കുടുംബം വഴിമുടക്കുമെന്ന തോന്നൽ; സിനിമയ്ക്കൊപ്പം ഭാര്യയേയും വേണ്ടെന്ന് വെച്ചോ?; മാതാപിതാക്കളുണ്ട് സംഗീതയില്ല!
സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലുമെല്ലാം കഴിഞ്ഞ ദിവസം മുതൽ നിറഞ്ഞ് നിൽക്കുന്നത് വിജയിയാണ്. വ്യാഴാഴ്ച മധുരയില്‍ നടന്ന നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത് ജനലക്ഷങ്ങളാണ്. തന്റെ ആരാധകർക്കും പ്രവർത്തകർക്കും ഒപ്പം നടൻ പകർത്തിയ സെൽഫി വീഡിയോ എട്ട് മണിക്കൂറിനുള്ളിൽ അമ്പത് ലക്ഷത്തിന് മുകളിൽ ലൈക്കും ഒന്നര ലക്ഷത്തിന് മുകളിൽ കമന്റ്സും 43.5 മില്യൺ കാഴ്ചക്കാരെയും നേടി.
നടൻ എന്ത് ചെയ്താലും സംസാരിച്ചാലും അത് തരംഗമാകും. തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് ബിജെപിക്ക് എതിരെയും തമിഴ്നാട് മുഖ്യമന്ത്രിക്ക് എതിരെയും നടത്തിയ പ്രസംഗവും വൈറലാണ്. രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പ്രത്യേക അതിഥികളായി നടനൊപ്പം അച്ഛൻ എസ്.എ ചന്ദ്രശേഖറും അമ്മ ശോഭയും എത്തിയിരുന്നു.

അമ്മയേയും അച്ഛനേയും കെട്ടിപിടിക്കുന്ന വിജയിയുടെ വീഡിയോയും വൈറലാണ്. കുറച്ച് നാളുകൾക്ക് മുമ്പ് വരെ പിതാവ് എസ്.എ ചന്ദ്രശേഖറുമായി നടൻ പിണക്കത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. നടന്റെ രാഷ്ട്രീയപ്രവേശനം അടക്കമുള്ളവയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകളും അഭിപ്രായ വ്യത്യാസങ്ങളുമായിരുന്നു കാരണം. അടുത്തിടെ മുതലാണ് പൊതുപരിപാടികളിൽ വിജയിക്കൊപ്പം മാതാപിതാക്കളെ വീണ്ടും കണ്ട് തുടങ്ങിയത്.
സംസ്ഥാന സമ്മേളനത്തിന്റെ വീഡിയോ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് നടന്റെ ഭാര്യ സംഗീതയുടെ ആബ്സെൻസായിരുന്നു. അവസാനമായി നടനൊപ്പം സംഗീത ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത് മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് സമയത്താണ്. അതിനുശേഷം നടന്റെ നാല് സിനിമകൾ റിലീസ് ചെയ്തു. പക്ഷെ എല്ലായിടത്തും നടൻ ഒറ്റയ്ക്കാണ് എത്തിയത്.
ചില ഫങ്ഷനുകളിലും മാതാപിതാക്കളും സന്നിഹിതരായിരുന്നു. സംസ്ഥാന സമ്മേളനത്തിലും സംഗീതയുടെ പങ്കെടുത്തില്ലെന്നത് വിജയ്-സംഗീത ഡിവോഴ്സ് റൂമറുകൾക്ക് ആക്കം കൂട്ടി. സംഗീതയെ വിജയിക്കൊപ്പം കാണാതായത് മുതൽ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. മാത്രമല്ല തൃഷ-വിജയ് സൗഹൃദവും കഴിഞ്ഞ രണ്ട് വർഷമായി കോളിവുഡ് ആരാധകർക്കിടയിൽ ഒരു ഹോട്ട് ടോപ്പിക്കാണ്.
സംഗീതയെ ഒഴിവാക്കി തൃഷയെ വിജയ് ചേർത്തുപിടിച്ചുവെന്നാണ് ആരാധകർക്കിടയിൽ പ്രചരിക്കുന്ന കഥകൾ. വിജയ്‌യുടെ ഭാര്യ എവിടെ?, എന്തുകൊണ്ടാണ് വിജയ്‌യുടെ ഭാര്യ വരാത്തത് എന്നിങ്ങനെയാണ് പുതിയ വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. സിനിമയ്ക്കൊപ്പം ഭാര്യയേയും നടൻ വേണ്ടെന്ന് വെച്ചോ? എന്നും കമന്റുകളുണ്ട്.

രാഷ്ട്രീയ ഭാവിക്ക് കുടുംബം വഴിമുടക്കുമെന്ന തോന്നൽ വന്നിട്ടുണ്ടാകും എന്നാണ് മറ്റ് ചിലർ കുറിച്ചത്. അതേസമയം മക്കൾക്കൊപ്പം വിദേശത്തായതിനാലാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്നാണ് മറ്റ് ചിലർ മറുപടിയായി കുറിച്ചത്. ആദ്യ സിനിമയുടെ പണിപ്പുരയിലാണ് വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ്. മകന്റെ സിനിമാ പ്രവേശനത്തിന് വേണ്ടി എല്ലാ കാര്യങ്ങളും വേണ്ടത് പോലെ ചെയ്തത് സംഗീതയാണെന്നും പ്രചരിച്ചിരുന്നു.
വിജയ്-സംഗീത ഡിവോഴ്സ് റൂമറുകൾക്ക് നടന്റെ കുടുംബ സുഹൃത്ത് സഞ്ജീവ് വെങ്കട്ടിന്റെ ഒരു അഭിമുഖം പുറത്ത് വന്നപ്പോൾ ചെറിയ ശമനമുണ്ടായിരുന്നു. ഒരു ടിവി ഷോയിൽ സംസാരിക്കുമ്പോൾ സഞ്ജീവ് വിജയിയുടെ വീട്ടിൽ അടിക്കടി വിസിറ്റ് നടത്തുന്നതിനെ കുറിച്ചും സംഗീതയുടെ കൈപുണ്യത്തെ കുറിച്ചും സഞ്ജീവ് സംസാരിച്ചിരുന്നു. സംഗീത നടനെ വിട്ട് ലണ്ടനിലേക്ക് താമസം മാറിയെന്ന ഊഹാപോഹങ്ങളാണ് സഞ്ജീവിന്റെ അഭിമുഖത്തോടെ ഇല്ലാതായത്.
അതുപോലെ സംഗീതയുമായി ബന്ധപ്പെട്ട ഒരു ചോദ്യം അഭിമുഖത്തിൽ വന്നപ്പോൾ വിജയിയുടെ പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല. അതും വിവാഹമോചനവുമായി ബന്ധപ്പെട്ട കിംവദന്തികൾ ശക്തമാകാൻ ഒരു കാരണമായിരുന്നു. ജനനായഗനാണ് ഇനി റിലീസിന് എത്താനുള്ള വിജയ് സിനിമ. ഈ സിനിമ കൂടി കഴിഞ്ഞാൽ പൂർണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് നടന്റെ പ്ലാൻ.


Click it and Unblock the Notifications











