രഹസ്യ വിവാഹവും 13 വർഷത്തെ ദാമ്പത്യവും, അവസാനം കണ്ടത് മൂന്ന് വർഷം മുമ്പ്; അനന്യയുടെ ആദിത്യന് എന്ത് സംഭവിച്ചു?

ഒരു സമയത്ത് തെന്നിന്ത്യയിൽ സജീവമായിരുന്ന നായികയായിരുന്നു അനന്യ. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും താരമൂല്യമുള്ള അഭിനേത്രിയായിരുന്നു. അക്കാലത്ത് നടി നായികയായ സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. കുട്ടിക്കാലം മുതൽ സിനിമ അനന്യയുടെ ജീവിതത്തിന്റെ ഭാ​ഗമാണ്. വെള്ളിത്തിരയിലേക്ക് നടി എത്തുന്നത് ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു. അച്ഛൻ ​ഗോപാലകൃഷ്ണൻ നായർ നിർമാതാവായിരുന്നതിനാലാണ് ബാലതാരമായി അഭിനയിക്കാനുള്ള അവസരം അനന്യയ്ക്ക് ലഭിച്ചത്.

വൃദ്ധന്മാരെ സൂക്ഷിക്കുകയായിരുന്നു സിനിമ. ശേഷം അനന്യയെ കുറച്ച് വർഷത്തേക്ക് ബി​ഗ് സ്ക്രീനിൽ കണ്ടില്ല. പിന്നീട് വർഷങ്ങൾക്കുശേഷം 2008ൽ പോസിറ്റീവ് എന്ന സിനിമയിൽ നായികയായി തിരിച്ച് വരവ് നടത്തി. ശേഷം നാടോടികളിൽ അഭിനയിച്ചുകൊണ്ട് തമിഴിലേക്ക് അരങ്ങേറി. ആ സിനിമ വലിയ വിജയമായതോടെ തെന്നിന്ത്യയിൽ തിരക്കുള്ള നായികയായി.

Actress Ananya
Photo Credit: Actress Ananya / facebook fan page

പിന്നീട് 2012 വരെ തുടരെ തുടരെ നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴിലും മലയാളത്തിലും നായിക വേഷങ്ങൾ ചെയ്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് അനന്യയെ കുറിച്ച് ഒരു വാർത്ത പരക്കുന്നത്. നടി വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് തിരുപ്പതിയില്‍ വെച്ച് അതീവരഹസ്യമായി അനന്യ വിവാഹിതയായി എന്നാണ് 2012ൽ പ്രചരിച്ചത്.

വരന്റെ സ്ഥാനത്ത് മുഴങ്ങി കേട്ടത് ആഞ്ജനേയന്റെ പേരായിരുന്നു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. പക്ഷെ ആഞ്ജനേയൻ മുമ്പും വിവാ​ഹിതനായിട്ടുണ്ടെന്ന് അറിഞ്ഞതോടെ അനന്യയുടെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. പക്ഷെ ആഞ്ജനേയന്റെ ഭൂതകാലത്തെ കുറിച്ച് അനന്യയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നു.

അതിനാലാണ് നടി വീട്ടുകാർ എതിർത്തിട്ടും ആഞ്ജനേയൻ തന്നെ ഭർത്താവായി മതിയെന്ന് തീരുമാനിച്ചത്. രണ്ടാംകെട്ടുകാരനെ തന്നെ പങ്കാളിയായി മതിയെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ കാരണം പണമായിരിക്കുമെന്നാണ് അന്ന് അനന്യയ്ക്ക് നേരെ ഉയർന്ന വിമർശനം. പണത്തിൽ ഭ്രമിച്ചുപോയിയെന്നുള്ള പ്രചാരണങ്ങൾക്ക് നടി കൃത്യമായ മറുപടി പിന്നീട് നൽകി വിമർശകരുടെ വായടപ്പിച്ചു.

വിവാഹനിശ്ചയം കഴിഞ്ഞ സമയം തൊട്ട് കേട്ട ഒന്നായിരുന്നു ഞാൻ പുള്ളിയെ കണ്ടല്ല പുള്ളിയുടെ പണത്തിലാണ് വീണതെന്ന്. എന്റെ വീട്ടിലും അത്യാവശ്യം സൗകര്യങ്ങളോടെയാണ് ഞാൻ വളർന്നത്. ബോഡി ഷെയ്മിങുള്‍പ്പടെ ആഞ്ജനേയനെക്കുറിച്ച് വളരെ മോശം കാര്യങ്ങളായിരുന്നു പ്രചരിച്ചത്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞ് തന്നെയാണ് വിവാഹം നടത്തിയത്. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയിട്ടുള്ള കാലമത്രയും ഞങ്ങൾ നന്നായി മുമ്പോട്ട് പോകും എന്നാണ് വിശ്വാസമെന്നായിരുന്നു അനന്യ പറഞ്ഞത്.

Actress Ananya
Photo Credit: Actress Ananya / instagram

ഇരുവരും തമ്മിൽ ശരീര ഘടനയിലുള്ള വ്യത്യാസവും നടിയെ പരിഹസിക്കാനുള്ള മാർ​ഗമായി അന്ന് ചിലർ ഉപയോ​ഗിച്ചിരുന്നു. തുടക്കത്തിൽ വിവാഹത്തെ എതിർത്ത വീട്ടുകാർ അനന്യയും ആഞ്ജനേയനും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോൾ ഇരുവരേയും സ്വീകരിച്ചു. വാരിവലിച്ച് സിനിമകൾ ചെയ്യുന്നതിനോട് അനന്യയ്ക്ക് താൽപര്യമില്ല. നല്ല സിനിമകളും കഥാപാത്രങ്ങളുമാണ് ലക്ഷ്യം.

അപ്പൻ, സ്വർ​ഗം എന്നിവയാണ് അനന്യയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ. ഭർത്താവിനൊപ്പമുള്ള വിശേഷങ്ങളോ കുടുംബജീവിതത്തെ കുറിച്ചോ നടി എവിടേയും സംസാരിക്കാറില്ല. സോഷ്യൽമീഡിയയിൽ ഫോട്ടോകളും പങ്കുവെക്കാറില്ല. അവസാനമായി ആഞ്ജനേയനെ അനന്യയ്ക്കൊപ്പം കണ്ടത് നടിയുടെ സഹോദരന്റെ വിവാഹത്തിന് എത്തിയപ്പോഴാണ്. അന്ന് സജീവ സാന്നിധ്യമായിരുന്നു ആഞ്ജനേയൻ.

പിന്നീട് ആഞ്ജനേയന് എന്ത് സംഭവിച്ചു?, ഇരുവരും വേർപിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. കഴിഞ്ഞ ദിവസം പുത്തൻ മേക്കോവറിൽ ബോൾഡായി ബോളിവുഡ് സ്റ്റൈലിൽ നടി നടത്തിയ ഫോട്ടോഷൂട്ട് വൈറലായിരുന്നു. പ്രായം മുപ്പത്തിയെട്ടിൽ എത്തിയെങ്കിലും ഫിറ്റ്നസിൽ നടി ഒരിക്കലും കോംപ്രമൈസ് ചെയ്യാറില്ല. തമിഴിൽ സിനിമകൾ ചെയ്യാൻ ആവശ്യപ്പെട്ടും നിരവധി കമന്റുകൾ നടിയുടെ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടാറുണ്ട്.

More from Filmibeat

Read more about: ananya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X