സായ് പല്ലവി ബഡഗ ഗോത്ര വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബാം​ഗം, നടിയുടെ സഹോദരിയുടെ വിവാഹം ചർ‌ച്ചയാകുന്നു!

മലയാളികളോടെന്നല്ല തെന്നിന്ത്യൻ സിനിമാ പ്രേമികളോട് സായ് പല്ലവിയെ കുറിച്ച് പറയണമെങ്കിൽ ആമുഖം ആവശ്യമില്ല. മലർ മിസ് എന്ന ഒരു കഥാപാത്രം കൊണ്ട് പ്രേക്ഷക മനസിൽ ചിരപ്രതിഷ്‌ഠ നേടിയ താരമാണ് സായ് പല്ലവി. പ്രേമത്തിനുശേഷം നടിയുടെ കരിയർ ​ഗ്രാഫ് ഉയർന്നിട്ടേയുള്ളു. മുപ്പത്തിരണ്ടുകാരിയായ സായ് പല്ലവി കൈ നിറയെ സിനിമകളുമായി തിരക്കിലാണ്. കുറച്ച് ദിവസം മുമ്പായിരുന്നു സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെ വിവാഹം നടന്നത്.

പൂജയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സായ് പല്ലവിയുടെ ഫാൻസ് പേജുകളിലൂടെ പ്രചരിച്ചപ്പോൾ ആരാധകരെല്ലാം അമ്പരന്നു. അതിന് കാരണം പൊതുവെ കണ്ട് വരാറുള്ള രീതിയിലുള്ള ചടങ്ങുകളോ വസ്ത്രധാരണമോ ഒന്നുമായിരുന്നില്ല പൂജയുടെ വിവാഹ​ത്തിന് ഉണ്ടായിരുന്നത് എന്നതാണ്.

Sai Pallavi Sister Pooja Kannan

എല്ലാം വളരെ വിചിത്രമായിരുന്നു. കേരള സാരിയുടേതിന് സമാനമായ നേർത്ത ​ഗോൾഡൺ ബോഡറുള്ള സിംപിൾ വർക്കുള്ള വെളുത്ത സാരിയായിരുന്നു വധു പൂജയുടെ വേഷം. ​ഗോൾഡൺ ബോഡറുള്ള മുണ്ടും ഷർ‌ട്ടുമായിരുന്നു വരന്റെ വേഷം. വെള്ളമുണ്ട് തലയില്‍ കെട്ടിയാണ് വധൂ വരന്മാര്‍ താലി കെട്ട് ചടങ്ങിന് എത്തിയത്. വധുവായിട്ട് കൂടിയും ആഭരണങ്ങൾ ഒന്നും തന്നെ താലികെട്ട് ചടങ്ങിന് വധു ധരിച്ചിരുന്നില്ല.

വധുവും വരനും മാത്രമല്ല വിവാഹത്തിന് പങ്കെടുക്കാൻ എത്തിയവരെല്ലാം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. എന്തിന് ഏറെ പറയുന്നു... വധുവിന്റെ ചേച്ചിയായ സായ് പല്ലവി വെളുത്ത നിറത്തിലുള്ള സോഫ്റ്റ് സിൽ‌ക്ക് സാരിയും പേൾ മാലയും കമ്മലും വളകളുമായിരുന്നു അതിനൊപ്പം ധരിച്ചത്. സിംപിൾ മേക്കപ്പിലും അതിസുന്ദരിയായിരുന്നു സായ് പല്ലവി. പൂക്കളാൽ നിറഞ്ഞ് നിൽക്കുന്ന രീതിയിലായിരുന്നു കതിർ മണ്ഡപം.

പൂജയുടെ വിവാഹ ചടങ്ങുകൾ വൈറലായപ്പോൾ എല്ലാവരും അന്വേഷിച്ചത് വ്യത്യസ്തമായ വിവാ​ഹ ചടങ്ങിന് പിന്നിലെ കാരണമായിരുന്നു. സായ് പല്ലവി തന്നെ അതിനുള്ള മറുപടി തുടക്ക കാലത്തെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ബഡഗ ഗോത്ര വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബമാണ് നടിയുടേത്. അതുകൊണ്ട് തന്നെ അവിടുത്തെ വിശ്വാസപ്രകാരമുള്ള പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിനീതാണ് പൂജയെ വിവാഹം ചെയ്തത്.

ഈ വര്‍ഷം ജനുവരി 21നായിരുന്നു പൂജയുടേയും വിനീതിന്റേയും വിവാഹ നിശ്ചയം. ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകളായാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.

Sai Pallavi Sister Pooja Kannan

താലികെട്ടിന് ശേഷമുള്ള ചടങ്ങുകളിൽ‌ ചുവന്ന സാരിയിൽ റോയൽ ലുക്കിലാണ് പൂജ പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ മുൻനിര നടിയായിട്ട് കൂടിയും ഒരു സെലിബ്രിറ്റി വെഡ്ഡിങിന്റെ പ്രതീതിയൊന്നും പൂജയുടെ വിവാഹ ചടങ്ങിന് ഉണ്ടായിരുന്നില്ല. കൂടാതെ സിനിമാ മേഖലയിലുള്ളവർ ആരും തന്നെ ചടങ്ങിൽ പങ്കെടുത്തിട്ടുമില്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

വിവാഹത്തിന് മുന്നോടിയായി നടന്ന സം​ഗീത് പാർട്ടിയിലും തിളങ്ങിയത് സായ് പല്ലവിയാണ്. സഹോദരിക്കൊപ്പമായിരുന്നു താരത്തിന്റെ ഡാൻസ്. കൂടാതെ ബഡ​ഗ സ്റ്റൈലിലുള്ള നൃത്തം ചെയ്യുന്ന നടിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. അതുപോലെ തന്നെ സായ് പല്ലവിയുടെ വിവാഹവും വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. സായ് പല്ലവി ഒരാളുമായി പ്രണയത്തിൽ ആണെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്.

എന്നാൽ ഇത്തരം പ്രചരണങ്ങളിൽ വ്യക്തത വരുത്താൻ നടി ഇതുവരെ തയ്യാറായിട്ടുമില്ല. സായ് പല്ലവി വിവാഹിതനായ ഒരു നടനുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും ഒടുവിൽ വന്ന പ്രചരണം. നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. എസ്‌കെ 21, രാമായണ, തണ്ടേല്‍ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X