'അമ്മയുടെ ശ്രദ്ധ കിട്ടണമെങ്കിൽ മറ്റ് കുട്ടികൾക്ക് മൂത്ത മകളെപ്പോലെ അഭിനയിക്കേണ്ടി വരുന്നു, ചിരിച്ച് തള്ളരുത്'

കഴിഞ്ഞ ദിവസമാണ് അഹാന കൃഷ്ണ തന്റെ മുപ്പതാം പിറന്നാൾ ആഘോഷത്തിന്റെ വ്ലോ​ഗ് യുട്യൂബ് ചാനലിലൂടെ പങ്കിട്ടത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും എല്ലം വിളിച്ച് ചേർത്ത് ആഘോഷമായി തന്നെയാണ് അഹാന പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. പിറന്നാളിന് മുന്നോടിയായി തന്റെ വരുമാനത്തിൽ നിന്നും സ്വരുകൂട്ടി വെച്ച കാശിന് ഒരു ബിഎംഡബ്യു കാർ അഹാന സ്വന്തമായി വാങ്ങിയിരുന്നു. അതിന്റെ വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ പിറന്നാൾ ആഘോഷ വ്ലോ​ഗിൽ സംസാരിക്കവെ അമ്മ സിന്ധു കൃഷ്ണ തന്റെ മകളെ കുറിച്ച് പറഞ്ഞ വാക്കുകളും അതിന് വന്ന പ്രേക്ഷകരുടെ കമന്റുകളുമാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ആദ്യം സംസാരിച്ചത് കൃഷ്ണകുമാറാണ്. അമ്മുവിന് ഒരുപാട് നന്ദി. ഇതുപോലൊരു നല്ല കൊച്ചിനെ പ്രസവിച്ചതിന് സിന്ധുവിനും നന്ദി എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

പിന്നീടായിരുന്നു സിന്ധു സംസാരിക്കാൻ എത്തിയത്. അഹാനയും സിന്ധുവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഇരുവരുടേയും വ്ലോ​​ഗുകൾ നിരന്തരമായി ഫോളോ ചെയ്യുന്നവർക്ക് അറിയാവുന്നത്. വിവാഹം കഴിഞ്ഞ് ഹണിമൂൺ പിരിഡിൽ തന്നെ കൃഷ്ണകുമാറിനും സിന്ധുവിനും ഇടയിലേക്ക് അഹാന എത്തിയിരുന്നു. അഹാനയെ സ്നേഹിച്ചും പരിപാലിച്ചുമാണ് പാരന്റിങ് പഠിച്ചതെന്ന് സിന്ധുവും കൃഷ്ണകുമാറും തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

മകൾ എന്നതിലുപരി സിന്ധുവിന് ഒരു ഫ്രണ്ട്ഷിപ്പ് ബോണ്ടാണ് അഹാനയോട് കൂടുതലായും ഉള്ളത്. എനിക്ക് ആൾക്കാരുടെ മുന്നിൽ ഇതുപോലെ സംസാരിക്കാൻ ചമ്മലാണ്. ഞാനും ഒരു മൊബൈലും മാത്രമായി സംസാരിക്കാനാണ് എളുപ്പം. ഞങ്ങളുടെ വീട്ടിൽ മൈക്ക് കൊടുത്താൽ ഏറ്റവും നന്നായി സംസാരിക്കുന്ന രണ്ടുപേർ കിച്ചുവും അമ്മവുമാണ്.

ബാക്കി ഞാനും ഇഷാനിയും ഹൻസും ഓസിയുമൊക്കെ മൈക്ക് കിട്ടിയാൽ അത് ഉടനെ ആരുടെ എങ്കിലും കയ്യിൽ കൊടുത്തിട്ട് പോകാൻ നോക്കും. അമ്മുവിന്റെ പിറന്നാളാണ് ഇന്ന്. എനിക്ക് അവൾ വളരെ സ്പെഷ്യലാണ്. പണ്ടൊക്കെ പിള്ളേർ കോമഡിയായി ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. മറ്റ് മൂന്ന് പിള്ളേരും എന്നോ‌ട് എന്തെങ്കിലും സംസാരിക്കുമ്പോൾ ഞാൻ മൈന്റ് ചെയ്യില്ല.

അപ്പോൾ അവർ പറയും ഞാൻ അമ്മുവാണെന്ന്. അമ്മു എന്ത് പറഞ്ഞാലും ഞാൻ മൈന്റ് ചെയ്യും എന്നാണ് ഇവരുടെ വിചാരം. ഇഷാനിയും ഓസിയുമാണ് ഇത് കൂടുതലായും പറയുന്ന രണ്ടുപേർ. ഇവർ അങ്ങനെ പറയുമ്പോൾ മാത്രമാണ് ഞാൻ റെസ്പോണ്ട് ചെയ്യുന്നത്. അല്ലെങ്കിൽ ഇവർ എന്ത് പറഞ്ഞാലും ഞാൻ മൈന്റ് ചെയ്യില്ല. പാവം ഓസിയും ഇഷാനിയും ഇടയ്ക്ക് പിറന്ന പിള്ളേരായതുകൊണ്ട് ആ ഒരു ഇതിൽ ആയിപ്പോയി അവർ.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

അമ്മു ഭയങ്കര നല്ല കുട്ടിയാണ്. ഒന്നര വയസ് മുതൽ എനിക്ക് വേണ്ടി എന്ത് കാര്യത്തിലും മുന്നിൽ നിന്ന് അടിയുണ്ടാക്കാൻ വരെ തയ്യാറായിട്ടുള്ള കുഞ്ഞാണ്. എന്റെ പ്രൊട്ടക്ടറാണ്. എന്റെ എല്ലാ സ്വപ്നങ്ങളെല്ലാം സാധിച്ച് തരുന്നയാളാണ്. എവിടെ പോകണമെന്ന് പറഞ്ഞാലും കൊണ്ടുപോകും. എന്റെ ബക്കറ്റ് ലിസ്റ്റ് ഇപ്പോൾ കാലിയാണ്. അമ്മു അതെല്ലാം എനിക്ക് സാക്ഷാത്കരിച്ച് തന്നു എന്നാണ് മകളെ കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞത്.

സിന്ധു മൂത്ത മകളെ കുറിച്ച് ഓർത്ത് അഭിമാനം കൊള്ളുന്നതും അവളെ പ്രശംസിക്കുന്നതും നല്ല കാര്യമാണെമെങ്കിലും മറ്റ് മക്കൾക്ക് സിന്ധുവിന്റെ വാക്കുകൾ ട്രോമയായിരിക്കുമെന്നാണ് വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെട്ട ചില കമന്റുകൾ. മറ്റ് കുട്ടികൾക്ക് ഈ വാക്കുകൾ ഒരു ട്രോമയാണ് സമ്മാനിക്കുക. നിർഭാ​ഗ്യവശാൽ മാതാപിതാക്കൾക്ക് മക്കളിൽ പോലും അവരുടെ മക്കളിൽ പ്രിയപ്പെട്ടവരുണ്ട്.

അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മറ്റ് മക്കൾക്ക് മൂത്തമകളെപ്പോലെ അഭിനയിക്കേണ്ടി വന്നാൽ... നമ്മളും അമ്മു ആണെങ്കിൽ മാത്രമേ നമ്മൾ പറയുന്നത് അമ്മ കേൾക്കൂവെന്ന ചിന്തയിലേക്ക് ആ കുട്ടികൾ എത്തിയിട്ടുണ്ടെങ്കിൽ അമ്മയുടെ പ്രവൃത്തികൾ എത്രമാത്രം ആഴത്തിൽ ആ കുട്ടികളുടെ മനസിനെ ബാധിച്ചിട്ടുണ്ടെന്ന് കൂടി ആലോലിച്ച് നോക്കൂ. ചിരിച്ച് തള്ളേണ്ട വിഷയമല്ല. അവരുടെ കാഴ്ചപ്പാടിൽ നിന്ന് ചിന്തിക്കൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X