അന്ന് തിരിച്ചറിഞ്ഞില്ല, നവ്യയെ പ്രശംസിക്കാൻ അമ്പിളിയെ താഴ്ത്തികെട്ടുന്നവർ; മലയാള സിനിമ പരി​ഗണിക്കാതെ പോയ നടി!

നിഷ്കളങ്കമായ ചിരിയും ശാലീന സൗന്ദര്യവുമായി എത്തി സിനിമാ-ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മാറിയ അഭിനേത്രിയും നർത്തകിയും എല്ലാമാണ് അമ്പിളി ദേവി. ബാലതാരമായി മിനിസ്ക്രീനിൽ അരങ്ങേറിയ അമ്പിളിക്ക് സിനിമയിലേക്കുള്ള വഴി വിശാലമാക്കി കൊടുത്തത് കലോത്സവ വേദികളാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കലാതിലകമായും അമ്പിളി തെരഞ്ഞെടുക്കപ്പെട്ടു.

തുടക്കം സിനിമയിലൂടെയാണെങ്കിലും നടി ഇപ്പോൾ സീരിയൽ രംഗത്താണ് സജീവം. രണ്ട് ആൺകുഞ്ഞുങ്ങളുടെ അമ്മയായ അമ്പിളിക്ക് വീടിനോട് ചേർന്ന് ഒരു നൃത്തവിദ്യാലയവുമുണ്ട്. മാത്രമല്ല ഷൂട്ടിങ് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി സ്റ്റേജ് പ്രോ​ഗ്രാമുകളുമായും അമ്പിളി സജീവമാണ്. 2000 മുതലാണ് അമ്പിളി സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. തുടക്കം സഹയാത്രികയ്ക്ക് സ്നേഹപൂർവം എന്ന സിനിമയിലൂടെയായിരുന്നു.

Ambili Devi
Photo Credit: Ambili Devi / Navya (Instagram)

കുഞ്ചാക്കോ ബോബന്റെ സഹോദരിയുടെ വേഷമായിരുന്നു. വലിയ സ്ക്രീൻ സ്പേസുള്ള കഥാപാത്രമൊന്നും ആയിരുന്നില്ലെങ്കിലും കിട്ടിയ റോൾ നടി മനോഹരമാക്കി. രണ്ടാമത് അമ്പിളി അഭിനയിച്ചത് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലായിരുന്നു. കേന്ദ്രകഥാപാത്രം അമ്പിളിയുടെ മീരയായിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു അമ്പിളിക്ക്.

ഈ സിനിമയും അമ്പിളിയും ഇപ്പോഴിതാ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ചിത്രത്തിൽ അരയ്ക്ക് താഴെയ്ക്ക് തളർന്ന പെൺകുട്ടിയാണ് അമ്പിളിയുടെ കഥാപാത്രം. സിനിമയിലൂടനീളം അമ്പിളിയുടെ കഥാപാത്രം ഇഴഞ്ഞ് നീങ്ങിയാണ് അഭിനയിച്ചിരിക്കുന്നത്. വെറും പതിനെട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മീരയെന്ന ഹെവി ക്യാരക്ടർ പക്വതയോടെ അമ്പിളി അവതരിപ്പിച്ചത്.

സിനിമയിലെ അമ്പിളിയുടെ സീനുകൾ വൈറലായതോടെ നടിയെ പ്രശംസിച്ച് കമന്റുകൾ നിറയുകയാണ്. അഭിനയത്തിൽ അമ്പിളി ദേവി എന്ന നടിക്ക് എത്രത്തോളം കഴിവുണ്ടെന്ന് മനസിലാക്കാൻ മീരയുടെ ദുഃഖവും മുത്തുവിൻ്റെ സ്വപ്നവും എന്ന സിനിമ തന്നെ ധാരാളം എന്ന ക്യപ്ഷനോടെയാണ് അമ്പിളിയുടെ സീനുകൾ പ്രചരിക്കുന്നത്. വൈകിയാണെങ്കിലും അമ്പിളിക്ക് അർഹമായ അംഗീകാരം പ്രേക്ഷകരിൽ നിന്നും ലഭിച്ചു.

ഒരു തവണ മാത്രം കാണാൻ കഴിയുന്ന കുറെ സിനിമകൾ മലയാളത്തിലുണ്ട്. അതിൽ ഒരു സിനിമയാണ് ഇത്. അമ്പിളിയുടെ കഥാപാത്രത്തിന്റെ ഇമോഷൻസ് കണ്ടിരിക്കാൻ കഴിയുന്നതല്ല, അമ്പിളി അഭിനയത്തിൽ വളരെ മിടുക്കിയാണ്, അന്ന് വളരെ കഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമാണെങ്കിലും അമ്പിളി അന്ന് വേണ്ടത്ര അം​ഗീകരിക്കപ്പെട്ടില്ല. പല ആവൃത്തി കണ്ട സിനിമയാണെങ്കിലും അമ്പിളി സിനിമയ്ക്കായി ഇട്ട പരിശ്രമം ഇപ്പോൾ മനസിലാകുന്നു.

Ambili Devi
Photo Credit: Ambili Devi / Instagram

പുരസ്കാരങ്ങൾ അർഹിച്ച പ്രകടനമായിരുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. കൂടുതൽ സിനിമകൾ അമ്പിളി അർഹിക്കുന്നുവെന്നും എന്നാൽ മലയാള സിനിമ നടിയെ വേണ്ടത്ര പരി​ഗണിച്ചതായി തോന്നിയിട്ടില്ലെന്നും ചിലർ കുറിച്ചു. സത്യത്തിൽ സങ്കടം തോന്നും ഒരാവശ്യവും ഇല്ലാതെ നവ്യ നായരെ പൊക്കി പറയാൻ അമ്പിളി പണ്ട് നേടിയ കലാ തിലകവുമായി ആളുകൾ താരതമ്യം ചെയ്യുന്നത് കാണുമ്പോൾ എന്നും കമന്റുകളുണ്ട്.

നവ്യയും അമ്പിളിയും കലോത്സവ വേദികളിൽ ഒരുമിച്ച് മാറ്റുരച്ചിട്ടുണ്ട്. അന്ന് വിജയം അമ്പിളിക്കൊപ്പമായിരുന്നു. പക്ഷെ സിനിമയിൽ താരപദവിയിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. എന്നാൽ കലോത്സവ വേദികളിൽ കാലിടറിയെങ്കിലും ഒരു സമയത്ത് മലയാള സിനിമയിലെ തിരക്കുള്ള അഭിനേത്രിയായിരുന്നു നവ്യ. ഇന്നും ഇടയ്ക്ക് നവ്യ നായികയായി സിനിമകൾ ചെയ്യാറുണ്ട്.

നവ്യയുടെ വിജയങ്ങളെ പ്രശംസിക്കാൻ ആരാധകർ പലപ്പോഴും അമ്പിളി ദേവി കലാതിലകം നേടുന്ന രം​ഗങ്ങൾ ഉപയോ​ഗിക്കാറുണ്ട്. ഇതേ കുറിച്ചുള്ള ചർച്ചകളും വൈറൽ വീഡിയോയ്ക്ക് താഴെ നടക്കുന്നുണ്ട്. അന്ന് പക്വതയില്ലാത്ത പ്രായത്തിൽ പരസ്പരം പഴിചാരി എങ്കിലും നവ്യയും അമ്പിളിയും ഇന്ന് നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. കല്യാണ കുറിമാനമാണ് അമ്പിളി അവസാനം അഭിനയിച്ച മലയാള സിനിമ. ‌

More from Filmibeat

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X