ദൃശ്യം 3ലെ ഗംഭീര ട്വിസ്റ്റ്! സംവിധായകനെപ്പോലും അമ്പരപ്പെടുത്തുന്ന ഭാവന! ക്ലൈമാക്‌സിനെക്കുറിച്ച് സോഷ്യല്‍മീഡിയ

നീണ്ട നാളെത്തെ കാത്തിരിപ്പിനൊടുവിലായി ദൃശ്യം 3 തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ഭാഗ്യത്തിലെയും, രണ്ടാം ഭാഗത്തിലെയും ഡയലോഗുകള്‍ വരെ മലയാളികള്‍ക്ക് മനപ്പാഠമാണ്. മൂന്നാമത്തെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. റിലീസ് ദിനം നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും മാറ്റിയാണ് മെയ് 21 ലേക്ക് എത്തിയത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം എത്തിയിട്ടുള്ളത്. ആന്റണി പെരുമ്പാവൂരാണ് ഇങ്ങനെയൊരു നിര്‍ദേശം വെച്ചത്. കേട്ടപ്പോള്‍ എല്ലാവര്‍ക്കും നല്ലതായി തോന്നി. പൊതുവെ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യാറുള്ളതെങ്കിലും ഇത്തവണ വ്യാഴാഴ്ചയിലേക്ക് മാറ്റി എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പ്രേക്ഷകര്‍ക്കൊപ്പമായി ഞാനും തിയേറ്ററിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആന്റണി പെരുമ്പാവൂരിനും, സിദ്ധു പനക്കലിനുമൊപ്പമായാണ് അദ്ദേഹം തിയേറ്ററിലേക്ക് എത്തിയത്.

ദൃശ്യം 3യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ആകാംക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ രഹസ്യങ്ങളൊന്നും പുറത്തുവിടല്ലേയെന്നാണ് ആരാധകരും പറയുന്നത്. അമിത പ്രതീക്ഷകളോടെയായി ചിത്രത്തെ സമീപിക്കരുതെന്ന മുന്നറിയിപ്പ് സംവിധായകന്‍ തന്നെ നല്‍കിയിരുന്നു. ത്രില്ലടിച്ച് തന്നെയാണ് ചിത്രം കണ്ടതെന്നായിരുന്നു പ്രേക്ഷകരെല്ലാം പറഞ്ഞത്. ഒന്നും ഇല്ലെന്ന് സംവിധായകന്‍ പറഞ്ഞത് വെറുതെയാണ്. കുറേ കാര്യങ്ങളൊക്കെയുണ്ട്. കിടിലന്‍ തന്നെയാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പ്രായമായി വരുമ്പോഴുള്ള സ്വഭാവികമായ മാറ്റങ്ങളൊക്കെയുണ്ടാവില്ലേ, അതൊക്കെ ഇവിടെ കാണാനുണ്ട്. അധികം ലാഗൊന്നുമില്ലാതെയാണ് ചിത്രം എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്.

Social Media discussion Drishyam 3
Photo Credit: Mohanlal / Facebook

അന്ന് ജോര്‍ജുകുട്ടി വരുണ്‍ പ്രഭാകറിന് പകരം കുഴിച്ചിട്ടത് ഇരട്ട സഹോദരന്‍ അരുണ്‍ പ്രഭാകറിനെ എന്നായിരുന്നു ഒരു പോസ്്റ്റ്. ഇന്‍സ്റ്റഗ്രാമിലൂടെയായി വൈറലായിരിക്കുകയാണ് ഈ പോസ്റ്റ്. സംവിധായകനെപ്പോലും അമ്പരപ്പെടുത്തുന്ന ഭാവനയായിപ്പോയല്ലോ ഇത്. നിങ്ങളുടെ ലൊക്കേഷന്‍ ഏതാണെന്ന് അറിയാന്‍ അദ്ദേഹം കാത്തിരിക്കുകയാണ്. സുകുമാരക്കുറുപ്പിനെ വരെ കണ്ടെത്തി. എന്നിട്ടും വരുണ്‍ പ്രഭാകറിനെ കണ്ടെത്താനായില്ല. കേസ് തെളിയിക്കാനായി സാം അലക്‌സിനെ ഏല്‍പ്പിച്ചുകൊണ്ട് അടുത്ത ഭാഗത്തിന്റെ സൂചന, തുടങ്ങി നിരവധി കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്.

പ്രമോഷന്‍ പരിപാടികള്‍ക്കിടയിലും ക്ലൈമാക്‌സിനെക്കുറിച്ച് ചോദ്യങ്ങളുണ്ടായിരുന്നു. അതേക്കുറിച്ചല്ലാതെ വേറെ ചോദ്യങ്ങളൊന്നും വരുന്നില്ലായിരുന്നു. അതങ്ങനെ പറയാന്‍ പറ്റുന്ന കാര്യമല്ലല്ലോ. മീനയുടെ അമ്മയും സുചിത്രയുമൊക്കെ ക്ലൈമാക്‌സിനെക്കുറിച്ച് ചോദിച്ചിരുന്നു. അവരോട് പോലും പറഞ്ഞിരുന്നില്ല. ചുരുക്കം ചില അണിയറപ്രവര്‍ത്തകര്‍ക്ക് അറിയാം എന്നുമാത്രം. ചോദ്യങ്ങളില്‍ നിന്നൊക്കെ രക്ഷപ്പെട്ട്, പോലീസ് സ്‌റ്റേഷനില്‍ നിന്നും തിരിച്ച് വരുവഴി അപകടത്തില്‍ ജോര്‍ജ് കുട്ടി മരിച്ചു. ആരോടും പറഞ്ഞേക്കല്ലേ എന്ന് പറഞ്ഞ് ചിലരോടൊക്കെ ഇങ്ങനെ പറഞ്ഞ് കൊടുത്തുവെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

ആരേയും കബളിപ്പിക്കാന്‍ വേണ്ടിയല്ല ക്ലൈമാക്‌സ് മറച്ചുവെക്കുന്നത്. എല്ലാവരും ചെയ്യുന്ന കാര്യമേ ഞങ്ങളും ചെയ്തുള്ളൂ എന്നായിരുന്നു ജീത്തു ജോസഫ് അതേക്കുറിച്ച് പറഞ്ഞത്. എന്ത് സംഭവിച്ചു, ഇനി എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് പ്രേക്ഷകര്‍ക്കൊരു ധാരണയുണ്ടാവും. അത് ജീത്തു ജോസഫ് തിരുത്തിക്കോളും എന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടിരുന്നു. ഒന്നും രണ്ടും ഭാഗത്തെപ്പോലെ മൂന്നാം ഭാഗവും, ഗംഭീര വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.

Read more about: drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X