മാറിയതല്ല സുഖപ്പെട്ടൂവെന്ന് വരദ, കൊടുക്കുന്നതേ തിരിച്ച് കിട്ടൂവെന്ന് ജിഷിൻ; മറുപടികൾ സോഷ്യൽമീഡിയയിലൂടെയോ?

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളായ ജിഷിൻ മോഹനും വരദയും വിവാഹ ബന്ധം വേർപ്പെടുത്തിയെന്നത് സീരിയൽ പ്രേക്ഷകരെ പോലും അമ്പരിപ്പിച്ച ഒരു വാർത്തയായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം ജാതിയും മതവും പോലും നോക്കാതെ വിവാഹിതരായ ഇരുവരും സീരിയൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ജോഡികളായിരുന്നു. ഇരുവരും വിവാഹിതരായപ്പോൾ വില്ലനും നായികയും ഒരുമിച്ചുവെന്നായിരുന്നു ആരാധകർ കുറിച്ചു.

ഇരുവർക്കും ഒരു മകനുണ്ട്. കോവിഡ്-ലോക്ക്ഡൗൺ കാലത്തെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു. അതിനുശേഷം ഒരുമിച്ചുള്ള ഫോട്ടോകളും പോസ്റ്റുകളുമൊന്നും താരങ്ങൾ പങ്കുവെയ്ക്കാതെയായതോടെയാണ് പ്രേക്ഷകരിൽ സംശയം ഉണർന്നതും ചോദ്യങ്ങൾ വന്ന് തുടങ്ങിയത്. തുടക്കത്തിൽ വേർപിരിഞ്ഞുവെന്ന് അല്ലാതെ വിവാഹമോചിതരായിയെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.

Jishin Mohan Varada

അടുത്തിടെ ഒരു അഭിമുഖത്തിൽ ജിഷിനാണ് താനും വരദയും വിവാ​ഹമോചിതരായിയെന്ന് വെളിപ്പെടുത്തിയത്. മകന്റെ സംരക്ഷണം വരദയ്ക്കാണ്. അതേസമയം ജിഷിൻ മോഹൻ സീരിയൽ താരമായ അമേയ നായരുമായി പ്രണയത്തിലാണ്. ഇക്കഴിഞ്ഞ പ്രണയ ദിനത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. അവളും അവനും യെസ് പറഞ്ഞു.

എൻ​ഗേജ്മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈൻസ് ഡെ... നിന്റെ കൈകളിലാണ് എന്റെ സന്തോഷം... പ്രപഞ്ചത്തിന് നന്ദി എന്നാണ് അമേയയും ജിഷിനും കുറിച്ചത്. അമേയ നായരുമായുള്ള റിലേഷൻ ജിഷിൻ പരസ്യപ്പെടുത്തിയപ്പോൾ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വരദയുടെ പ്രതികരണം വന്നത്. ഇനി എന്തൊക്കെ കാണണം എന്നാണ് അന്ന് വരദ കുറിച്ചത്.

പലപ്പോഴും താരങ്ങൾ പങ്കുവെക്കാറുള്ള കുറിപ്പുകളും സോഷ്യൽമീഡിയ പോസ്റ്റുകളും ഇരുവരും പരസ്പരം പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണോയെന്ന സംശയം ആരാധകർക്കുണ്ടാകാറുണ്ട്. അത്തരത്തിൽ രണ്ടുപേരും സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റുകളാണ് വൈറലാകുന്നത്. അവൾ മാറി എന്നല്ല അവൾ സുഖപ്പെട്ടു. അവൾ പലതും പഠിച്ചു അതിൽ നിന്നും വളർന്നു. അവൾ എല്ലാത്തിനും പരിധികൾ നിശ്ചയിച്ചു.

അവൾ അർഹിക്കുന്നതിനോ ആഗ്രഹിക്കുന്നതിനോ അപ്പുറമുള്ള സാഹചര്യങ്ങളെയോ ബന്ധങ്ങളെയോ സാഹചര്യങ്ങളെയോ ഇനി സ്വീകരിക്കുകയോ സഹിക്കുകയോ ചെയ്യില്ലെന്ന് തീരുമാനിച്ചു. അവൾ എല്ലായിടത്തും ആദ്യം അവൾക്ക് തന്നെ ആദ്യ പരി​ഗണന നൽകി എന്നായിരുന്നു വരദ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലുണ്ടായിരുന്നത്. വിവാഹമോചനം അടക്കമുള്ള തീർത്ത വിഷമഘട്ടങ്ങളിൽ നിന്നും നടി ജീവിതം തിരികെ പിടിച്ച് തുടങ്ങുന്നുവെന്ന് വരദയുടെ സ്റ്റോറിയിൽ നിന്നും മനസിലാക്കാം.

Jishin Mohan Varada

മകനും അഭിനയവും യാത്രകളുമെല്ലാമാണ് ഇപ്പോൾ വരദയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. പുതിയ പങ്കാളി അമേയയ്ക്കൊപ്പമുള്ള റൊമാന്റിക്ക് റീലിനൊപ്പമായിരുന്നു ജിഷിന്റെ പോസ്റ്റ്. നിങ്ങൾ എന്താണോ കൊടുക്കുന്നത് അത് മാത്രമേ നിങ്ങൾക്ക് തിരിച്ച് കിട്ടൂ എന്നാണ് ജിഷിൻ മോഹൻ കുറിച്ചത്. മിന്നാരം സിനിമയിലെ ​ഗാനത്തിനൊപ്പമായിരുന്നു ഇരുവരുടേയും റീൽ‌. ജിഷിൻ-അമേയ ജോഡിക്കും ആരാധകർ ഏറെയുണ്ട്.

രണ്ടുേപരും സന്തോഷമായി ജീവിക്കൂവെന്നാണ് ഏറെയും കമന്റുകൾ. ജിഷിനൊപ്പമുള്ള ഫോട്ടോകൾ അമേയ തുടക്കത്തിൽ പങ്കുവെച്ചപ്പോൾ നെ​ഗറ്റീവ് കമന്റ്സുകളും പ്രതികരണങ്ങളും നിരവധി വന്നിരുന്നു. ജിഷിൻ-വരദ വിവാഹ ജീവിതം തകരാൻ കാരണം അമേയയാണെന്ന തരത്തിലായിരുന്നു വിമർശനം. എന്നാൽ‌ അമേയ്ക്ക് അതിൽ ഒരു തരത്തിലുള്ള പങ്കുമില്ലെന്ന് പിന്നീട് ജിഷിൻ തന്നെ വ്യക്തമാക്കി. ജിഷിനുമായി നടക്കാൻ പോകുന്നത് അമേയയുടേതും രണ്ടാം വിവാഹമാണ്.

അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന്‍ മുമ്പ് മറുപടി പറഞ്ഞിട്ടുള്ളത്. വിവാഹമോചനത്തിന് ശേഷം താൻ നിരോധിക്കപ്പെട്ട ലഹരി വരെ ഉപയോഗിച്ചിരുന്നെന്നും അതിൽ നിന്നുള്ള മോചനത്തിന് കാരണക്കാരിയാണ് പുതിയ കൂട്ടുകാരി അമേയ എന്നുമാണ് ജിഷിൻ പറഞ്ഞത്. ശേഷം അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചത്.

More from Filmibeat

Read more about: jishin mohan varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X