കാവ്യയ്ക്ക് അന്നും ഇവർക്കിടയിൽ സ്ഥാനമില്ല, ഭാവനയ്ക്ക് കുട്ടികളെക്കാൾ താൽപര്യം പട്ടികളോട്; ചർച്ചയായി വീഡിയോ!
മലയാള സിനിമയിൽ നിന്നും ഒരുപാട് സൗഹൃദങ്ങൾ സമ്പാദിച്ചയാളാണ് നവ്യ നായർ. അക്കൂട്ടത്തിൽ നടിക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഭാവന. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകൾ ഒരു കാലത്ത് വലിയ ഹിറ്റായതും ഇന്നും ആളുകൾ റിപ്പീറ്റ് വാച്ച് ചെയ്യുന്നവയുമാണ്. നായികയായി തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു സന്തോഷുമായുള്ള നവ്യയുടെ വിവാഹം. വൈകാതെ മകൻ കൂടി പിറന്നതോടെ കുറച്ച് വർഷത്തേക്ക് നവ്യ സിനിമയിൽ നിന്നും വിട്ടുനിന്നു.
പിന്നീട് മകൻ സ്കൂളിൽ പോയി തുടങ്ങിയപ്പോഴാണ് നൃത്തവും അഭിനയവും എല്ലാം നടി വീണ്ടും പൊടി തട്ടിയെടുത്തത്. രണ്ടാം വരവിൽ സോഷ്യൽമീഡിയയിലും നവ്യ സജീവമാണ്. അതുപോലെ തന്നെ ഭാവനയും ഒരു കാലത്ത് മലയാള സിനിമയിൽ നിന്നും അഞ്ച് വർഷത്തോളം വിട്ടുനിന്നിരുന്നു. ശേഷം തിരികെ എത്തി എങ്കിലും മലയാളത്തിനേക്കാൾ കന്നഡയിലാണ് സജീവം.

ഇപ്പോഴിതാ നവ്യ മുമ്പൊരിക്കൽ ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകളും നവ്യയ്ക്ക് മലയാള സിനിമയിൽ ഉള്ള സൗഹൃദങ്ങളുമാണ് വീണ്ടും ചർച്ചയാകുന്നത്. പ്രസവശേഷം വിശ്രമത്തിലായിരുന്ന തന്നെ കാണാൻ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കും ഒപ്പം ഭാവന എത്തിയപ്പോൾ നടന്ന സംഭവങ്ങളാണ് നവ്യ വിവരിച്ചത്. ഞാൻ പ്രസവിച്ച് കിടന്ന സമയത്ത് എന്നെ കാണാൻ മഞ്ജു ചേച്ചിയും സംയുക്ത ചേച്ചിയും ഭാവനയും കൂടി വന്നിരുന്നു.
കുട്ടിയെ കാണാനാണ് വന്നതെങ്കിലും വന്നപ്പോൾ മുതൽ ഞങ്ങളുടെ വീട്ടിലെ പട്ടികളുടെ കൂടെയായിരുന്നു ഭാവന. കുട്ടികളിൽ ഒരു താൽപര്യവുമില്ല. രണ്ട് പട്ടികൾ ഞങ്ങൾക്കുണ്ട്. ജിമ്മി, ജൂലി എന്നിങ്ങനെ ആയിരുന്നു പേരുകൾ. ഇവരുടെ പുറകെ ആയിരുന്നു അവൾ. എന്റെ പ്രസവവും മറ്റ് തിരക്കുകളും കാരണം ആ സമയത്ത് പട്ടികളെ കുളിപ്പിക്കാൻ പോലും നേരമില്ലാതെ ഇരിക്കുകയായിരുന്നു.
ആ കുളിക്കാത്ത അവരുടെ കൂടെ കിടന്ന് വിരകുകയായിരുന്നു ഭാവന. ശേഷം അവൾ കുഞ്ഞിനെ കാണാൻ വന്നപ്പോൾ ഞാൻ പറഞ്ഞു ഇനി നീ ഈ മുറിക്കകത്ത് കയറേണ്ടെന്ന്. അങ്ങനെ അവൾ മുറിയുടെ പുറത്ത് നിന്ന് കുഞ്ഞിനെ എത്തി നോക്കി കൊള്ളാമെടി എന്നൊക്കെ നോക്കി പറഞ്ഞിട്ട് പോയി. അതായിരുന്നു എന്നെ കാണാൻ വന്ന ഭാവനയയുടെ അവസ്ഥ എന്നാണ് രസകരമായ അനുഭവം പങ്കിട്ട് നവ്യ നായർ പറഞ്ഞത്.
ഇന്നും നവ്യയും ഭാവനയും മഞ്ജുവും സംയുക്തയുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. മഞ്ജുവും സംയുക്തയും ഭാവനയുമെല്ലാമായി നവ്യയ്ക്ക് ഇത്രയേറെ അടുപ്പമുണ്ടോയെന്നത് പ്രേക്ഷകരിൽ പലർക്കും അത്ഭുതമാണ്. ദിലീപിനൊപ്പം നിരവധി സിനിമകളിൽ നായിക വേഷം ചെയ്തിട്ടുള്ള നടിയായതുകൊണ്ട് നവ്യയ്ക്ക് അടുപ്പം ദിലീപിന്റേയും കാവ്യയുടേയും സൗഹൃദ വലയത്തിൽ ഉള്ളവരോടാകും എന്ന് കരുതിയിരുന്ന പ്രേക്ഷകരാണ് ഏറെയും.

ദിലീപ് നിരവധി വിവാദങ്ങളിൽപ്പെട്ടപ്പോഴും ആരുടേയും ഭാഗം പിടിച്ച് നവ്യ സംസാരിച്ചതുമില്ല. എന്നാൽ കാവ്യയോടും ദിലീപിനോടും ഉള്ളതിനേക്കാൾ സൗഹൃദം മഞ്ജുവും സംയുക്തയും ഭാവനയുമെല്ലാമായി നവ്യയ്ക്കുണ്ടെന്ന് വേണം മനസിലാക്കാൻ. കാവ്യ തിളങ്ങി നിന്നിരുന്ന കാലത്ത് തന്നെയാണ് നവ്യയും നായികയായി ഉയർന്ന് വന്നത്.
പക്ഷെ മഞ്ജു, സംയുക്തവർമ തുടങ്ങിയവരുമായി ഒന്നും കാവ്യയ്ക്ക് ഇപ്പോൾ സൗഹൃദമില്ല. അഭിനയത്തിൽ സജീവമായിരുന്നപ്പോഴും സഹപ്രവർത്തകർ എന്നതിലുപരി ഒരു സൗഹൃദം കാവ്യയ്ക്ക് അന്നും ഇവർക്കിടയിൽ ഉള്ളതായി തോന്നിയിട്ടില്ലെന്നും കമന്റുകളുണ്ട്. ഇപ്പോഴും കാവ്യ തുടർന്ന് കൊണ്ടുപോകുന്ന സിനിമാ സൗഹൃദങ്ങൾ വളരെ കുറവാണ്. ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നത്.
പക്ഷെ സോഷ്യൽമീഡിയ വഴി വിശേഷങ്ങൾ പങ്കിടുകയും പൊതു പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. ലക്ഷ്യ എന്ന സ്വന്തം ബ്രാന്റിനെ ഉയർത്തികൊണ്ട് വരാനുള്ള ശ്രമത്തിലാണിപ്പോൾ നടി.


Click it and Unblock the Notifications