രാജയുടെ രണ്ടാം വരവ് അതിഗംഭീരം! ഇനി ആ ബിലാല്‍ വന്നാലോ? 12 വര്‍ഷത്തിന് ശേഷം! ആവേശത്തോടെ ആരാധകര്‍! കാണൂ
Recommended Video
കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കാറുള്ളത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രങ്ങളിലൊന്നായ മധുരരാജ ഏപ്രില്‍ 12നാണ് തിയേറ്ററുകളിലേക്കെത്തിയത്. വിഷുവിന് മുന്നോടിയായെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച സിനിമയായിരുന്നു ഇത്. കുട്ടികളേയും കുടുംബ പ്രേക്ഷകരേയും ത്രസിപ്പിക്കുന്ന തരത്തിലുള്ള എല്ലാ ചേരുവകളുമായാണ് ചിത്രമെത്തിയത്. രാജ നേരത്തെ വന്നപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ രണ്ടാംവരവിലും തൃപ്തരാണ്. മമ്മൂട്ടിയുടെ ഫൈറ്റിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.
രാജയെന്ന കഥാപാത്രത്തേയും അദ്ദേഹത്തിന്റെ ഡയലോഗുകളും മാനറിസവുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. നീണ്ടനാളത്തെ കാത്തിരിപ്പിന് വിരമാമിട്ട് 9 വര്‍ഷത്തിന് ശേഷമാണ് രാജ വീണ്ടും അവതരിച്ചത്. രാഷ്ട്രീയക്കാരാനായാണ് ഇത്തവണ രാജയെത്തിയത്. മധുരയില്‍ നിന്നുള്ള വരവിന് പ്രത്യേകതകളുമേറെയായിരുന്നു. വന്‍താരനിരയുമായാണ് മധുരരാജ എത്തിയത്. മമ്മൂട്ടിക്കായി ഒരു സിനിമയെക്കുറിച്ച് ആലോചിച്ചിരിക്കുന്നതിനിടയിലാണ് അദ്ദേഹം തന്നെ രാജയുടെ രണ്ടാംഭാഗത്തിനെക്കുറിച്ച് ചോദിച്ചത്. പിന്നീടാണ് ഗൗരവകരമായ ചര്‍ച്ചകള്‍ നടന്നതും മധുരരാജ പിറന്നതുമെന്നും സംവിധായകനും തിരക്കഥാകൃത്തും വ്യക്തമാക്കിയിരുന്നു. 9 വര്‍ഷത്തിന് ശേഷമുള്ള രാജയുടെ വരവിനെ സ്വീകരിച്ച പ്രേക്ഷകര്‍ ബിലാലിന്റെ രണ്ടാംവരവിനേയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല. ബിലാലിന്റെ വരവിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്.

രണ്ടാം വരവിലും തകര്‍ത്തു
രാജ ഡബിള്‍ സ്‌ട്രോംഗല്ല ട്രിപ്പിള്‍ സ്‌ട്രോംഗാണ്. ഈ ഡയലോഗുമായാണ് രണ്ടാംതവണ മമ്മൂട്ടിയെത്തിയത്. മധുരയില്‍ നിന്നുള്ള വരവിന് തുടക്കം മുതല്‍ത്തന്നെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ആരാധകരെ കോരിത്തരിപ്പിക്കുന്ന തരത്തിലുള്ള കൊലമാസ്സ് രംഗങ്ങളും പൊട്ടിച്ചിരിയുണര്‍ത്തുന്ന സീനുകളും അവസാന പകുതിയിലെ കിടിലന്‍ ആക്ഷനുമൊക്കെയായി കംപ്ലീറ്റ് ഫണ്‍ പാക്കേജാണ് ചിത്രമെന്നായിരുന്നു പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയത്. 9 വര്‍ഷത്തിന് ശേഷമുള്ള വരവ് നിസ്സാരമല്ലെന്ന് അണിയറപ്രവര്‍ത്തകരും പറഞ്ഞിരുന്നു.

രാജയ്ക്ക് പിന്നാലെ ബിലാല്‍
ചില കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ബോക്‌സോഫീസിനെ പ്രകമ്പനം കൊള്ളിച്ചുള്ള വരവുകള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. അതിനാല്‍ത്തന്നെ അത്തരത്തിലുള്ള കഥാപാത്രങ്ങളെ പുനവതിരിപ്പിക്കാനായി സംവിധായകരും ശ്രമിക്കാറുണ്ട്. താനാഗ്രഹിച്ചില്ലെങ്കില്‍ക്കൂടിയും അത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്നായിരുന്നു നേരത്തെ മമ്മൂട്ടി ഇതേക്കുറിച്ച് പറഞ്ഞത്. രാജയ്ക്ക് പിന്നാലെ ബിലാലും കോട്ടയും കുഞ്ഞച്ചനുമൊക്കെ രണ്ടാം വരവിനായി തയ്യാറെടുക്കുകയാണ്. അമല്‍ നീരദ്- മമ്മൂട്ടി കോംപിനേഷനിലെ ബിഗ് ബി എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണെന്ന് അന്നേ ആരാധകര്‍ വിധിയെഴുതിയാണ്.

പ്രഖ്യാപനം വൈറലായി
ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ എത്തുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. മേരി ടീച്ചറുടെ മൂത്ത മകനായ ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ മാസ്സ് എന്‍ട്രിയും ഡയലോഗുമൊക്കെ ഇന്നും ആരാധകര്‍ മറന്നിട്ടില്ല. കൊച്ചി പഴയ കൊച്ചിയല്ല, ബിലാലും പഴയ ബിലാല്ല തുടങ്ങിയ ഡയലോഗുകള്‍ ഇന്നും മിമികക്രി വേദികളില്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട്. ബിലാലിന്‍രെ പോസ്റ്ററും ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്.

അടുത്ത് തന്നെ തുടങ്ങും
ഒന്നിനൊന്ന് വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. കഥയും തിരക്കഥയും ഓക്കേയാണെങ്കില്‍ നവാഗതരെന്നോ , പരിചയസമ്പന്നരെന്നോ എന്നൊന്നും അദ്ദേഹം നോക്കാറില്ല. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലരായി നിരവധി പേര്‍ എത്തിയിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത ചൂട് കാരണം സിനിമയുടെ ചിത്രീകരണം വൈകുന്നേരമാണ് നടക്കുന്നത്. അതിരപ്പിള്ളിയില്‍ വെച്ചാണ് ചിത്രീകരണം നടക്കുന്നത്. ഈ സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ബിലാലിലേക്ക് മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ബിലാലിനെ കാത്തിരിക്കുന്നു
ഒട്ടേറെ പ്രത്യേകതകളുമായാണ് രാജ വീണ്ടുമെത്തിയത്. ബിലാലിന്റെ രണ്ടാം വരവിലെ വിശേഷങ്ങളെക്കുറിച്ച് അറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്ന് വിവരവുമായി സംവിധായകനെത്തിയിരുന്നു. കൊലകൊല്ലി വരവുമായിത്തന്നെയാവും ബിലാല്‍ എത്തുകയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍
സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് മമ്മൂട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ്ബി മാസ്സെങ്കില്‍ ബിലാല്‍ കൊലമാസ്സായിരിക്കുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. രണ്ടാം വരവിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തി തന്നെയാണ് മമ്മൂട്ടി മുന്നേറുന്നത്. രാജയുടെ വരവോടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്. അതിനാല്‍ത്തന്നെ ബിലാലും നിരാശപ്പെടുത്തില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications











