For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീരാളി നീരാവിയാവുന്നു? പ്രതീക്ഷകളെ തകിടം മറിച്ച ത്രില്ലറിനെക്കുറിച്ചോര്‍ത്ത് നിരാശയുമായി ആരാധകര്‍!

  |

  മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന സിനിമയായിരുന്നു നീരാളി. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമായിരുന്നു ഇത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയും നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുമൊക്കെയായിരുന്നു പ്രേക്ഷകപ്രീക്ഷ വര്‍ധിപ്പിച്ചത്. മേക്കിങ്ങിലായാലും പ്രമേയത്തിലായാലും വ്യത്യസ്തമാര്‍ന്ന ത്രില്ലര്‍ ചിത്രമാണ് നീരാളിയെന്നുറപ്പിക്കുന്ന ചിത്രങ്ങളും ടീസറും ട്രെയിലറുമൊക്കെയായിരുന്നു ഇതുവരെ പുറത്തുവന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഗാനം ആലപിച്ചും മോഹന്‍ലാല്‍ ആരാധകരെ അമ്പരപ്പെടുത്തിയിരുന്നു.


  എട്ട് മാസത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വന്‍വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളെല്ലാം ആരാധകര്‍ നടത്തിയിരുന്നു. സിനിമയുടെ ബുക്കിങ്ങുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. കരിയറില്‍ വീണ്ടും സണ്ണിയായി എത്തുമ്പോള്‍ അത് ബോക്‌സോഫീസ് ഹിറ്റായി മാറുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളൊക്കെ നേരത്തെ നടന്നിരുന്നു. മോഹന്‍ലാലും നദിയ മൊയ്തുവും സുരാജ് വെഞ്ഞാറമൂടുമൊക്കെ ഒരുമിച്ചെത്തിയ സിനിമയ്ക്ക് ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ മങ്ങിയ പ്രതികരണമായിരുന്നു ലഭിച്ചത്. നീരാവിയായിപ്പോകുന്ന നീരാളിയെന്നായിരുന്നു പലരും ഈ സിനിമയെ വിശേഷിപ്പിച്ചത്. സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കുറിപ്പുകളിലൂടെ തുടര്‍ന്നുവായിക്കാം.

  ചരിത്രം ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍

  ചരിത്രം ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍

  2016 ല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തന്റെ സിനിമയുമായി എത്തിയപ്പോള്‍ ബോക്‌സോഫീസ് അദ്ദേഹത്തിനൊപ്പമായിരുന്നു. ഒന്നിന് പിറകെ ഒന്നൊന്നായി വിജയങ്ങളുമായി നിറഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ അന്യഭാഷയില്‍ നിന്നും അദ്ദേഹത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ബോക്‌സോഫീസ് കൈപ്പിടിയിലൊതുക്കാന്‍ നീരാളിയെത്തുമെന്ന പ്രചാരണത്തില്‍ ആരാധകര്‍ക്കും പ്രതീക്ഷയായിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് ശേഷം ഈ പ്രതീക്ഷ അല്‍പ്പം മങ്ങിയോയെന്ന ഉത്കണ്ഠയും താരത്തിന്റെ ആരാധകരെ അലട്ടുന്നുണ്ട്.

  നീരാവിയായി നീരാളി?

  നീരാവിയായി നീരാളി?

  മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങാനെത്തിയ നീരാളി നീരാവിയായിപ്പോയെന്നാണ് പലരും കുറിച്ചിട്ടുള്ളത്. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പ്രതികരണങ്ങളുമെത്തിയിരുന്നു. പ്രതീക്ഷകളെ തകിടം മറിക്കുന്ന തരത്തിലാണ് സിനിമ സഞ്ചരിക്കുന്നതെന്നും പുതുമകളൊന്നും അവകാശപ്പെടാനില്ലെന്നും കാസ്റ്റിങ് പോലും പരാജയമായിരുന്നുവെന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മലയാളികള്‍ ഒരുകാലത്ത് നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായ ഗേളിയും ശ്രീകുാമറും മോളിയും സണ്ണിയുമായെത്തിയതില്‍ പ്രേക്ഷകര്‍ തൃപ്തരല്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

  മോഹന്‍ലാല്‍ കാറിലും ആരാധകര്‍ തിയേറ്ററിലും

  മോഹന്‍ലാല്‍ കാറിലും ആരാധകര്‍ തിയേറ്ററിലും

  ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നുവെന്നറിഞ്ഞ് നാട്ടിലേക്ക് തിരിക്കുകയാണ്. ഡ്രൈവറായ വീരപ്പന്റെ കാറിലാണ് യാത്ര. യാത്രാമധ്യേ വാഹനം അപകടത്തില്‍പ്പെടുകയും ചെയ്യുന്നു. നിയന്ത്രണം വിട്ട വണ്ടി കൊക്കയ്ക്ക് മുകളില്‍ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ നില്‍ക്കുകയാണ്. ഉദ്വേഗജനകമായ രംഗങ്ങളാണ് ഇനിയങ്ങോട്ടെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. അങ്ങനെയാവണമെങ്കില്‍ സംവിധാനം അറിയാവുന്ന ആരെങ്കിലുമായിരിക്കണം എന്നാണ് ചിലരുടെ പ്രതികരണം. മോഹന്‍ലാല്‍ കാറിലും ആരാധകര്‍ തിയേറ്ററിലും കുരുങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നുവെന്നാണ് ചിലര്‍ ഈ സന്ദര്‍ഭത്തെ വിശേഷിപ്പിക്കുന്നത്.

  സര്‍വൈവല്‍ ത്രില്ലറാണത്രേ!

  സര്‍വൈവല്‍ ത്രില്ലറാണത്രേ!

  വ്യത്യസ്ത വിഭാഗത്തില്‍പ്പെടുന്ന തരത്തിലുള്ള സിനിമയാണ് നീരാളിയെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സര്‍പ്രൈസായി പ്രഖ്യാപിച്ച സിനിമയുടെ വിവരങ്ങളെല്ലാം അതീവരഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയുടെ വിഎഫ്എക്‌സ് രംഗങ്ങള്‍ അസാമാന്യമായിരിക്കുമെന്നൊക്കെയായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍ തിയേറ്ററില്‍ എത്തിയപ്പോള്‍ ഇതൊന്നും കാണാനില്ലെന്ന് പറഞ്ഞാണ് ചിലരുടെ നെടുവീര്‍പ്പ്.

  ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണേണ്ട ത്രില്ലര്‍

  ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണേണ്ട ത്രില്ലര്‍

  സിനിമയ്‌ക്കെതിരെയുള്ള വിമര്‍ശനവും നെഗറ്റീവ് കമന്റുകളും അരങ്ങേറുന്നതിനിടയില്‍ ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടുന്ന തരത്തിലുള്ള ത്രില്ലര്‍ സിനിമയാണ് ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ജെമ്മോളജിസ്റ്റായ സണ്ണിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയും ആവേശം കൊള്ളിച്ചുമാണ് മുന്നേറിയതെന്നുള്ള വിലയിരുത്തലുകളുമുണ്ട്.

  നട്ടെല്ലുള്ള തിരക്കഥ

  നട്ടെല്ലുള്ള തിരക്കഥ

  നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. നവാഗതനായ സാജു തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മോഹന്‍ലാല്‍ എന്ന താരമുണ്ടായിരുന്നില്ലെങ്കില്‍ നീരാളി യാഥാര്‍ത്ഥ്യമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒടിയന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു ഈ സിനിമ പ്രഖ്യാപിച്ചതും ചിത്രീകരണം പൂര്‍ത്തിയാക്കിയതും. ഒടിയന് മുന്‍പ്് തന്നെ ചിത്രം തിയേറ്ററുകളിലേക്കും എത്തിയെന്നതാണ് മറ്റൊരു കാര്യം.

  ബോക്‌സോഫീസില്‍ പതറുമോ?

  ബോക്‌സോഫീസില്‍ പതറുമോ?

  കോടികള്‍ വാരിയായരിക്കും നീരാളി മുന്നേറുകയെന്നായിരുന്നു വിദഗ്ദ്ധരുടെ പ്രവചനം. നേരത്തെ റിലീസ് ചെയ്ത് മുന്നേറുന്ന സിനിമകള്‍ നീരാലിയെ കടത്തിവെട്ടുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു ചിലര്‍ പങ്കുവെച്ചത്. മമ്മൂട്ടി ചിത്രമായ അബ്രഹാമിന് മുന്നില്‍ നീരാളി പതറുമോയെന്ന കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാന്‍ ഇനിയും കാത്തിരിക്കണം. ഔദ്യോഗികമായ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് വരെ കാത്തിരുന്നേ മതിയാവൂ.

  English summary
  socail media discussion about Neerali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X