'പട്ടിണിപോലെ തന്നെ ബുദ്ധിമുട്ടാണ് ഒറ്റപ്പെടലും തുണയില്ലാത്തതും, രണ്ടാം വിവാഹമെന്ന് പറഞ്ഞ് കൊച്ചാക്കേണ്ടതില്ല'
കഴിഞ്ഞ ദിവസമായിരുന്നു നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടി അർച്ചന കവിയുടെ വിവാഹം. യാതൊരു സൂചനയും നൽകാതെയാണ് അർച്ചന വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കിട്ട് താൻ പ്രണയത്തിലാണെന്ന സൂചന അർച്ചന നൽകിയിരുന്നു. കാപട്യം നിറഞ്ഞ ഇന്നത്തെ ലോകത്ത് ഞാൻ ഒരു നല്ലവനായ പങ്കാളിയെ കണ്ടെത്തി എന്നായിരുന്നു അർച്ചനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.
പിന്നാലെയാണ് വിവാഹ ചിത്രങ്ങളും സൽക്കാരത്തിന്റെ വീഡിയോകളും പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അർച്ചനയുടെ വിവാഹം. റിക്ക് വര്‍ഗീസാണ് വരന്‍. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് അവതാരക ധന്യാ വര്‍മയാണ് ആദ്യം വിവാഹ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.

അർച്ചനയുടെ ആദ്യ വിവാഹം 2016ൽ അടുത്ത സുഹൃത്തായിരുന്ന അബീഷ് മാത്യുവും ആയിട്ടായിരുന്നു. നാല് വർഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം ഇരുവരും 2021ൽ വിവാഹമോചിതരായി. വിവാഹമോചനത്തെ കുറിച്ചും പിന്നാലെ വന്ന ഡിപ്രഷനെ കുറിച്ചുമെല്ലാം അർച്ചന പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു. റിക്കും അർച്ചനയും ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്.
പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. റിക്കിന്റെ ആദ്യ വിവാഹമാണ്. ഞാനൊരു ഫാമിലി പേഴ്‌സണാണ്. കുടുംബവും ഞാനും വളരെ ക്ലോസാണ്. സ്വാഭാവികമായും എന്റെ പങ്കാളിയുടെ മാതാപിതാക്കളുമായും ഞാന്‍ അങ്ങനെയായിരിക്കും. റിക്കിന്റെ അച്ഛന്‍ ഭയങ്കര സ്വീറ്റാണ്. വളരെ നല്ല വ്യക്തികളാണ് അവനെ വളര്‍ത്തിയത്.
എന്തുകൊണ്ട് റിക്ക് ഇങ്ങനെയായി എന്ന് ചോദിച്ചാല്‍ അത് വേറൊന്നും കൊണ്ടല്ല. വളരെ നല്ല രണ്ട് വ്യക്തികളാണ് അവനെ വളര്‍ത്തിയത്. റിക്കിന്റെ അമ്മ എനിക്ക് സുഹൃത്താണ് എന്നാണ് റിക്കിനെ കുറിച്ച് ധന്യ വർമയുമായി സംസാരിക്കവെ അർച്ചന പറഞ്ഞത്. പൊതുവെ സെലിബ്രിറ്റികൾ വിവാഹമോചനത്തിനുശേഷം വീണ്ടും വിവാഹ ജീവിതത്തിലേക്ക് കടന്നാൽ പല തരത്തിലുള്ള പരിഹാസ കമന്റുകൾ ലഭിക്കും. അർച്ചനയ്ക്കും അത്തരം കമന്റുകൾ നിരവധി ലഭിച്ചിരുന്നു.
മാത്രമല്ല പല ഓൺലൈൻ മീഡിയകളുടെ യുട്യൂബ് ചാനലുകളും നടിയെ പരിഹസിക്കുന്ന രീതിയിലും രണ്ടാം വിവാഹമെന്ന് എടുത്ത് പറഞ്ഞും ക്യാപ്ഷനുകൾ ഇട്ടിരുന്നു. ഇതിന് എതിരെ പ്രേക്ഷകർ ശക്തമായി തന്നെ പ്രതികരിച്ചു. അർച്ചനയെ പിന്തുണച്ചായിരുന്നു ഏറെയും കമന്റുകൾ. ആദ്യത്തേത് മോശം അനുഭവം ആയാൽ അതിൽ നിന്ന് വിട്ട് മറ്റൊന്ന് നോക്കുന്നത് നല്ലതാണ്.

കാരണം പട്ടിണി പോലെ തന്നെ ബുദ്ധിമുട്ടാണ് ഒറ്റപ്പെടലും ഒരു തുണ ഇല്ലാത്ത അവസ്ഥയും ഒരു സോഷ്യൽ മീഡിയയ്ക്കും യാത്രയ്ക്കും പണത്തിനും ഫെയിമിനും അത് പരിഹരിക്കാൻ കഴിയില്ല. അങ്ങനെയാണ് മനുഷ്യന്റെ ഒരു രീതി, ഈ ഒന്നാം വിവാഹം രണ്ടാം വിവാഹം എന്നൊക്കെ ക്യാപ്ഷനിട്ട് ആ സ്ത്രീയെ നാറ്റിക്കാമെന്ന് വിചാരിച്ചുവെങ്കിൽ തെറ്റി. ഒരു ബന്ധം പരാജയപ്പെട്ടുവെന്ന് കരുതി പിന്നെ അവർ ജീവിക്കരുത് എന്നാണോ പറയുന്നത്?.
അർച്ചന റിക്കിനൊപ്പം ഹാപ്പിയാണ്. മറ്റുള്ളവർ സന്തോഷമായി ജീവിക്കട്ടെ. അത് കണ്ട് നമുക്കും സന്തോഷിക്കാം, കല്യാണം കഴിക്കുന്നവർ ആദ്യ വിവാഹമെന്ന് പറയാറുണ്ടോ?. പിന്നെന്തിന് രണ്ടാം വിവാഹമെന്ന് എടുത്ത് പറയുന്നു? എന്നിങ്ങനെ നീളുന്നു കമന്റുകൾ. വിവാഹശേഷം അർച്ചന മലയാളത്തിൽ സിനിമകൾ ചെയ്തിരുന്നില്ല.
പത്ത് വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിന്നു. അടുത്തിടെ ഐഡന്റിറ്റി എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് തിരികെ വന്നത്. യുട്യൂബ് ചാനലുമായും അർച്ചന സജീവമാണ്. നീലത്താമരയുടെ റീമേക്കിലൂടെയാണ് അര്‍ച്ചന വെള്ളിത്തിരയിലെത്തുന്നത്. റിക്കിന്റെ ജോലി മറ്റ് വിവരങ്ങൾക്കെല്ലാം അർച്ചന സ്വകാര്യത നൽകുന്നുണ്ട്.


Click it and Unblock the Notifications











