ മരണവും സംഭവിച്ചത്. വീട്ടമ്മയായിരുന്നു ആശ.

ഇരുവർക്കും രണ്ട് മക്കളാണ് ഇന്ദുജിത്തും സൂര്യജിത്തും. അതേസമയം ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു.

ഉല്ലാസിന് ഇത്രയേറെ പ്രശ്നങ്ങളുണ്ടായിരുന്നുവോ

മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച രാവിലേയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് ശിവാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്.'

ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രം

'ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു.'

'ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങളൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും' അദ്ദേഹം പറഞ്ഞു.

ഭാര്യയുമായി ചെറിയ പിണക്കം

തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനുശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍ നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്.

എന്നാല്‍ അൽപസമയത്തിന് ശേഷം ഉല്ലാസ് മുകള്‍ നിലയിലെ മുറിയില്‍ എത്തിയപ്പോള്‍ ഭാര്യയെ കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ മറ്റ് മുറികളും പരിസരവും പരിശോധിച്ചു. ഇതിന് പിന്നാലെയാണ് പൊലീസിനെ ഉല്ലാസ് വിവരമറയിച്ചത് എന്നാണ് റിപ്പോർ‌ട്ട്.

സിനിമയിലും തിളങ്ങുന്ന ഉല്ലാസ് പന്തളം

അതേസമയം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണ വാർത്ത പുറത്ത് വന്നതോടെ പ്രേക്ഷകരെ നിരന്തരം പൊട്ടിച്ചിരിപ്പിക്കുന്ന ഉല്ലാ‌സിന്റെ ജീവിതത്തിൽ ഇത്രയേറെ പ്രശ്നങ്ങളുണ്ടോയിരുന്നുവോ എന്നാണ് സോഷ്യൽമീ‍ഡിയ ചോദിക്കുന്നത്.

ചെറുപ്പം മുതൽ പാട്ടും മിമിക്രിയും വലിയ ഇഷ്ടമായിരുന്നു ഉല്ലാസിന്. അങ്ങനെ കണ്ട് തുടങ്ങിയ ആഗ്രഹമാണ് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന കലാകാരനായി ഉല്ലാസിനെ മാറ്റയത്.

മിമിക്രി, നാടകം, ഗാനമേള എന്നിവ എവിടെ ഉണ്ടെങ്കിലും അവിടെ പാഞ്ഞെത്തുമായിരുന്നു ഉല്ലാസ്. എന്നാൽ സ്കൂളിലോ കോളജിലോ പഠിക്കുന്ന സമയത്ത് വേദിയിലൊന്നും കയറിയിട്ടില്ല.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X