ഫഹദിനെയോ മോഹന്‍ലാലിനെയോ മികച്ച നടനാക്കിയാല്‍ അത് ജോജുവിനോട് ചെയ്യുന്ന പാപമെന്ന് ആരാധകര്‍!
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിനായി ഉറ്റുനോക്കുകയാണ് എല്ലാവരും. സിനിമ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന തിരക്കിലാണ് ജൂറി അംഗങ്ങള്‍. ആദ്യഘട്ട സ്‌ക്രീനിംഗ് പൂര്‍ത്തിയായെന്നുള്ള വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മികച്ച നടനുള്ള പോരാട്ടം കനക്കുകയാണെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ ജയസൂര്യ എന്നിവരാണ് അവസാനഘട്ട ലിസ്റ്റിലുള്ളതെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. ജയസൂര്യയ്ക്ക് നേരത്തെയും അവാര്‍ഡ് നഷ്ടമായിട്ടുണ്ടെന്നും ഇത്തവണ താരത്തിന് ലഭിക്കെട്ടയെന്നാശംസിച്ച് സംവിധായകനായ വിനയനും രംഗത്തുവന്നിരുന്നു. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം ലിസ്റ്റില്‍ ഇടംപിടിച്ചത്.
കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍ ഈ മൂന്ന് ചിത്രങ്ങളുമായാണ് ഫഹദ് ഫാസില്‍ മികച്ച നടനായി മത്സരിക്കുന്നത്. ഒടിയന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് മോഹന്‍ലാല്‍ ഇടംപിടിച്ചത്. ആരായിരിക്കും മികച്ച നടനെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ അരങ്ങുതകര്‍ക്കുകയാണ്. എന്നാല്‍ ജോജു ജോര്‍ജ് എന്താണ് ലിസ്റ്റില്‍ ഇല്ലാത്തതെന്നായിരുന്നു പലരും ചോദിച്ചത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ജോജുവിന് അവാര്‍ഡ് നിഷേധിച്ചാല്‍ അത് വലിയ പാപമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച
ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി പിന്നീട് മുന്‍നിരയിലേക്കെത്തി താരമായി മാറിയവര്‍ നിരവധിയാണ്. ജോസഫിലൂടെ ജോജുവിന്റെ സിനിമാജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മുന്‍പ് അപമാനിച്ചവരും വിമര്‍ശിച്ചവരുമെല്ലാം താരത്തിന്‍രെ പ്രകടനത്തിന് കൈയ്യടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. അസാമാന്യ അഭിനയമികവിലൂടെ ഞെട്ടിക്കുകയായിരുന്നു. ആ കണ്ണുകളിലെ ദൈന്യതയും പ്രതികാരവും പകയുമൊക്കെയാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്.

ജോജുവിന്റെ അഭിനയമികവ്
ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. തന്റെ നായികയായി അ്ഭിനയിക്കാന്‍ പോലും തയ്യാറാവാതിരുന്ന താരങ്ങളെക്കുറിച്ച് വരെ താരം തുറന്നുപറഞ്ഞിരുന്നു. അന്ന് തന്നെ വേദനിപ്പിച്ചവര്‍ പോലും ഇപ്പോഴത്തെ നേട്ടത്തിലേക്കെത്താന്‍ പ്രേരിപ്പിച്ചുവെന്നായിരുന്നു താരം പറഞ്ഞത്.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാവുന്നത്
ഇത്തവണ മികച്ച നടനുള്ള അവാര്‍ഡ് ജോജുവിനാവണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. സോഷ്യല്‍ മീഡിയയിലൂടെ വോട്ടിങ്ങിലെല്ലാം ഇത് പ്രകടവുമാണ്. എന്നാല്‍ ആദ്യഘട്ട സ്‌ക്രീനിങ്ങ് പൂര്‍ത്തിയാക്കിയെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ജോജുവും ജോസഫും ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ജയസൂര്യയും ഫഹദും മികച്ച അഭിനേതാക്കളാമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ല. എന്നാല്‍ ജോസഫിലൂടെയാണ് ജോജു തനിക്കും നായകനാവാമെന്നും നന്നായി അഭിനയിക്കാനാവുമെന്നും തെളിയിച്ചത്.

ജോസഫിനോട് ചെയ്യുന്ന ക്രൂരത
മോഹന്‍ലാലിനോ ഫഹദിനോ അവാര്‍ഡ് നല്‍കുകയാണെങ്കില്‍ അത് ജോജുവിനോടും ജോസഫിനോടും ചെയ്യുന്ന ക്രൂരതയായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ വരാതിരിക്കട്ടെയെന്ന അഭിപ്രായവും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജോസഫിനെ അവഗണിക്കുന്ന തരത്തിലാവരുത് കാര്യങ്ങളെന്നുമാണ് ആരാധകരുടെ മുന്നറിയിപ്പ്.

തിയേറ്ററുകളില്‍ നിന്നും മാറ്റി
മികച്ച സിനിമയായിരുന്നിട്ട് കൂടി തിയേറ്ററുകളില്‍ നിന്നും പെട്ടെന്ന് തന്നെ ജോസഫിനെ മാറ്റിയിരുന്നു. മുന്‍നിര താരങ്ങളുടെ ചിത്രങ്ങളെത്തിയപ്പോഴായിരുന്നു ജോസഫിനെ തഴഞ്ഞത്. തിയേറ്ററുകളില്‍ നിന്നും നേരിട്ട അവഗണന സംസ്ഥാന അവാര്‍ഡിലും പ്രതിഫലിക്കുമോയെന്നാണ് മറ്റ് ചിലരുടെ ചോദ്യം.

മണിയുടെ അനുഭവം?
നേരത്തെ കലാഭവന്‍ മണിക്കുണ്ടായ അനുഭവമായിരിക്കുമോ ഇത്തവണ ജോജുവിനെ കാത്തിരിക്കുന്നതെന്ന സംശയവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. മണിക്കായിരിക്കും പുരസ്‌കാരമെന്ന് എല്ലാവരും വിലയിരുത്തിയെങ്കിലും മോഹന്‍ലാലിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. വാനപ്രസ്ഥത്തിലെ അഭിനയത്തിലൂടെയായിരുന്നു അദ്ദേഹത്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. ഇത്തവണത്തെ മികച്ച നടനും മോഹന്‍ലാലായിരിക്കുമോ, നാളുകള്‍ക്കുള്ളില്‍ അതേക്കുറിച്ചുള്ള വിവരം ലഭ്യമാവും.


Click it and Unblock the Notifications