അമ്മ പാപ്പരല്ലല്ലോ പണം കണ്ട് നിന്നതാവില്ല, ദിലീപിന് അഭിമാനിക്കാം, കാവ്യ വരുമ്പോൾ പുറത്താകുമെന്ന് കരുതി; ചർച്ച!

മീനാക്ഷി ദിലീപ് കുട്ടിക്കാലം മുതൽ താരമാണ്. മലയാളത്തിലെ സ്റ്റാർ കിഡ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും മീനാക്ഷിക്കാണ്. താരപുത്രിയുടെ ഓരോ ചെറിയ വിശേഷങ്ങളും വീഡിയോകളും ഫോട്ടോകളുമെല്ലാം ഞൊടിയിടയിൽ വൈറലാകാറുണ്ട്. സോഷ്യൽമീഡിയയിൽ‌ താരപുത്രി അം​ഗമായപ്പോഴും വൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിലാണ് ഒരു ലക്ഷം ഫോളോവേഴ്സിനെ മീനൂട്ടി ഇൻസ്റ്റ​ഗ്രാമിൽ നേടിയത്.

ഇരുപത് വർഷത്തിൽ ഏറെ മലയാളത്തിലെ മുൻനിര നായികയായി നിന്ന കാവ്യയ്ക്ക് പോലും ദിവസങ്ങളെടുത്തു ഒരു ലക്ഷം ഫോളോവേഴ്സിനെ സമ്പാദിക്കാൻ. വർഷങ്ങളായി മീനാക്ഷിയുടെ പേരിൽ പലരും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വ്യാജ അക്കൗണ്ട് കൊണ്ട് നടന്നിരുന്നു. എന്നാൽ മകൾക്ക് സോഷ്യൽമീഡിയയിൽ പേജുകളില്ലെന്ന് ദിലീപ് തന്നെ പിന്നീട് വ്യക്തമാക്കി പ്രേക്ഷകരുടെ തെറ്റിദ്ധാരണ തിരുത്തി.

Dileep Daughter Meenakshi
Photo Credit: Online Malayali Events / youtube

കോളേജ് പഠനം ആരംഭിച്ചശേഷമാണ് സോഷ്യൽമീഡിയ മീനാക്ഷി ഉപയോ​ഗിച്ച് തുടങ്ങിയത്. എംബിബിഎസ് പൂർത്തിയാക്കിയശേഷം മോ‍ഡലിങിലേക്കും താരപുത്രി ചുവടുവെച്ച് കഴിഞ്ഞു. എങ്കിലും ഡോക്ടർ പ്രൊഫഷൻ മുന്നോട്ട് കൊണ്ടുപോകാനാണ് മീനാക്ഷിയുടെ തീരുമാനം. കേസിനും വിവാദങ്ങൾക്കും ശേഷം അച്ഛൻ ദിലീപിന് കരുത്ത് മീനാക്ഷിയുടെ സ്നേഹവും പിന്തുണയുമാണ്.

അച്ഛൻ ആഘോഷിക്കപ്പെടുന്നു അം​ഗീകരിക്കപ്പെടുന്നുവെന്ന് തോന്നുന്ന സ്ഥലങ്ങളിൽ ആ കാഴ്ച ആസ്വദിക്കാനും പങ്കെടുക്കാനും മീനാക്ഷി എത്താറുണ്ട്. കഴിഞ്ഞ ദിവസം ദിലീപ് സിനിമ പ്രിൻസ് ആന്റ് ഫാമിലിയുടെ സക്സസ് സെലിബ്രേഷൻ നടന്നപ്പോഴും ദിലീപിനൊപ്പം മീനാക്ഷി എത്തിയിരുന്നു. സെലിബ്രിറ്റി കിഡ് പ്രിവിലേജ് ഉപയോ​ഗിക്കാത്ത ഒരാൾ കൂടിയാണ് മീനാക്ഷി. പൊതുപരിപാടികളിൽ പങ്കെടുക്കാൻ വന്നാലും അച്ഛൻ നിർബന്ധിച്ചാൽ മാത്രമെ മുൻനിരയിലേക്ക് വരു.

ഇത്തവണ ഫങ്ഷന് എത്തിയപ്പോഴും മഞ്ജു പിള്ളയുടെ മകൾക്കൊപ്പം കാണികൾക്കിടയിലാണ് മീനാക്ഷി ഇരുന്നത്. പ്രിൻസ് ആന്റ് ഫാമിലി ക്രൂ വേദിയിലേക്ക് ആഘോഷങ്ങൾക്കായി കയറിയപ്പോഴും മീനാക്ഷി ഒഴിഞ്ഞ് മാറി നിന്നു. അവസാനം ദിലീപ് നിർബന്ധിച്ച് വിളിച്ചപ്പോൾ മാത്രമാണ് മീനാക്ഷി വേദിയിലേക്ക് എത്തിയത്. അച്ഛനൊപ്പം കരുത്തായി വേദിയിൽ നിൽക്കുമെന്നല്ലാതെ മീഡിയയെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനോടൊന്നും മീനാക്ഷിക്ക് താൽപര്യമില്ല.

സെലിബ്രേഷന്റെ തിരക്കിനിടയിലും മകളുടെ കാര്യങ്ങൾ ഇടയ്ക്കിടെ ദിലീപ് അന്വേഷിക്കുകയും മകൾ കംഫേർട്ടാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. കേസിനും വിവാദങ്ങൾക്കും ശേഷം ദിലീപ് എന്ന നടനോടും ഭർത്താവിനോടും വെറുപ്പും എതിർപ്പുമുള്ളവരാണ് ഒരു വിഭാ​ഗം മലയാളികൾ. എന്നാൽ എല്ലാവർക്കും ദിലീപിലെ അച്ഛനെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ദിലീപ്-മീനാക്ഷി കോമ്പോ പെട്ടന്ന് വൈറലാവുകയും ചെയ്യാറുണ്ട്.

Dileep Daughter Meenakshi
Photo Credit: meenakshi dileep / instagram

തന്റെ പ്രിയപ്പെട്ട അച്ഛന് ജീവിതത്തിന്റെ എല്ലാ തുറകളിലും ശാരീരികവും ധാർമ്മികവുമായ പിന്തുണ നൽകുന്ന ആത്മാർത്ഥതയുള്ള ഒരു മകളെ ലഭിച്ചതിൽ ജനപ്രിയ നായകൻ തീർച്ചയായും ഭാഗ്യവാനാണ്. ശരിക്കും ഒരു സുനാമിയെ അതിജീവിച്ച അച്ഛനും മകളുമാണ് ഇരുവരും. ഇനിയുള്ള അവരുടെ ജീവിതത്തിൽ നല്ല നിമിഷങ്ങൾ മാത്രം വന്നുചേരട്ടെ. മീനൂട്ടി ജീവിതത്തിലുടനീളം നടൻ ദിലീപിന് തുണയായിരിക്കട്ടെ, ഈ മനുഷ്യനെ ചിലർ ചതിച്ചതാണ്.

എല്ലാം ഒരു ദിവസം കലങ്ങി തെളിയും. അന്ന് ഈ മോശം കമന്റ് ഇടുന്നവർക് ഒരു മറുപടി കിട്ടും എന്നിങ്ങനെയാണ് ഇരുവരുടേയും പുതിയ വീഡിയോ വൈറലായപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റുകൾ. അമ്മ മഞ്ജുവുമായി അടുപ്പം സൂക്ഷിക്കാത്തതിന് ചിലർ മീനാക്ഷിയെ വിമർശിച്ചും കമന്റുകൾ കുറിച്ചു. അച്ഛന്റെ പണം കണ്ടാണ് മീനാക്ഷി അമ്മ മഞ്ജുവിനെ ഉപേക്ഷിച്ചതെന്നാണ് ചിലർ കുറിച്ചത്. അതിന് അമ്മ മഞ്ജു പാപ്പരല്ലല്ലോ പണം കണ്ട് ഒപ്പം നിന്നതാവില്ല.

കാവ്യയെ ദിലീപ് വിവാഹം ചെയ്തപ്പോൾ നിങ്ങൾ പറഞ്ഞതും ഇങ്ങനെ തന്നെയായിരുന്നു. കാവ്യ മീനാക്ഷിയെ പുറത്താക്കുമെന്ന്. പക്ഷെ ഏഴ് വർഷം കഴിഞ്ഞു അവർ എല്ലാവരും സന്തോഷമായി ജീവിക്കുന്നു എന്നാണ് ദിലീപ് ആരാധകർ വിമർശകർക്കുള്ള മറുപടിയായി കുറിച്ചത്. മീനാക്ഷിക്ക് ഏറ്റവും പ്രിയം അച്ഛനെയാണെന്നത് മഞ്ജുവും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ഒന്നാണ്.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X