ബിഗ് ബോസിൽ നിന്ന് ഇറങ്ങുന്നവർക്ക് കിട്ടുന്ന സ്വീകരണമാണോ ഡിവോഴ്സ്?, സെപ്പറേറ്റഡാണെന്ന് മനസിലായി; കമന്റുകൾ!

കുശുമ്പും വില്ലത്തരവുമൊക്കെയുള്ള സാന്ത്വനത്തിലെ ജയന്തിയായി വന്ന് കുടുംബപ്രേക്ഷകർക്ക് അടക്കം പ്രിയങ്കരിയായി മാറിയ നടിയാണ് അപ്സര രത്നാകരൻ. ഇതുവരെ ഇരുപത്തിമൂന്നോളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള അപ്സര നേരത്തെയും നെഗറ്റീവ് റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും കഥാപാത്രത്തിനപ്പുറം ആളുകളുടെ സ്നേഹം താരത്തിന് കിട്ടിയത് സാന്ത്വനം സീരിയലിലെ ജയന്തിയായ ശേഷമാണ്. സാന്ത്വനം സീരിയലിൽ മിന്നിത്തിളങ്ങി നിൽക്കുന്ന സമയത്താണ് അപ്സര ബി​ഗ് ബോസ് മലയാളത്തിന്റെ ഭാ​ഗമാകുന്നത്.

സീസൺ ആറിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നുവെങ്കിലും ഫൈനൽ കാണാനാകാതെ അപ്സര പുറത്തായി. സോഷ്യൽമീഡിയയിൽ സജീവമായ നടിയുടെ സ്വകാര്യ ജീവിതം കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നുണ്ട്. അതിന് കാരണം ഭർത്താവിനൊപ്പം നടി എവിടെയും പ്രത്യക്ഷപ്പെടുന്നില്ലെന്നതും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോയും സോഷ്യൽമീഡിയയിൽ കുറഞ്ഞുവെന്നതുമാണ്.

Apsara Rathnakaran

സംവിധായകനായ ആൽബി ഫ്രാൻസിസിനെയാണ് അപ്സര വിവാഹം ചെയ്തിരിക്കുന്നത്. ബിഗ് ബോസിൽ നിന്നും വന്ന ശേഷമാണ് ആൽബിയും അപ്സരയും വേർപിരിഞ്ഞത് എന്ന രീതിയിലാണ് വാർത്തകളും ചർച്ചകളും പ്രചരിക്കുന്നത്. രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാ​ഹം. അപ്സര ഹൗസിലായിരുന്നപ്പോൾ ഭാര്യയ്ക്ക് എല്ലാ പിന്തുണയും നൽകി ആൽബി പുറത്ത് ഉണ്ടായിരുന്നു. ഡിവോഴ്സായോ എന്നുള്ള ചോദ്യങ്ങൾ വർധിച്ചതോടെ അപ്സര പ്രതികരിച്ച് എത്തിയിരുന്നു. നിലവിൽ ഞങ്ങൾ ഡിവോഴ്സ്ഡല്ല.

അത്രമാത്രമെ പറയാൻ പറ്റു. മറ്റുള്ളവർ അതേ കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കിൽ അത് കേട്ടിട്ട് ആരും കമന്റിടാൻ നിൽക്കേണ്ടതില്ല. എന്റെ വ്യക്തിപരമായ കാര്യം ഞാൻ പറയുന്നത് വരെ അതിൽ ഇടപെടാൻ ആർക്കും ഞാൻ റൈറ്റ്സ് കൊടുക്കുന്നുമില്ല. താൽപര്യവുമില്ല എന്നാണ് അപ്സര പറഞ്ഞത്.

നടിയുടെ പ്രതികരണ വീഡിയോയ്ക്ക് വന്ന കമന്റുകളാണ് ഇപ്പോൾ‌ ശ്രദ്ധിക്കപ്പെടുന്നത്. അപ്സരയുടെ വാക്കുകളിൽ നിന്ന് തന്നെ ഭർത്താവുമായി സ്വര ചേർച്ചയിൽ അല്ലെന്നും വേർപിരിഞ്ഞുവെന്നതും വ്യക്തമാണെന്നാണ് ഒരാൾ കുറിച്ചത്. നിലവിൽ ഡിവോഴ്സ് ആയിട്ടില്ല. പക്ഷെ സെപ്പറേറ്റഡാണെന്ന് സംസാരം കേട്ടപ്പോൾ മനസിലായി, ബിഗ് ബോസിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ഇതേപോലെ തന്നെ പറഞ്ഞവരായിരുന്നു മഞ്ജു പത്രോസും വീണ നായരും,

അപ്സര ബിഗ്‌ ബോസിൽ പോയപ്പോൾ ആൽബി വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞു. അത് അപ്സരയുടെ ജയത്തിന് തടസമായി. നടി പുറത്തുവന്നപ്പോൾ ആ കാര്യം പറഞ്ഞ് അടികൂടിക്കാണും. എന്തായാലും രണ്ട് ഭർത്താവും പോയിക്കിട്ടി, ബിഗ് ബോസിൽ നിന്ന് ഇറങ്ങുന്നവർക്ക് കിട്ടുന്ന സ്വീകരണമാണോ ഡിവോഴ്സ്? എന്നിങ്ങനെയായിരുന്നു കമന്റുകൾ.

Apsara Rathnakaran

അപ്സര ജനിച്ചതും വളർന്നതും തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്ടെ ഗ്രാമത്തിലാണ്. അച്ഛൻ രത്നാകൻ പൊലീസിലായിരുന്നു. അമ്മ ശോഭന കെപിഎസിയിൽ തകർത്ത് അഭിനയിച്ചിരുന്ന നാടക നടിയും. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അടക്കമുള്ള നാടകങ്ങളിൽ അഭിനയിച്ച് പേരെടുത്തെങ്കിലും പിന്നീട് അച്ഛൻ അഭിനയിക്കാൻ വിട്ടില്ല. അപ്സര എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അച്ഛൻ മരിക്കുന്നത്. പ്ലസ്ട് കഴിഞ്ഞ് ബോട്ടണി മെയിനായി തിരുവനന്തപുരം എംജി കോളേജിൽ നടി ഡിഗ്രിക്ക് ചേർന്നു.

അപ്പോഴേക്കും സീരിയലിൽ തിരക്കായി. കഴിഞ്ഞ പത്ത് വർഷമായി സീരിയൽ തന്നെയാണ് അപ്സരയുടെ എല്ലാമെല്ലാം. ആ​ഗ്രഹിച്ച് മോഹിച്ചാണ് അപ്സര ബി​ഗ് ബോസിലെത്തിയത്. ആൽബിയുമായി അപ്സരയുടെ രണ്ടാം വിവാഹ​മായിരുന്നു.

More from Filmibeat

Read more about: Apsara Rathnakaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X