സാധാരണക്കാരെ ആട്ടിവിടുന്നവർ, ഇങ്ങനെ കയറിയാൽ കുഴപ്പമില്ലെങ്കിൽ ജീൻസ് ഇട്ടാലും കുഴപ്പം വരില്ല; കാജളിന് വിമർശനം!
മഗധീരയ്ക്കുശേഷമാണ് തെന്നിന്ത്യൻ സുന്ദരി കാജൾ അഗർവാൾ മലയാളികളുടെ മനസിൽ ഇടം നേടുന്നത്. നാൽപ്പതുകാരിയായ താരം വിവാഹിതയും അമ്മയുമാണെങ്കിലും നായിക വേഷങ്ങളിൽ തെന്നിന്ത്യൻ സിനിമയിൽ ഇപ്പോഴും സജീവമാണ്. പൊതുവെ കുടുംബിനിയും അമ്മയുമായി കഴിഞ്ഞാൽ നായിക നടിമാർ പിന്തള്ളപ്പെടും അവസരങ്ങൾ കുറയും. എന്നാൽ വ്യക്തി ജീവിതം പോലെ തന്നെ പെർഫക്ഷനോടെയാണ് പ്രൊഫഷണൽ ലൈഫും കാജൾ കൊണ്ടുപോകുന്നത്.
അതുകൊണ്ട് തന്നെ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുക്കുന്നുവെന്ന് സിനിമാക്കാർ ചിന്തിക്കാനോ സഹനടി റോളുകളിലേക്ക് തന്നെ തഴയാനോ കാജൾ അവസരം കൊടുത്തില്ല. എല്ലാ വർഷവും ഒന്നിലധികം സിനിമകൾ കാജളിന്റേതായി റിലീസ് ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം മുതൽ നടിയും കുടുംബവും കേരളത്തിലുണ്ട്.

ജ്വല്ലറി ബ്രാന്റ് പ്രമോഷന്റെ ഭാഗമായാണ് കേരളത്തിൽ എത്തിയത്. ഏറെ നാളുകൾക്കുശേഷമുള്ള കേരള വിസിറ്റ് ആയതുകൊണ്ട് തന്നെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ടുകളിൽ ചിലത് കാജളും കുടുംബവും സന്ദർശിച്ചു. അതിൽ ഒന്ന് അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രമാണ്.
ബോളിവുഡിൽ നിന്ന് അടക്കമുള്ള വിഐപികളും വിവിഐപികളും പത്മനാഭ ദർശനത്തിനായി തിരുവനന്തപുരത്ത് എത്താറുണ്ട്. നടി ആദ്യമായാണ് പത്മനാഭന്റെ മണ്ണിൽ കാലുകുത്തിയത്. ക്ഷേത്രത്തിന്റെ പൗരാണികതയും ആചാരങ്ങളും എല്ലാം ഒപ്പം വന്ന സഹായികളാണ് താരത്തിനും കുടുംബത്തിനും പറഞ്ഞ് കൊടുത്തത്. ആചാര അറിയാത്തതുകൊണ്ടാകും ജീൻസും ഡെനിം ജാക്കറ്റുമായിരുന്നു കാജൾ ധരിച്ചിരുന്നത്.
എന്നാൽ മോഡേൺ വേഷങ്ങളിൽ ക്ഷേത്രത്തിന് ഉള്ളിലേക്ക് അനുമതിയില്ല. അത്തരം വേഷങ്ങൾ ധരിച്ച് എത്തുന്നവർ വസ്ത്രത്തിന് പുറത്ത് കസവ് മുണ്ട് ഉടുക്കണമെന്നത് നിർബന്ധമാണ്. അത് ആണായാലും പെണ്ണായാലും പൊടിക്കുഞ്ഞുങ്ങളായാലും ആചാരം ഇതാണ്. രീതികളെ കുറിച്ച് അറിവില്ലാത്തതിനാൽ കാജളും മകനും മുണ്ട് വസ്ത്രത്തിന് മുകളിൽ ഉടുത്താണ് അകത്ത് പ്രവേശിച്ചത്.
ഒപ്പം ഭർത്താവും ഉണ്ടായിരുന്നു. നടിക്കും കുടുംബത്തിനും ക്ഷേത്രത്തിൽ വിഐപി പരിഗണന എല്ലാ കാര്യത്തിലും ലഭിച്ചിരുന്നു. പത്മനാഭ സ്വാമിയെ അടുത്ത് നിന്ന് ദർശിക്കാൻ വരെ ദേവസ്വം സഹായിച്ചു. വീഡിയോ വൈറലായതോടെ വിമർശനമാണ് ഏറ്റവും കൂടുതൽ കമന്റ് ബോക്സിൽ നിറഞ്ഞത്. ഒരു കാരണം നടിക്കും കുടുംബത്തിനും വിഐപി പരിഗണന നൽകി എന്നതിനായിരുന്നു. ഈ വിനയം ഒന്നും ക്ഷേത്രം ഭാരവാഹികൾക്ക് പൊതുജനങ്ങളോടില്ല.

ക്യു നിൽക്കുന്ന സാധാരണക്കാരെ ഇവർ ആട്ടിവിടും. രണ്ടാമത് പായസം ചോദിക്കാൻ ചെന്ന ഒരു സ്ത്രീയെ ഇവർ കൈകൊണ്ട് വലിച്ചിട്ടിരുന്നു. ഇപ്പോൾ ഇവർക്ക് എന്തൊരു വിനയം... കഷ്ടം, അമ്പലത്തിൽ എന്തിനാണ് സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണന നൽകുന്നത്?. ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ്. അവിടെ ചെറുതെന്നോ വലുതെന്നോ ഇല്ല. മമ്മൂട്ടി നിസ്കരിക്കാൻ പോകുന്ന പള്ളിയിൽ അവിടെ ആരും മമ്മൂട്ടിയെ മൈൻഡ് ചെയ്യാറില്ല.
അതുപോലെയാകണം അമ്പലത്തിലും. അറിവുള്ള പൂജാരികളും അമ്പല കമ്മറ്റിക്കാരും അകാര്യത്തിൽ ശ്രദ്ധ പുലർത്തണം, പണമുള്ളവർക്ക് അമ്പലങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും, ഇതുപോലെ സാധാരണക്കാരൻ വരുമ്പോൾ ഒന്ന് പരിഗണിച്ചാൽ മതിയായിരുന്നു. പണക്കാർക്ക് മാത്രം മുൻഗണന കിട്ടുന്ന മതം ഹിന്ദു മതം മാത്രമാണ്.
അവിടെ സാധാരണക്കാരുടെ പൈസ മാത്രം മതി. ബാക്കി എല്ലാ കാര്യത്തിലും ബാക്കിലാണ് അവരുടെ സ്ഥാനം. ക്രിസ്ത്യാനികളുടെ പള്ളികളിലും മുസ്ലിങ്ങളുടെ പള്ളിയിലും ഈ വ്യത്യാസം ഇല്ല, കാജൽ അഗർവൽ ആയതുകൊണ്ട് അമ്പലത്തിൽ ദേവന്റെ അടുത്തുവരെ പോകാം. പാവങ്ങൾ ആണെങ്കിൽ ദേവനെ ലെൻസ് വെച്ച് നോകേണ്ടിവരും എന്നിങ്ങനെ ആയിരുന്നു ചില കമന്റുകൾ.
മുണ്ടുടുക്കുന്ന ആചാരത്തെ വിമർശിച്ചായിരുന്നു മറ്റ് കമന്റുകൾ. വിഐപികൾക്ക് പാന്റിന്റെ മുകളിൽ മുണ്ടുടുത്താൽ മതി അല്ലേ?. എന്ത് അപഹാസ്യമാണ് അവരെ കൊണ്ട് മുണ്ട് ഉടുപ്പിച്ചതിലൂടെ കാണിക്കുന്നത്. മുണ്ട് ഉടുത്താലേ ഭഗവാനെ കാണാൻ കഴിയുപോലും... പാന്റ് ഇട്ടാലോ ചുരിദാർ ഇട്ടാലോ ഭഗവാൻ ഇറങ്ങി ഓടുമോ? എന്നും കമന്റുകളുണ്ട്.


Click it and Unblock the Notifications











