അഹാനയുടെ ഉറ്റ ചങ്ങാതി... നയൻ-വിക്കി വിവാഹത്തിന് ക്ഷണം ലഭിച്ച മലയാളികളിൽ ഒരാൾ; റിയ നജാമിനെ കുറിച്ച് ചർച്ചകൾ!

സൗഹൃദത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരപുത്രിയാണ് അഹാന കൃഷ്ണ. താനും കുടുംബവുമായി ബന്ധപ്പെട്ട എല്ലാ സന്തോഷനിമിഷങ്ങളിലും പങ്കെടുക്കാൻ സുഹൃത്തുക്കളേയും താരപുത്രി ക്ഷണിക്കാറുണ്ട്. അഹാനയുടെ ഉറ്റ ചങ്ങാതിമാരിൽ ഒരാളാണ് റിയ നജാം. നടിയുടെ സോഷ്യൽമീഡിയ പേജിലും വ്ലോ​ഗുകളിലുമെല്ലാം റിയയുടെ സാന്നിധ്യം കാണാം. ഇരുപത്തിയൊന്ന് വർഷത്തോളമായ സൗഹൃദമാണ് റിയയും അഹാനയും തമ്മിൽ.

ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. സ്കൂൾ കാലം മുതൽ തുടങ്ങിയ സൗഹൃദം ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയയാണ് കൃഷ്ണ സിസ്റ്റേഴ്സിന്റെ ആരാധകർക്കിടയിൽ ചർച്ച വിഷയം. അതിന് കാരണം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന റിയയുടെ ചില ഫോട്ടോകളാണ്.

Ahaana Krishna
Photo Credit: Ahaana Krishna / Rhea Najam

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷിനും ഒപ്പം നിൽക്കുന്ന റിയയുടെ ചിത്രങ്ങൾ നിരവധി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. രണ്ടര വർഷം മുമ്പ് നടന്ന നയൻതാരയുടെ വിവാഹത്തിന് ക്ഷണം ലഭിച്ച ചുരുക്കം ചില മലയാളികൾ ഒരാളും റിയ നജാമാണ്. മലയാളി ആയിരുന്നിട്ടും മലയാള സിനിമയിലൂടെ തുടക്കം കുറിച്ചിട്ടും തന്റെ വിവാഹത്തിന് മലയാളം ഇന്റസ്ട്രിയിൽ നിന്ന് ദിലീപ് അടക്കം വിരലിലെണ്ണാവുന്ന താരങ്ങളെ മാത്രമാണ് നയൻതാര ക്ഷണിച്ചത്.

നയൻതാരയുടെ സൗഹൃദ വലയത്തിൽ അഹാനയുടെ സുഹൃത്ത് റിയ ഇടംപിടിച്ചതിനും നിരവധി കാരണങ്ങളുണ്ട്. അഹാനയെപ്പോലെ തന്നെ റിയയും സിനിമാ മേഖലയിൽ തന്നെയാണ് ചുവടുറപ്പിച്ചിരിക്കുന്നത്. നയൻതാരയുമായി റിയയ്ക്ക് സൗഹൃദം വന്നതും സിനിമയിലൂടെയാണ്.

നിരവധി ഫീച്ചർ സിനിമകൾക്ക് ക്രിയേറ്റീവ് ഡയറക്ടർ, പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് റിയ. കാത്തുവാക്ക്ലെ രണ്ട് കാതൽ പോലുള്ള വിഘ്നേഷ് ശിവൻ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും റിയ പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെയാണ് താരദമ്പതികളുമായി റിയ അടുപ്പത്തിലാകുന്നത്. ഒരിക്കൽ സിന്ധുവും റിയയെ കുറിച്ചും തെന്നിന്ത്യൻ ഇന്റസ്ട്രിയിലെ താരങ്ങളുമായി റിയയ്ക്ക് സൗഹൃദം വന്നതിന് പിന്നിലെ കഥയും പങ്കിട്ടിരുന്നു.

സ്കൂൾ കാലം മുതലുള്ള അഹാനയുടെ കൂട്ടുകാരിയാണ് റിയ. പ്രമുഖ കൊറിയോ​ഗ്രഫർ സജ്ന നജാമിന്റെ മകളാണ് റിയ. അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ റിയ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും പ്രൊഡക്ഷൻ ഹൗസിൽ അസിസ്റ്റന്റ് ഡയരക്ടറായും പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് സിന്ധു പറഞ്ഞത്. ഒരു ​ഗായിക കൂടിയ റിയ നജാം.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

അഹാനയുടെ സുഹൃത്തായിട്ടല്ല കുടുംബാം​ഗത്തെപ്പോലെയാണ് റിയയെ കൃഷ്ണകുമാറും സിന്ധുവും എല്ലാം സ്നേഹിക്കുന്നത്. പല കാര്യങ്ങളിലും കൃഷ്ണകുമാറിന്റെ ഉപദേശങ്ങൾ റിയ ചോദിക്കാറുമുണ്ട്. അക്കാ‍ഡമിക്കലി ബ്രില്യന്റാണെങ്കിലും കലയോടാണ് ചെറുപ്പം മുതൽ അഹാനയ്ക്ക് താൽപര്യം. അങ്ങനെയാണ് കോളേജ് കാലത്ത് തന്നെ സിനിമയിലേക്ക് എത്തുന്നത്. അച്ഛന്റെ പാതയിലൂടെ ആദ്യ സിനിമയിലേക്ക് എത്തിയത് അഹാനയാണെങ്കിലും ഇതുവരെയും നല്ല അവസരങ്ങൾ അഹാനയ്ക്ക് അധികം ലഭിച്ചിട്ടില്ല.

മുപ്പതുകാരിയായ അഹാന ഇതുവരെ പത്ത് സിനിമകൾ ചെയ്തു. അതിൽ ശ്ര​ദ്ധിക്കപ്പെട്ടതും പ്രശംസ നേടിയതും ടൊവിനോയ്ക്കൊപ്പം ചെയ്ത ലൂക്ക മാത്രമാണ്. അടുത്തിടെ റിലീസായ കല്യാണി പ്രിയദർശൻ സിനിമ ലോകയിൽ സെക്കന്റുകൾ മാത്രം ദൈർ​ഘ്യം വരുന്നൊരു റോളും നടി ചെയ്തിരുന്നു. അഭിനയത്തോളം നടിക്ക് പ്രിയപ്പെട്ടതാണ് സംവിധാനവും.

ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക്ക് വീഡിയോ തോന്നൽ ഹിറ്റായിരുന്നു. അഹാനയുടെ വഴിയെ സഹോദരിമാരായ ഇഷാനിയും ഹൻസികയും സിനിമയിലേക്ക് എത്തിയിരുന്നു. ഇഷാനി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന കാളിദാസ് ജയറാം സിനിമയായ ആശകൾ ആയിരത്തിൽ നായിക വേഷം ചെയ്യുകയാണ്. കാളിദാസ് മാത്രമല്ല ജയറാമും ഈ സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X