കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്, എനിക്ക് എങ്ങനെ ഈ അവസ്ഥ വന്നു?; വേദനയിലും സന്തോഷം കണ്ടെത്തിയ ജിഷ്ണു, ചർച്ചകൾ!

ഒരുപാട് വേദനകളിലൂടെ കടന്നുപോയപ്പോഴും നിറപുഞ്ചിരിയോടെ മറ്റുള്ളവർക്ക് ആത്മവിശ്വാസം പകർന്ന് നൽകിയ പ്രതിഭയായിരുന്നു നടൻ ജിഷ്ണു രാഘവൻ. മലയാളികളുടെ ഉള്ളിൽ എന്നും വേദന നിറയ്ക്കുന്ന ഓർമയാണ് ജിഷ്ണുവിന്റെ വേർപാട്. 2016ൽ കാന്‍സറിനോട് പൊരുതി മരിക്കുമ്പോൾ മുപ്പത്തിയാറ് വയസ് മാത്രമെ നടന് ഉണ്ടായിരുന്നുള്ളു. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങാൻ പൃഥ്വിരാജിനേയും ഫഹദിനേയും പോലെ തിളങ്ങാൻ ജിഷ്ണുവിന് കഴിയുമായിരുന്നു.

അത്രയേറെ സുന്ദരനും കഴിവുമുള്ള വ്യക്തിത്വമായിരുന്നു. അർബു​ദം പോലൊരു വ്യാധി തന്നെ പിടികൂടുമെന്ന് ജിഷ്ണു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അണപ്പല്ല് ഉരഞ്ഞ് നാവില്‍ ഒരു മുറിവാണ്ടയതാണ് രോ​ഗത്തിലേക്ക് നയിച്ചത്. ചിട്ടയായ ജീവിതശൈലിയുള്ള വ്യക്തിയായിരുന്നു.

Jishnu Raghavan
Photo Credit: Jishnu Raghavan / Instagram

ഭക്ഷണത്തിൽപോലും അതീവശ്രദ്ധാലു. പിന്നെ എങ്ങനെ തനിക്ക് ഈ അവസ്ഥ വന്നുവെന്ന തോന്നൽ ജിഷ്ണുവിനുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു. അസുഖമാണെന്ന് അറിഞ്ഞപ്പോൾ ആദ്യം അത് അക്സപ്റ്റ് ചെയ്യാൻ ജിഷ്ണുവിന് ബുദ്ധിമുട്ടായിരുന്നു. നല്ല ഫുഡ് ഹാബിറ്റ്സാണ് ജിഷ്ണുവിന്റേത്. കൂടാതെ വ്യായാമം മുടങ്ങാതെ ചെയ്യും. ലഹരികളൊന്നും ഉപയോ​ഗിക്കാറില്ല. പിന്നെ എങ്ങനെ ഇങ്ങനൊരു അസുഖം വന്നുവെന്ന തോന്നലായിരുന്നു.

അത് ഉൾക്കൊണ്ടശേഷം മനക്കരുത്തോടെ മാത്രമെ ജിഷ്ണുവിനെ കണ്ടിട്ടുള്ളു. അസുഖം മൂർച്ഛിച്ച സമയത്ത് ജിഷ്ണുവിനോട് സംസാരിക്കുമ്പോൾ പോലും ഫിസിക്കലി വീക്കായ ഒരാളോടാണ് സംസാരിക്കുന്നതെന്ന് തോന്നിയിട്ടില്ല. എന്റെ അച്ഛനും കാൻസർ ബാധിച്ചാണ് മരിച്ചത് ഭാര്യ ധന്യ പറഞ്ഞു. ലൈഫ് എനിക്ക് ഫുള്ളായി എക്സ്പീരിയൻസ് ചെയ്യണം എന്ന ആ​ഗ്രഹമുണ്ട്.

ഒരു കാര്യത്തിൽ ഒതുങ്ങണമെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തിയല്ല ഞാൻ. പല കാര്യങ്ങൾ ചെയ്യണം. ഇപ്പോഴും കുറേ കാര്യങ്ങൾ ഞാൻ ചെയ്യാൻ ബാക്കിയുണ്ട്. ജീവിതം എപ്പോഴും ബിസിയായിരിക്കണമെന്ന് ആ​ഗ്രഹമുള്ളയാളാണ്. അച്ഛനാണ് എന്റെ റോൾ മോഡൽ. ഞാൻ വളരെ അംബീഷ്യസാണ്. എനിക്ക് കുറേ കാര്യങ്ങൾ ചെയ്യണം. പക്ഷെ അത് നേടണമെന്ന് എനിക്ക് ഇല്ല. പല ഭാഷകളിൽ അഭിനയിക്കണമെന്ന് ആ​ഗ്രഹമുണ്ട്.

വീട്ടിലെ ഏറ്റവും സ്ട്രാങ് ക്യാരക്ടർ അമ്മയാണ്. അമ്മയാണ് ബെയ്സ്. വീട്ടിൽ എന്ത് പ്രശ്നമുണ്ടായാലും ഇമോഷണലി ഇഫക്ടാകാത്ത ഒരാൾ അമ്മ മാത്രമാണ്. അനിയത്തിയുമായി ‍ഞാൻ വളരെ ക്ലോസാണ്. അവളെ കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. ഞാൻ ഒരു മോശം വ്യക്തിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ ആരുടെ കൂടെ ഇരിക്കുന്നുവോ അവരെ ആശ്രയിച്ചാണ് എന്റെ ആറ്റിറ്റ്യൂഡും ഇരിക്കുന്നത് എന്നാണ് രോ​ഗം കണ്ടെത്തും മുമ്പ് നൽകിയൊരു അഭിമുഖത്തിൽ നടൻ പറഞ്ഞത്.

Jishnu Raghavan
Photo Credit: Jishnu Raghavan / Instagram

ചികിത്സയിൽ കഴിയുന്ന സമയത്ത് തന്നെ മൂന്ന് തവണ ജിഷ്ണു മരിച്ചുവെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആശുപത്രികിടക്കയിലായിരുന്നിട്ടും ഈ വാർത്തകളേയെല്ലാം ചിരിച്ചുകൊണ്ടാണ് ജിഷ്ണു സ്വീകരിച്ചത്. ഫേക്ക് മരണവാർത്ത പ്രചരിച്ച സമയത്താണ് ജിഷ്ണുവിന് സെക്കന്റ് അറ്റാക്ക് വന്നത്. ‍ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫോക്കസ്‍ഡായിരുന്നു ആ സമയത്ത് ഞങ്ങൾ.

ഈ വാർത്ത വന്നശേഷം തനിക്ക് നിരന്തരം കോൾ വരുമായിരുന്നു എന്നും ഭാര്യ ധന്യ ഓർത്തെടുക്കുന്നു. അവസാന നിമിഷവും ജിഷ്ണു ആത്മധൈര്യത്തോടെയായിരുന്നു എല്ലാവരോടും സംസാരിച്ചിരുന്നത്. 2014 മുതൽ കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു താരം.

ഒരിടയ്ക്ക് തിരിച്ച് വരവിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. തന്റെ രോ​ഗാവസ്ഥയെ കുറിച്ച് ആദ്യം സോഷ്യൽമീഡിയ പോസ്റ്റ് വഴിയാണ് ജിഷ്ണു വെളിപ്പെടുത്തിയത്. നമ്മൾ സിനിമയിലെ ശിവയാണ് ഇപ്പോഴും മലയാളികളുടെ മനസിൽ ജിഷ്ണു. ഒത്തിരി സ്വപ്നങ്ങൾ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. ഇന്നും ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ പൃഥ്വിരാജിനെ പോലെ സിനിമയിൽ വളരാനും നായക വേഷങ്ങൾ നിരവധി ചെയ്യാനും അവസരം കിട്ടുമായിരുന്നു.

ചക്കരമുത്തിലെ ജീവനെ ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല എന്നിങ്ങനെയാണ് നടന്റെ പഴയ അഭിമുഖങ്ങൾക്ക് താഴെ സിനിമാപ്രേമികൾ കുറിക്കുന്നത്. 1987ൽ അച്ഛന്‍ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ജിഷ്ണു സിനിമയിലേക്ക് കടന്നുവന്നത്.

More from Filmibeat

Read more about: jishnu raghavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X