ദിലീപിന്റെ ശത്രുവല്ല മഞ്ജു! കാവ്യ മാധവനെപ്പോലെ ചെറുപ്രായത്തില്‍ മഞ്ജുവും തനിക്കൊപ്പമെത്തിയെന്ന് താരം

ഒരുകാലത്ത് പ്രണയജോഡികളായി നിറഞ്ഞുനിന്നവര്‍ പില്‍ക്കാലത്ത് ജീവിതത്തിലും ഒരുമിക്കാറുണ്ട്. താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിക്കാറുണ്ട്. മാതൃകാ താരദമ്പതികളായി തുടരുന്നവരാണ് കുറിച്ചുപേര്‍. മറ്റ് ചിലരാവട്ടെ ഇടയ്ക്ക് വെച്ച് വഴിപിരിയുകയുമാണ്. താരങ്ങളുടെ വിവാഹമോചനമൊക്കെ ഞെട്ടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അത് സര്‍വ്വസാധാരണമായ കാര്യമായി മാറിയിരിക്കുകയാണ്. അന്യോന്യം പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെയാണ് പലരും വഴിപിരിയുന്നത്. ഒരുകാലത്ത് ഭാര്യഭര്‍ത്താക്കന്‍മാരായി നിന്നവര്‍ പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുന്നതും മക്കള്‍ക്കായി ഒരുമിക്കുന്നതും മറ്റൊരു കാര്യം. ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും ഇതേ രീതിയാണ് ചില താരദമ്പതികള്‍ പിന്തുടരുന്നത്.

അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ മഞ്ജു വാര്യരെക്കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. തന്റെ സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറിയ താരങ്ങളെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു അദ്ദേഹം മഞ്ജു വാര്യരുടെ കാര്യത്തെക്കുറിച്ച് പറഞ്ഞത്. മഞ്ജുവിനോട് താരത്തിന് ശത്രുതയില്ലെന്നും ഇപ്പോഴും സ്‌നേഹമാണെന്നുമായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. അതിനിടയില്‍ മഞ്ജു-ദിലീപ് ബന്ധം പിരിയുന്നതിന് കാരണമായത് കാവ്യ മാധവന്റെ ഇടപെടലാണെന്ന തരത്തിലുള്ള കുപ്രചാരണങ്ങളും അരങ്ങേറുന്നുണ്ട്.

തന്റെ നായികയായി തുടക്കം കുറിച്ചവര്‍

തന്റെ നായികയായി തുടക്കം കുറിച്ചവര്‍

ബാലതാരമായി ദിലീപിനൊപ്പമെത്തി പിന്നീട് അദ്ദേഹത്തിന്റെ തന്നെ നായികയായി മാറിയ താരം വരെ മലയാളത്തിലുണ്ട്. ജനപ്രിയ നായകനൊപ്പമുള്ള തുടക്കം പൊതുവെ രാശിയുള്ളതാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. തന്നോടൊപ്പം ചെറിയ പ്രായത്തില്‍
നായികയായി അരങ്ങേറിയ താരങ്ങളെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു ദിലീപ് മഞ്ജു വാര്യരുടെ പേരും പരാമര്‍ശിച്ചത്. ഇപ്പോഴും താരത്തോട് സ്‌നേഹമാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സീ കേരളം ചാനല്‍ പരിപാടിക്കിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

കോടതി സമക്ഷത്തിലൂടെ ശക്തമായ തിരിച്ചുവരവ്

കോടതി സമക്ഷത്തിലൂടെ ശക്തമായ തിരിച്ചുവരവ്

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത കോടതിസമക്ഷം ബാലന്‍ വക്കീലുമായാണ് ദിലീപ് വീണ്ടുമെത്തിയത്. നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് ശക്തമായ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. വിക്കന്‍ വക്കീലായുള്ള താരത്തിന്റെ വരവിന് ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം

മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം

പ്രണയിച്ച് വിവാഹിതരായവരായിരുന്നു ദീലീപും മഞ്ജു വാര്യരും. വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. മകളുടെ കാര്യവും കുടുംബത്തിലെ കാര്യങ്ങളുമൊക്കെയായി അഭിനയ ജീവിതത്തോട് ബൈ പറയുകയായിരുന്നു താരം. വിവാഹജീവിതം വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു തങ്ങള്‍ വേര്‍പിരിയാന്‍ പോവുകയാണെന്നറിയിച്ച് ഇവരെത്തിയത്. അധികം വൈകാതെ തന്നെ ഇരുവരും വഴിപിരിയുകയായിരുന്നു.

പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെ

പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെ

പതിവില്‍ നിന്നും വ്യത്യസ്തമായി പരസ്പരമുള്ള കുറ്റപ്പെടുത്തലുകളോ പഴി ചാരലുകളോ ഇല്ലാതെയായിരുന്നു ഇവരുടെ വേര്‍പിരിയല്‍. കോടതിയില്‍ ഒരുമിച്ച് കണ്ടപ്പോഴും പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ പോവുകയായിരുന്നു ഇവര്‍. വിവാഹമോചനം കഴിഞ്ഞ് നാളുകള്‍ പിന്നിട്ടതോടെയാണ് മഞ്ജു വാര്യര്‍ വീണ്ടും സിനിമയിലേക്കെത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു താരത്തിന് രണ്ടാം വരവില്‍ ലഭിച്ചത്.

മീനാക്ഷിയുടെ തീരുമാനം

മീനാക്ഷിയുടെ തീരുമാനം

അച്ഛനൊപ്പം പോവാനാണ് താല്‍പര്യമെന്ന മീനാക്ഷിയുടെ നിലപാടിന് മഞ്ജു വാര്യരും സമ്മതം അറിയിക്കുകയായിരുന്നു. മകള്‍ക്ക് വേണ്ടിയാണ് തന്റെ ജീവിതമെന്ന് ദിലീപ് പിന്നീട് വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടത്തിലെല്ലാം അച്ഛന് പിന്തുണയുമായി മകളും ഒപ്പമുണ്ടായിരുന്നു. സിനിമയും മറ്റും കാര്യങ്ങളുമൊക്കെയായി താന്‍ തിരക്കിലാവുമ്പോള്‍ മകളുടെ കാര്യം ആര് ശ്രദ്ധിക്കുമെന്ന തരത്തിലുള്ള ആധിയും താരത്തെ അലട്ടിയിരുന്നു.

കാവ്യ മാധവനുമായുള്ള വിവാഹം

കാവ്യ മാധവനുമായുള്ള വിവാഹം

മീനാക്ഷിയുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചതെന്നും തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവന് ജീവിതസഖിയാക്കുകയാണെന്നുമായിരുന്നു താരം പറഞ്ഞത്. അവസാന നിമിഷമായിരുന്നു ഇവരുടെ വിവാഹത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പോലും അറിഞ്ഞത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X