'ഇരുപതുകാരി മല്ലിക അൽപ്പം മോഡേണാണ്, ഇന്ദ്രജിത്തിന്റെ ഫീമെയിൽ വേർഷൻ, ഇവരാണോ യുവനടിമാരെ കുറ്റപ്പെടുത്തുന്നത്'
അമ്പത് വർഷത്തിൽ ഏറെയായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ് മല്ലിക സുകുമാരൻ. നടി, ഡബ്ബിങ് ആർട്ടിസ്റ്റ്, സഹസംവിധായിക തുടങ്ങി നിരവധി റോളുകളിൽ തിളങ്ങിയിട്ടുള്ള മല്ലിക എഴുപതാം വയസിലും സിനിമയിലും സീരിയലിലും സജീവമാണ്. വീട്ടിൽ ചടഞ്ഞ് കൂടിയിരിക്കുന്നതിനോട് താൽപര്യമില്ലാത്ത നടിയുടെ അഭിമുഖങ്ങൾക്കും പ്രേക്ഷകർ ഏറെയാണ്. എല്ലാ സമൂഹിക വിഷയങ്ങളിലും ഇടപെടുകയും സംസാരിക്കുകയും ചെയ്യാറുണ്ട് താരപത്നി.
അവയിൽ ചിലത് വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും വഴിവെച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ വർഷങ്ങൾ പഴക്കമുള്ള ഒരു വീഡിയ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചർച്ചയാവുകയുമാണ്. 1978ൽ പുറത്തിറങ്ങിയ ജയിക്കാൻ ജനിച്ചവൻ സിനിമയിൽ നിന്നുള്ള ഗാനരംഗമാണത്.

മല്ലികയും നടൻ സോമനും തമ്മിലുള്ള റൊമാൻസാണ് ചാലക്കമ്പോളത്തിൽ വെച്ച് നിന്നെ കണ്ടപ്പോൾ എന്ന ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. പ്രേം നസീർ, എംജി സോമൻ, ജയൻ, ഷീല തുടങ്ങിയവരായിരുന്നു സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. റാണി എന്ന കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുമ്പോൾ നടിക്ക് വെറും 22 വയസ് മാത്രമെ പ്രായമുള്ളു.
ഡീപ്പ് നെക്കിൽ മഞ്ഞ നിറത്തിലുള്ള മിനി ഡ‍്രസ്സും ബോബ് ഹെയർ കട്ടും മേക്കപ്പും എല്ലാം അണിഞ്ഞ് അൾട്രാ മോഡേൺ സ്റ്റൈലിഷ് ലുക്കിലാണ് മല്ലിക ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പലരും ആദ്യമായാണ് മല്ലിക സുകുമാരൻ ഇത്രയേറെ മോഡേണായ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഗാനരംഗം കാണുന്നത്.
അതുകൊണ്ട് തന്നെ കമന്റ് ബോക്സിലും മല്ലികയുടെ വസ്ത്രധാരണത്തെ കുറിച്ചും ഫേഷ്യൽ എക്സ്പ്രഷനെ കുറിച്ചുമെല്ലാം കാര്യമായ ചർച്ച നടന്നിട്ടുണ്ട്. മല്ലികയായിട്ടല്ല ഇന്ദ്രജിത്തിന്റെ ഫീമെയിൽ വേർഷനായിട്ടാണ് തോന്നിയതെന്നാണ് ഏറെയും കമന്റുകൾ. സ്വഭാവത്തിലും രൂപത്തിലും അമ്മയുടെ സാദൃശ്യമാണ് ഇന്ദ്രജിത്തിൽ ഏറെയും ഉള്ളത്. മല്ലിക തന്നെ ഇക്കാര്യം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.
മല്ലികയ്ക്ക് ഫീമെയിൽ മാനറസിങ്ങളിലെന്നും പുരുഷൻ പെൺവേഷം കെട്ടിയതുപോലെയാണ് തോന്നുന്നതെന്നും ചിലർ പരിഹസിച്ച് കുറിച്ചു. അതേസമയം ഈ സിനിമ അക്കാലത്ത് സൂപ്പർഹിറ്റ് ആയിരുന്നുവെന്നും ഈ പാട്ടൊക്കെ കുട്ടികാലം മുതൽ ഇഷ്ടമുള്ള നിരവധി പേരുണ്ടെന്നും ചിലർ പരിഹസിച്ചവർക്ക് മറുപടിയായി കുറിച്ചു. ജീവിതത്തിന്റെ പല സമയങ്ങളും മായാതെ ഇങ്ങനെ കണ്മുന്നിൽ കാണാൻ വാർധത്യത്തിൽ കഴിയുന്നതും ഒരു ഭാഗ്യമല്ലേ.

പത്ത് വർഷം കഴിയുമ്പോൾ ഇന്നത്തെ പാട്ട് സീനുകൾ കണ്ട് അന്നത്തെ കുട്ടികൾ ഇതുപോലെ കമന്റ് ഇടും. കാലം മുന്നോട്ട് പോവുകയല്ലേ എന്നും കമന്റുകളുണ്ട്. ഉണ്ണിമേരിക്ക് വെച്ചിരുന്ന റോളായിരുന്നു അത്ര മല്ലിക സുകുമാരൻ ഈ സിനിമയിൽ ചെയ്തത്. ശ്രീകുമാരൻ തമ്പിയുടെ താൽപര്യപ്രകാരമാണ് മല്ലികയ്ക്ക് റാണി എന്ന വേഷം നൽകിയതെന്നും പറയപ്പെടുന്നു.
യുവത്വത്തിലായിരുന്നപ്പോൾ മല്ലികയും മോഡേൺ വേഷം ധരിച്ചിരുന്നുവല്ലോ പിന്നെ എന്തിന് യുവനടിമാരുടെ വസ്ത്രധാരണത്തെ വാർധക്യത്തിൽ എത്തിയപ്പോൾ വിമർശിക്കുന്നുവെന്നും ചിലർ ചോദിച്ചു. നടിമാരുടെ ഇന്നത്തെ വേഷവിധാനം കാണുമ്പോൾ ഇവർക്കിത് എന്തുപറ്റിയെന്ന് തോന്നാറുണ്ടെന്ന് അടുത്തിടെ മല്ലിക സുകുമാരൻ പറഞ്ഞത് ചർച്ചയായിരുന്നു. ഞാന്‍ എന്റെ മക്കളെ പോലെ സ്‌നേഹിച്ചിരുന്ന ഒരുപിടി നായികമാരുണ്ട്.
അത് സിനിമയാകട്ടെ സീരിയലാകട്ടെ ഹാഫ് സാരിയൊക്കെ ഉടുത്ത് നല്ല പട്ടുപാവാടയും ബ്ലൗസുമൊക്കെയിട്ട് നടന്ന പിള്ളേരൊക്കെ ഇപ്പോള്‍ പൊതുവേദികളില്‍ വരുമ്പോള്‍ അവരുടെ വേഷവിധാനം കാണുമ്പോള്‍ ഒരു നിമിഷം ഞാന്‍ പോലും നോക്കാറുണ്ട്. ഇതെന്തുപറ്റി ഈ പിള്ളേര്‍ക്കെല്ലാം എന്നാണ് മല്ലിക ഒരിടയ്ക്ക് വേഷവിധാനത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
മല്ലികയുടെ കൊച്ചുമക്കളുടെയും മരുമക്കളുടേയും വേഷവിധാനങ്ങളെ വിമർശിച്ചും ഈ പ്രസ്താവന വൈറലായശേഷം പ്രേക്ഷകർ എത്തിയിരുന്നു. മോഡേൺ ഡ്രസ്സിങ് സ്റ്റൈൽ ഇഷ്ടപ്പെടുന്നവരാണ് ഇന്ദ്രജിത്തിന്റെ രണ്ട് മക്കളും.


Click it and Unblock the Notifications