ഓസി ഭയങ്കര പൊസസീവ്! അവനെ കിട്ടിയാല്‍ നോക്കാമെന്ന് അമ്മയും! വിമര്‍ശനങ്ങളുമായി സോഷ്യല്‍മീഡിയ
കൊച്ചുമകനായ ഓമിയെ ചുറ്റിപ്പറ്റിയാണ് ഞങ്ങളെല്ലാം എന്ന് സിന്ധു കൃഷ്ണ പറയുന്നു. കിച്ചുവിനോടാണ് അവന് കൂടുതല്‍ അടുപ്പം. കിച്ചു എടുക്കാനായി അവന്‍ കാലിട്ടടിക്കും. ബഹളമൊന്നുമില്ലാതെ കിച്ചുവിന്റെ കൈയ്യില്‍ അടങ്ങിയിരിക്കുകയും ചെയ്യും. വീട്ടിലെ പെണ്‍പടയ്ക്കിടയില്‍ ഒരു ആണ്‍തരി എത്തിയ സന്തോഷമായിരുന്നു കൃഷ്ണകുമാര്‍ പങ്കുവെച്ചത്. ഓമിയുടെ കൂടെയുള്ളപ്പോള്‍ സമയം പോവുന്നത് പോലും അറിയില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. മക്കള്‍ക്കൊപ്പമായി മുംബൈയിലും, ബാംഗ്ലൂരിലുമൊക്കെയായി ദിവസങ്ങളോളം ഓമിയെ കാണാതിരുന്നതിന്റെ സങ്കടവും സിന്ധു കൃഷ്ണ പങ്കുവെച്ചിരുന്നു.
ഒന്‍പത് ദിവസമായി ഓമിയെ കണ്ടിട്ട്. അയ്യോ, അത്രയും ആയെന്ന് വിശ്വസിക്കാനാവുന്നില്ല. അവരും ട്രിപ്പിലാണ്. ഞങ്ങള്‍ എത്തിക്കഴിഞ്ഞ് അവരും എത്തും. എല്ലാവരും ആ കൂടിച്ചേരലിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. കുറേ ദിവസം ജോലിയൊന്നും ചെയ്യാതെ രക്ഷപ്പെട്ടു. വീട്ടിലാണെങ്കില്‍ ഒത്തിരി ജോലി ചെയ്യണം. നോര്‍മല്‍ ഡേയ്‌സില്‍ നമ്മളറിയാതെ തന്നെ കുറേ ജോലി ചെയ്യുമല്ലോ. ലോംഗ് ട്രിപ്പ് കഴിഞ്ഞ് വരുമ്പോള്‍ നേരിടുന്നൊരു പ്രശ്‌നമുണ്ടല്ലോ, തുണികളെല്ലാം വാഷിംഗ് മെഷീനില്‍ ഇടണം. ഡ്രൈ വാഷിനുള്ളത് മാറ്റിവെച്ച് അത് കൊടുക്കണം. ഞങ്ങളുടേത് മാത്രമല്ല ഓസിയും അശ്വിനും ഓമിയും ട്രിപ്പ് പോയതാണല്ലോ. അവരുടേതും കൂടിയുണ്ടാവും, എല്ലാം സെറ്റാക്കിയെടുക്കാന്‍ എന്തായാലും സമയമെടുക്കും.

നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ഓസി ഓമിയുടെ കാര്യത്തില്‍ പൊസസീവാണെന്ന് തോന്നുന്നു. എന്നാല്‍ സിന്ധു അമ്മക്ക് മോനെ കുറച്ചുകൂടി ഹാന്‍ഡില്‍ ചെയ്യണം, അവന്റെ കാര്യങ്ങള്‍ നോക്കണം എന്നൊക്കെയുണ്ട്. അതേ, ഓമിയുടെ കാര്യത്തില്‍ ഭയങ്കര പൊസസീവാണ് ദിയ എന്ന് തോന്നിയിട്ടുണ്ട്്. ഫസ്റ്റ് ബേബിയല്ലേ കുറച്ച് കൂടുതല്‍ പൊസസീവ് ആവുന്നത് സ്വഭാവികം. അമ്മ ജീവിതം ആസ്വദിക്കട്ടെ ദിയ തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്. ആദ്യമായി അമ്മയായപ്പോള്‍ എന്ത് ചെയ്താലും മതിയാവാത്ത അവസ്ഥയിലായിരുന്നു ഞാന്‍ എന്ന് നേരത്തെ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ഒന്നിന് പിറകെ ഒന്നായി നാല് പേരുണ്ടായപ്പോള്‍ അവരുടെ കാര്യങ്ങളെല്ലാം സ്വന്തമായി തന്നെയാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ഇനി ഓമിക്ക് കുറുക്കൊക്കെ കൊടുത്ത് തുടങ്ങാം. യൂട്യൂബിലൊക്കെയായി കുറേ റെസിപ്പികളൊക്കെ കണ്ടുവെച്ചിട്ടുണ്ട്. മക്കളൊക്കെ വലുതായതിന് ശേഷവും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അങ്ങനെ കിട്ടിയ കുറേ അറിവുകളുണ്ട്. കുക്കിംഗ് ഓസിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് ഫുഡൊക്കെ കൊടുത്ത് തുടങ്ങിയാല്‍ ഓമിയെ കുറച്ചുകൂടി സമയം അടുത്ത് കിട്ടുമെന്നാണ് കരുതുന്നത്. അവന് വേണ്ടി കുറേ റെസിപ്പികളൊക്കെ സേവ് ചെയ്തിട്ടുണ്ട്. എല്ലാം ഉണ്ടാക്കി കൊടുക്കണം.അടുത്തിടെ ഓസി അവന് സ്‌ട്രോബറി കൊടുക്കുന്ന വീഡിയോ അയച്ച് തന്നിരുന്നു. അത് അവന് ഇഷ്ടമായിരുന്നു. ഫുഡൊക്കെ കൊടുത്താല്‍ കഴിക്കുമായിരിക്കും. ഫുഡ് കഴിക്കാന്‍ ഇഷ്ടമുള്ളത് പോലെയാണ് തോന്നുന്നത്.അമ്മു കുട്ടിക്കാലം മുതല്‍ ഭക്ഷണം കൃത്യമായി കഴിക്കുന്ന ആളാണ്. പച്ചക്കറിയും, പഴങ്ങളുമെല്ലാം കഴിക്കാനിഷ്ടമാണ് അവള്‍ക്ക്. മറ്റുള്ളവരെയൊക്കെ പച്ചക്കറി കഴിപ്പിക്കാന്‍ ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. അതുമാത്രം മാറ്റിവെച്ച് കഴിക്കുന്നവര്‍ വരെയുണ്ട് വീട്ടില്‍എന്നും മുന്‍പ് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.


Click it and Unblock the Notifications