എല്ലാത്തിലും നിറഞ്ഞ് നിൽക്കുന്നത് അമൃത, അർപ്പിതയുടെ സഹോദരിയാണോ അമൃത?, ചർച്ചയായി താരപത്നിയും ​ഗായികയും!

മറ്റുള്ള മലയാള താരങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അതുകൊണ്ട് തന്നെയാണ് മറ്റുള്ള താരപുത്രന്മാർക്ക് ലഭിച്ചതിനേക്കാൾ ജനപ്രീതി കുറഞ്ഞ സമയത്തിനുള്ളിൽ ധ്യാനിന് ലഭിച്ചതും. അച്ഛൻ ശ്രീനിവാസനെപ്പോലെ തന്നെ എന്ത് വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത് പല താരങ്ങളും ഇമേജിന് കോട്ടം തട്ടാതിരിക്കാൻ ഡിപ്ലോമാറ്റിക്കായി സംസാരിക്കുമ്പോൾ തന്റെ നെ​ഗറ്റീവുകൾ പോലും വ്യക്തമായി തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് ധ്യാൻ.

അതുകൊണ്ട് തന്നെയാണ് ധ്യാൻ എന്ന നടനേക്കാൾ ധ്യാൻ എന്ന വ്യക്തിയെ മലയാളികൾ ഏറെ സ്നേഹിക്കുന്നത്. ധ്യാൻ മാത്രമല്ല താരത്തിന്റെ ഭാ​ര്യ അർപ്പിതയും മലയാളികൾക്ക് സുപരിചിതയാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ധ്യാൻ സോഷ്യൽമീഡിയയിൽ അത്ര ആക്ടീവല്ലാത്തതുകൊണ്ട് തന്നെ അർപ്പിതയിലൂടെയാണ് ധ്യാനിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്.

Arpita Sebastian Dhyan Sreenivasan

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ 2017ലാണ് ഇരുവരും വിവാ​​ഹിതരായത്. മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെ ശ്രീനിവാസൻ ഐഡിയോളജിക്ക് അനുസരിച്ചായിരുന്നു വിവാഹം. ഇരുവർക്കും ആരാധ്യ സൂസനന്ന അ‍ഞ്ച് വയസുകാരി മകളുമുണ്ട്. അഭിമുഖങ്ങളിൽ പങ്കെടുക്കാൻ എത്തുമ്പോൾ മകളേയും ഭാര്യയേയും കുറിച്ചുള്ള വിശേഷങ്ങളും രസകരമായ കഥകളുമെല്ലാം ധ്യാൻ പങ്കുവെക്കാറുണ്ട്.

താരപത്നി അർപ്പിത സെബാസ്റ്റ്യന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ഐടി പ്രൊഫെഷനിലിസ്റ്റ് കൂടിയായ അർപ്പിതയ്ക്ക് പിറന്നാൾ ആശംസിച്ച് സെലിബ്രിറ്റികൾ അടക്കം നിരവധി പേർ എത്തി. അതിനാൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകർ ചർച്ച ചെയ്യുന്നതുമായ ഒന്നാണ് ​​ഗായിക അമൃത ജയകുമാറുമായുള്ള അർപ്പിതയുടെ സൗഹൃദം.

അർപ്പിതയുടെ സോഷ്യൽമീ‍ഡിയ മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് അമൃതയാണ്. ഇരുവരുടെയും ആഘോഷങ്ങളും യാത്രകളുമെല്ലാം ഏറെയും ഒരുമിച്ചാണ്. കള, ചതുർമുഖം, ഖോ ഖോ, ഡാകിനി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂട പിന്നണി ഗാനരംഗത്തേക്ക് എത്തിയ അമൃത ജയകുമാർ റിയാലിറ്റി ഷോ ഫെയിമാണ്.

ജന്മദിനാശംസകൾ ലൈഫ്‌ലൈൻ... നീയില്ലായിരുന്നുവെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു? എന്നാണ് അർപ്പിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് അമൃത പിറന്നാൾ ആശംസിച്ച് കുറിച്ചത്. പിറന്നാൾ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ ഇവർ തമ്മിൽ ഇങ്ങനെയൊരു ബന്ധം ഉള്ളതായി ആർക്കും അറിയില്ലായിരുന്നു ആരാധകർ പറയുന്നത്. അർപ്പിതയുടെയും അമൃതയുടയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണ്. അർപ്പിത തനിക്ക് സഹോദരിയാണ് കൂട്ടുകാരിയാണ് എല്ലാം എല്ലാമാണ്.

Arpita Sebastian Dhyan Sreenivasan

എന്നാൽ മറ്റൊരു അമ്മയിൽ പിറന്ന എന്റെ സഹോദരി എന്നാണ് അമൃത പോസ്റ്റുകളിൽ അർപ്പിതയെ കുറിച്ച് എഴുതിയിരിക്കുന്നത്. അമൃതയുടെ വിവാഹം, ധ്യാനിന്റെയും അർപ്പിതയുടെയും മകൾ ആരാധ്യയുടെ പിറന്നാൾ എന്നുവേണ്ട കുടുംബത്തിൽ എല്ലാ വിശേഷ സമയത്തും ആഘോഷം അമൃതയും അർപ്പിതയും ഒരുമിച്ചാണ്.

എന്നെ ആദ്യമായി ആന്റിയെന്ന് വിളിച്ചവൾ. ഞങ്ങളുടെ വീട്ടിലെ ആദ്യ കണ്മണി എന്നാണ് അർപ്പിതയുടെ മകൾ ആരാധ്യയെ കുറിച്ച് അമൃത കുറിച്ചിരിക്കുന്നത്. അമ്മിയ എന്നാണ് ആരാധ്യ അമൃതയെ വിളിക്കുന്നത്. അർപ്പിത അമൃതക്ക് അപ്പൂച്ചയാണ്.

കുട്ടിക്കാലം മുതൽ തന്നെ ഇരുവരും ഒരുമിച്ചാണ് എന്ന് ചില പോസ്റ്റുകളിൽ നിന്നും വ്യക്തവുമാണ്. എന്നാൽ സൗഹൃ​​ദത്തിന്റെ തുടക്കത്തെ കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമല്ല. ഒരിടയ്ക്ക് അർപ്പിതയുടെ സഹോദരിയാണോ അമൃത എന്ന തരത്തിലുള്ള സംശയങ്ങൾ വരെ ആരാധകർക്ക് വന്നിരുന്നു.

എല്ലാം വെട്ടിത്തുറന്ന് പറയുന്ന ധ്യാനിന്റെ സ്വാഭവത്തോട് ആരാധകരിൽ ഒരു വിഭാ​ഗത്തിന് എതിർപ്പുണ്ട്. എന്നാൽ അർപ്പിതയ്ക്ക് അതിൽ പരാതിയൊന്നുമില്ല. ധ്യാനിൽ ഇഷ്ടമില്ലാത്ത ഒരു സ്വഭാവം പോലും ഇല്ലെന്നും ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഭയങ്കര ജെനുവിനാണ് ധ്യാന്‍ എന്നതാണെന്നുമാണ് മുമ്പൊരിക്കൽ സംസാരിക്കവെ അര്‍പ്പിത പറഞ്ഞത്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X