കുട്ടിക്കാലം മുതൽ സം​ഗീതം, നെറുകയിലെന്നും സിന്ദൂരം, ജീവിതം ഹാപ്പിയായിരുന്നില്ലേ?; കൽപ്പനയ്ക്ക് സംഭവിച്ചത്?

By Desk

കൽപ്പന രാഘവേന്ദർ എന്ന​ ​ഗായികയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത് താരം ഐഡിയ സ്റ്റാർ സിങ്ങറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ മുതലാണ്. 2010ലെ സീസണിൽ ഷോയുടെ വിജയിയായിരുന്നു കൽപ്പന. പ്രയാസമുള്ളതും മത്സരങ്ങളിൽ ആലപിക്കാൻ പലരും മടിക്കുന്നതുമായ ​ഗാനങ്ങൾ പാടി പലപ്പോഴും വിധികർത്താക്കളെ പോലും അതിശയിപ്പിച്ചു. ഐഡിയ സ്റ്റാർ സിങ്ങറിനുശേഷം അവസരങ്ങളുടെ വലിയൊരു ലോകമാണ് ​ഗായികയ്ക്ക് തുറന്ന് കിട്ടിയത്.

കൈ നിറയെ സിനിമ ​ഗാനങ്ങളും ടിവി ഷോകളും സ്റ്റേജ് ഷോകളും എല്ലാമായി കൽപ്പന തിരക്കുള്ള തെന്നിന്ത്യൻ പിന്നണി ​ഗായികയായി മാറി. സം​ഗീത കുടുംബത്തിൽ നിന്നാണ് ​ഗായികയുടെ വരവ്. സംഗീതസംവിധായകനും, നടനുമായിരുന്ന ടി.എസ് രാഘവേന്ദ്രയുടെയും പിന്നണി ഗായിക സുലോചനയുടെയും മകളാണ് കൽപ്പന.

Kalpana Raghavendar

താരത്തിന്റെ ഏക സഹോദരിയും സംഗീത ലോകത്തിലാണ്. മാതാപിതാക്കൾ ​ഗായകരായതുകൊണ്ട് തന്നെ പിച്ചവെച്ച് തുടങ്ങിയനാൾ മുതൽ കൽപ്പനയും സം​ഗീതം ആസ്വദിച്ച് തുടങ്ങി. അഞ്ച് വയസ് മുതലാണ് ​ഗായികയായുള്ള കരിയർ താരം ആരംഭിക്കുന്നത്. ചെന്നൈയിൽ ജനിച്ച് വളർന്ന കൽപ്പന ഇതുവരെ1500 ട്രാക്കുകൾ റെക്കോർഡ് ചെയ്യുകയും ഇന്ത്യയിലും വിദേശത്തുമായി 3000ത്തിൽ അധികം ഷോകൾ അവതരിപ്പിക്കുകയും ചെയ്തു.

തമിഴ് മാത്രമല്ല മലയാളവും തെലുങ്കുമെല്ലാം അസ്സലായി കൈകാര്യം ചെയ്യും. അടുത്തിടെയായി കുട്ടികളുടെ സം​​ഗീത റിയാലിറ്റി ഷോ ജഡ്ജായും കൽപ്പന പപ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. വളരെ അപ്രതീക്ഷിതമായാണ് പ്രിയ ​ഗായിക ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുള്ള വാർത്തകൾ കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് പുറത്ത് വന്നത്.

അമിതമായ നിലയില്‍ ഉറക്ക ഗുളിക കഴിച്ചാണ് കല്‍പ്പന ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്‍പ്പനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ ഹൈദരാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

രണ്ട് ദിവസമായി ഫ്ലാറ്റിന്‍റെ വാതില്‍ തുറക്കുകയോ പുറത്തേക്ക് ഇറങ്ങുകയോ ചെയ്യാതിരുന്നത് ശ്രദ്ധിച്ച സുരക്ഷാ ജീവനക്കാരനാണ് അപാര്‍ട്മെന്‍റിലെ മറ്റുള്ളവരെ വിവരമറിയിച്ചത്. ഇവര്‍ പൊലീസില്‍ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന കല്‍പ്പനയെ കണ്ടെത്തിയത്.

Kalpana Raghavendar

മധുര ടി. ശ്രീനിവാസന്റെ കീഴിൽ കർണാടക സംഗീതത്തിൽ പരിശീലനം നേടിയ അവർ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ഡിഗ്രിയും നേടിയിട്ടുണ്ട്. വിവാഹിതയും മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയുമായ കൽപ്പന നിറഞ്ഞ ചിരിയും നെറുകയിൽ നിന്നും മായാത്ത സിന്ദൂരവുമായാണ് എപ്പോഴും ആരാധകർക്കും പ്രേക്ഷകർക്കും മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അങ്ങനെയുള്ള ​ഗായികയ്ക്ക് ജീവനൊടുക്കാൻ ശ്രമിക്കാൻ മാത്രം എന്ത് സംഭവിച്ചുവെന്ന സംശയമാണ് പ്രേക്ഷകർക്ക്.

​ഗായികയുടെ വ്യക്തി ജീവിതം ഹാപ്പിയായിരുന്നില്ലേ എന്നുള്ള ചോദ്യങ്ങളും ആരാധകരിൽ നിന്നും ഉയരുന്നുണ്ട്. അതേസമയം ​ഗായികയുടേത് ആത്മഹത്യാശ്രമമായിരുന്നില്ലെന്ന് മകൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. അവർ ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നു വ്യക്തിയാണ്.

ഉറക്ക ഗുളികകളുടെ അമിത ഉപയോഗം മൂലമാണ് ബോധരഹിതയായത്. എന്റെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുത്. ഞങ്ങൾക്ക് കുടുംബ പ്രശ്‌നങ്ങളൊന്നുമില്ല. എനിക്ക് എന്റെ അമ്മയുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പ്രൊഫഷണൽ കാര്യങ്ങളിൽ ഉണ്ടായ ചില പ്രശ്നങ്ങൾ മൂലം അമ്മ സമ്മർദ്ദത്തിലായിരുന്നുവെന്നാണ് മകൾ പറഞ്ഞത്.

ഇളയരാജ, എ.ആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രശസ്തരായ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ച കൽപ്പന എസ്.പി ബാലസുബ്രഹ്മണ്യം, കെ.എസ് ചിത്ര തുടങ്ങിയ കലാകാരന്മാർക്കൊപ്പവും പാടിയിട്ടുണ്ട്. ബി​ഗ് ബോസ് തെലുങ്ക് സീസൺ ഒന്നിലെ മത്സരാർത്ഥിയുമായിരുന്നു കൽപ്പന. കുടുംബാം​ഗങ്ങൾ എല്ലാവരും ആശുപത്രിയിൽ കൽപ്പനയ്ക്കൊപ്പമുണ്ട്.

More from Filmibeat

Read more about: idea star singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X